Author: admin

കോട്ടയം: മനുഷ്യൻ തന്നിൽ കുടികൊള്ളുന്ന ദൈവികതയെ അവഗണിക്കുകവഴി മൃഗതുല്യമാകുന്നുവെന്നും അതുകാരണം വീടുകൾപോലും പീഢനങ്ങളുടെ വേദിയായി മാറുന്ന ഇക്കാലത്ത് കുടുംബശുശ്രൂഷ പ്രവർത്തകർക്ക് ചെയ്യുവാൻ ഏറെയുണ്ടെന്ന് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ ചെയർമാനും, വിജയപുരം രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ പറഞ്ഞു. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ കേരളത്തിലെ ലത്തീൻ രൂപതകളിലെ കുടുംബശുശ്രൂഷ പ്രവർത്തകരുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ വീണ്ടെടുപ്പിന്റെയും വളർച്ചയുടെയും അജപാലനം കുടുംബശുശ്രൂഷകൾ ആർജ്ജവത്തോടെ നടപ്പിലാക്കേണ്ടതുണ്ട്. ഇത് നന്മയുള്ള ലോകം സൃഷ്ടിക്കപ്പെടാൻ ദൈവം നമുക്കേല്പ്പിച്ചിരിക്കുന്ന ദൗത്യമാണെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു. പരിശീലനത്തിൽ വിവിധ രൂപതകളിൽ നിന്നുള്ള കുടുംബശുശ്രൂഷ ഡയറക്ടർമാർക്കും പ്രവർത്തകർക്കും ഇന്നത്തെ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെയും വീണ്ടെടുക്കേണ്ട അജപാലന ശൈലിയേയും കുറിച്ച് പ്രഗത്ഭ വ്യക്തികൾ നയിക്കുന്ന ക്ലാസുകളും വർക് ഷോപ്പുകളുമാണ്‌ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന്‌ ശേഷം ബൈബിളിലെ കുടുംബങ്ങളും ഇന്നത്തെ കുടുംബങ്ങളും എന്ന വിഷയത്തിൽ റവ. ഡോ. ജോഷി മയ്യാറ്റിൽ ക്ലാസ് നയിച്ചു. വിവിധ തലങ്ങളിൽ ക്രിസ്തീയ കുടുംബങ്ങൾ നേരിടുന്ന…

Read More

മരട്: പി എസ് മിഷൻ ഹോസ്പിറ്റലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ അക്യുപങ്ചർ ഇലക്ട്രോ ഹോമിയോ ഫിസിയോതെറാപ്പി കൈറോപ്രാപ്റ്റിക് എന്നീ ചികിത്സാരീതികൾ ഒന്നിച്ച് ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി . ഡോ. സിസ്റ്റർ സോണിയയുടെയും ഡോ. രാജീവ് കുമാറിന്റെയും, നേതൃത്വത്തിൽ മരട് മൂത്തേടം ഇടവകയിലാണ് ക്യാമ്പ് നടത്തിയത് . മരട് മുനിസിപ്പിൽ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു . ഡിവിഷൻ കൗൺസിലർ ബേബി പോൾ, സഹ വികാരി ഫാദർ റിനോയ് സേവിയർ, മാനേജർ സിസ്റ്റർ ഷാരോൺ, കെ എൽ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷെറിൻ ജെ തോമസ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാംസൺ എന്നിവർ ആശംസകൾ അർപ്പിച്ചു

Read More

ടെൽ അവീവ്: പലസ്തീനിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷം. ഒരു മാസം മുമ്പ് ബെയ്റൂത്തിൽ ​വെച്ച് കമാൻഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നൽകുന്നത്. ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ തിരിച്ചടിയുണ്ടായി .11 ഇസ്രായേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെ 321 റോക്കറ്റുകൾ തൊടുത്തുവെന്ന് ഹിസ്ബുല്ല അറിയിച്ചു.ആക്രമണങ്ങളെ തുടർന്ന് 48 മണിക്കൂർ സമയത്തേക്ക് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . പ്രതിരോധ സേനയുമായി സുരക്ഷാസാഹചര്യം ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹു ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.

Read More

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നിയമത്തിന് മുകളില്‍ ആരും പറക്കില്ല. എല്ലാവര്‍ക്കും നീതി നടപ്പാക്കും. അതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു. വലുപ്പച്ചെറുപ്പമില്ലാതെ ഇത്തരം കേസുകളില്‍ കാലതാമസമില്ലാതെ നിയമവും നീതിയും നടപ്പിലാക്കും. ഏത് കേസിലും നിയമം അനുസരിച്ച് നീതി നടപ്പാക്കും. നിയമാനുസൃതമായ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും എം ബി രാജേഷ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ പ്രമുഖര്‍ക്ക് എതിരെ ഉയരുന്ന ലൈംഗികാതിക്രമ പരാതികള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാരംഗത്തെ സ്ത്രീകളിൽ ചിലർ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ പ്രതികരണങ്ങളാണ് ഉയർത്തുന്നത് .സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനവും നടൻ സിദ്ധിഖ് എ എം എം എ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു .

Read More

തിരുവനന്തപുരം :കേരളത്തിൽ വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ അലര്‍ട്ടുകള്‍ ഇല്ലെങ്കിലും ചിലയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കോ നേരിയ മഴയ്‌ക്കൊ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്കില്ല.

Read More

മക്ക: ദക്ഷിണ സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ കനത്ത മഴയേത്തുടര്‍ന്ന് ഏഴ് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട് . അല്‍-ഖുന്‍ഫുദയിലാണ് മഴ കനത്ത നാശ നഷ്ടങ്ങള്‍ വിതച്ചത്. അഖ്സ്, യബ, ഖനൂന താഴ്വരകളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്തത് . ശക്തമായ മഴയെ തുടര്‍ന്ന് ത്വാഇഫ്, ഖുന്‍ഫുദ, യാമ്പു, ജീസാന്‍, അസീര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.വാദി ഖനൂനയിലെ മലവെള്ളപ്പാച്ചിലില്‍ ഒരു യെമനി പൗരനടക്കം രണ്ട് പേര്‍ മരിച്ചു.മക്കയില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സും,ഖുന്‍ഫുദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍ ചേര്‍ന്ന് ഹെലികോപ്റ്ററുകള്‍ വഴി നിരവധി താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഖുന്‍ഫുദയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മുസ്ലേ അല്‍ ഒലാനി പറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജിദ്ദയെ ജിസാണ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ ഗതാഗതം നാല് മണിക്കൂറിലധികം നിര്‍ത്തിവെച്ചു. മഹായില്‍ അസീര്‍, റിജാല്‍ അല്‍മ ഗവര്‍ണറേറ്റുകളിലെ താഴ്വരകളില്‍ മഴയില്‍ റോഡ്…

Read More

കല്‍പ്പറ്റ : വയനാട് ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്രസര്‍ക്കാറിനു മുന്നിൽ സമര്‍പ്പിച്ചതായി മന്ത്രി കെ രാജന്‍ അറിയിച്ചു . കഴിഞ്ഞ 18നാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. ഇനി സാമ്പത്തികസഹായം നല്‍കാനുള്ള സാങ്കേതിക തടസ്സം കേന്ദ്രത്തിന് ഇല്ലെന്നും മന്ത്രി പറഞ്ഞു . 18002 330221എന്ന നമ്പറില്‍ ദുരിത ബാധിതര്‍ക്ക് ഏത് സമയത്തും തന്നെ വിളിക്കാമെന്നും മന്ത്രി പറഞ്ഞു.ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടുത്ത ചൊവ്വാഴ്ച തുറക്കും. മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിയുന്ന കുടുംബാംഗങ്ങളെ ഇന്ന് വൈകുന്നേരത്തോടെ വാടക വീടുകളിലേയ്ക്കും ക്വാര്‍ട്ടേഴ്സുകളിലേയ്ക്കും മാറ്റും. സെപ്തംബര്‍ രണ്ടിന് ജില്ലയിലെ സ്‌കൂളുകളില്‍ വീണ്ടും പ്രവേശനോത്സവം നടത്തും. ചൂരല്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ താല്‍ക്കാലികമായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആരംഭിക്കും. ചൂരല്‍മല പ്രദേശത്തുള്ള കുട്ടികള്‍ക്ക് മേപ്പാടി സ്‌കൂളിലേക്ക് വരുന്നതിന് സൗജന്യമായി കെ എസ്ആര്‍ ടി സി സര്‍വീസ് നടത്തും. ചൂരല്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ അധ്യാപകരെ താല്‍ക്കാലികമായി മറ്റു സ്‌കൂളുകളിലേയ്ക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍…

Read More

അഗർത്തല : ത്രിപുരയിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയേത്തുടർന്ന് നിരവധിയിടങ്ങൾ വെള്ളത്തിനടിയിലായി. തെക്കൻ ത്രിപുരയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മരിച്ചതായാണ് വിവരം. ഇതോടെ നാല് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 19 ആയി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണസേനയുടെ കൂടുതൽ സംഘങ്ങളെ അയച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനായി വ്യോമസേനയുടെ ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ വഴിയാണ് പലയിടത്തും ഭക്ഷ്യ സാധനങ്ങൾ എത്തിച്ചുനൽകിയത്. ഗോമതി, തെക്കൻ ത്രിപുര, ഉനകോതി, പടിഞ്ഞാറൻ ത്രിപുര ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ആഗസ്റ്റ് 19 മുതൽ 450ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 65,400 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 17 ലക്ഷത്തിലേറെ പേരെ വെള്ളപ്പൊക്കം ബാധിച്ചു. രണ്ടായിരത്തിലേറെ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്തെ സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. അഗർത്തലയിലേക്കുള്ള എല്ലാ ട്രെയിൻ…

Read More

തിരുവനന്തപുരം : വയനാടിന്റെ പുനരധിവാസം വേഗത്തിൽ ഈ മാസം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുക. ഓരോ വ്യക്തികളുടേയും വിവരങ്ങൾ ശേഖരിക്കാൻ സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും പരാതികൾ സർക്കാർ കേൾക്കുമെന്നും, വാടക വീടുകൾക്ക്‌ ഡെപ്പോസിറ്റ്‌ ആവശ്യപ്പെടുന്നെങ്കിൽ അറിയിക്കണമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. ആളുകൾക്ക് 6000 രൂപക്ക്‌ മുകളിൽ ആവശ്യമെങ്കിൽ അതും പരിഗണിക്കുമെന്നും, ആഗസ്റ്റ്‌ 30നകം താൽക്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ടാണ്‌ പുനരധിവാസ നടപടികൾ കൈകാര്യം ചെയ്യുന്നത്‌. കേരള മോഡലിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുന്നത്. വിദഗ്ദ സമിതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്, മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ മുന്നിൽ എല്ലാം അവതരിപ്പിച്ചിട്ടുണ്ട്‌. അടിയന്തിര ധനസഹായം 90 ശതമാനം പൂർത്തിയായിയിട്ടുണ്ട്. മന്ത്രി തല ഉപസമിതി കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ട്. 26, 27 തീയ്യതികളിൽ സ്കൂളുകൾ തുറക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.

Read More

കണ്ണൂര്‍: മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നുവെന്നും ഇത് പൊലീസിന് പുതിയ മുഖം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസിന് മാനവിക മുഖം കൈവന്നിട്ടുണ്ട്. പൊലീസിന് എപ്പോഴും ജനങ്ങളോട് മൃദുഭാവം ആയിരിക്കണം. ജനങ്ങളുടെ ബന്ധുവായി പൊലീസ് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മാങ്ങാട്ട്പറമ്പ് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കെ എ പി പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട് ദുരന്തമുഖത്ത് കേരളാ പൊലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചുകൊണ്ടാണ് എല്ലാവരും പ്രവര്‍ത്തിച്ചതെന്നും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു പൊലീസ് പ്രാധാന്യം കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് പ്രധാന ഏജന്‍സികളോട് കിടപിടിക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ പ്രവര്‍ത്തനം. ദുരന്തത്തെ നേരിടാന്‍ പൊലീസ് സേനയില്‍ പ്രത്യേക വിഭാഗത്തെ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ മികവാര്‍ന്ന അന്വേഷണത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More