Author: admin

ന്യൂഡല്‍ഹി: ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജെയ്സ്മിന്‍ ലംബോറിയ സ്വര്‍ണം നേടി . വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പോളണ്ടിന്റെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് ജൂലിയ സെറെമെറ്റയെ പരാജയപ്പെടുത്തിയാണ് ജെയ്സ്മിന്‍ ലംബോറിയുടെ സ്വര്‍ണ്ണനേട്ടം . 2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് ഹരിയാനക്കാരിയായ ജെയ്സ്മിന്‍. 2024 പാരിസ് ഒളിംപിക്സിൽ പരാജയപ്പെട്ടുവെങ്കിലും 2025 ലിവർപൂളിൽ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിന്റെ കീഴിലെ പരിശീലനത്തിൽ താരം സ്വർണം നേടുകയായിരുന്നു. ലിവര്‍പൂളില്‍ നടന്ന ചാംപ്യന്‍ഷിപ്പ്‌ ഇന്ത്യന്‍ ബോക്സിങ്ങിന് മറ്റൊരു ചരിത്രനേട്ടമായി . വനിതാ +80 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നുപുര്‍ വെള്ളി മെഡല്‍ നേടി, ലോക വേദിയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടങ്ങളാണിത് .

Read More

കോഴഞ്ചേരിയില്‍ യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ പൊലീസ് പിടിയില്‍.

Read More

ലണ്ടൻ: ലണ്ടൻ നഗരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി. ബ്രിട്ടനിലെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസൻ നേതൃത്വം നൽകി . കുടിയേറ്റക്കാർക്കെതിരെ ‘ യുണൈറ്റ് ദി കിങ്ഡം ‘ എന്ന പേരിലായിരുന്നു റാലി . റാലിയിൽ ഏകദേശം ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. ചെറു സംഘങ്ങളായി എത്തിയ ആളുകളാണ് ലണ്ടൻ നഗരത്തിൽ ഒത്തുകൂടിയത്. മാർച്ചിൽ പങ്കെടുത്തവർ സെൻ്റ് ജോർജ്ജ് പതാകയും യൂണിയൻ ജാക്കും വീശി. ‘ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യം തിരികെ വേണം’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം പ്രതിഷേധം ലണ്ടൻ നഗരത്തിൽ പലയിടത്തും സംഘർഷങ്ങൾക്ക് കാരണമായി. സംഘർഷമുണ്ടാകുന്നത് തടയാൻ ശ്രമിച്ച പൊലീസിന് ക്രൂരമർദനമേറ്റു .പ്രതിഷേധക്കാരുടെ മർദനത്തിൽ 26 പോലീസുകാർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. വിദ്വേഷ പ്രസംഗങ്ങളും വർണ്ണവെറിയും നിറഞ്ഞതായിരുന്നു റാലി. ഇത് ബ്രിട്ടനിൽ പ്രവാസികൾക്കിടയിൽ വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട് .

Read More

ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 21- മത് മരിയന്‍ തീര്‍ത്ഥാടനം ഇന്ന്.

Read More

ലൂർദ്സ് ഹോസ്പിറ്റൽ സംഘടിപ്പിച്ച വേൾഡ് സെപ്സിസ് ദിനാചാരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര സംസാരിക്കുന്നു. ഡോ. അമിത് പി. ജോസ്, ഡോ. സുനു കുര്യൻ, ഡോ. ജ്യോതിസ് വി., ഡോ. പോൾ പുത്തൂരാൻ, ഡോ. ഇന്ദു രാജീവ് എന്നിവർ വേദിയിൽ

Read More

കെഎസ്‌യു നേതാക്കളെ തലയില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കിയ ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: വന്യജീവി ആക്രമണവിഷയത്തിൽ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമ ഭേദഗതിക്കൊണ്ടുവരുന്നതടക്കമുള്ള ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാനായി ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരുന്നുണ്ട് . 1972 ലെ വന്യജീവി സംരക്ഷണ നിയമ മാണ് സംസ്ഥാനത്ത് നിലവിലുള്ളത് . ഭേദഗതി കൊണ്ട് വരുന്നത് ഈ നിയമത്തിലാണ് . കേന്ദ്ര നിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണം. കാട്ടുപ്പന്നികളടക്കമുള്ള അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനുള്ള ബില്ലും കൊണ്ട് വരും. ബില്ലുകള്‍ വരുന്ന സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ശ്രമം.

Read More

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജി(18 )ത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിക്ക് ജീവിതമേകും . അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണസംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ ഹൃദയമാണ് കൊച്ചി ലിസി ആശുപത്രിയിലെത്തിച്ച് കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയില്‍ മാറ്റിവച്ചത്. പുലര്‍ച്ച ഒന്നരയോടെയാണ് അങ്കമാലിയില്‍ നിന്ന് ഹൃദയം എറണാകുളത്ത് എത്തിയത്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. കൊച്ചി ലിസി ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമാത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്. എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനാൽ വന്ദേഭാരത് ട്രെയിനിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി പതിമൂന്ന് വയസുകാരിയെ എറണാകുളത്തെത്തിച്ചത്.കൊച്ചിയില്‍ നിന്നും എയര്‍ ആംബുലന്‍സ് കൊല്ലത്ത് എത്തിച്ച് തിരിച്ചുകൊണ്ടുപോകാന്‍ സമയമെടുക്കുന്നതിനാലാണ് ഉടന്‍ തന്നെ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്.

Read More