- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല് കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്; ലെബനനിലെ ജനവാസ മേഖലയില് 29 പേര് കൊല്ലപ്പെട്ടു
- തുടര് തോല്വികള്ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. പീഡിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി 376, 506 വകുപ്പുകൾ പ്രകാരം മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. 2016ൽ തലസ്ഥാനത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു നടി നൽകിയ പരാതി. യുവനടി ഇമെയിൽ മുഖേന ഡിജിപിക്ക് അയച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതിനെത്തുടർന്നാണ് നടപടി. അതേസമയം, ആരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദിഖും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ വിവാദങ്ങൾക്കൊടുവിൽ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജിവയ്ക്കുന്നുവെന്നാണ് പ്രസിഡന്റ് മോഹൻലാൽ പുറത്തുവിട്ട കത്തിൽ അറിയിക്കുന്നത്. അതേസമയം, സിനിമ മേഖലയിലെ ആരോപണങ്ങളില് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് വനിത ഉദ്യോഗസ്ഥർ. പരസ്യമായി പരാതി പറഞ്ഞവരെ അന്വേഷണ സംഘം ബന്ധപ്പെട്ടു തുടങ്ങി. ഹേമ കമ്മിറ്റി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളിൽ നിന്ന് ഉണ്ടായ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആരോപണം ഉന്നയിച്ച ചിലരെ പ്രത്യേക സംഘം ഫോണിൽ ബന്ധപ്പെട്ടു. നടന് ബാബുരാജിനും സംവിധായകരായ വി.എ. ശ്രീകുമാര് മേനോനും വി.കെ.പ്രകാശിനുമെതിരെ ആരോപണം ഉന്നയിച്ചവരെയാണ് ആദ്യഘട്ടത്തില് ഫോണില് വിളിച്ചത്.…
കോഴിക്കോട്: കഴിഞ്ഞ മാസം ഉരുള്പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. കനത്തമഴയില് വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയര്ന്നതിനെ തുടര്ന്ന് വിലങ്ങാട് ടൗണ് പാലം വെള്ളത്തിനടിയിലായി. ഇന്നു പുലര്ച്ചെ മുതല് തുടങ്ങിയ അതിശക്തമായ മഴ മേഖലയില് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതിനാല് പ്രദേശത്തെ 6 കുടുംബങ്ങളിലുള്ള 30 ഓളം ആളുകളെ മാറ്റിപ്പാര്പ്പിച്ചിരിക്കുകയാണ്. കനത്തമഴയില് പാലത്തിനടിയില് കല്ലുകള് കുടുങ്ങി പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് ടൗണില് വെള്ളം കയറാന് കാരണമായതെന്ന് പഞ്ചായത്ത് അധികൃതര് അറിയിച്ചു. പ്രദേശത്തോട് ചേര്ന്നുള്ള വനമേഖലയിലും അതിശക്തമായ മഴയാണ് പുലര്ച്ചെ മുതല് പെയ്തിരുന്നത്. ഇതോടെയാണ് കഴിഞ്ഞ തവണ ഉരുള്പൊട്ടലുണ്ടായപ്പോള് മേഖലയില് മാറ്റി താമസിപ്പിച്ചവരെ അടക്കമുള്ള കുടുംബങ്ങളെ് ക്യാംപുകളിലേക്ക് മാറ്റിയത്. കഴിഞ്ഞ ജൂലായ് 29ന് രാത്രിയിലാണ് വിലങ്ങാട് ഉരുള്പൊട്ടലുണ്ടായത്. പ്രദേശത്തെ 14 വീടുകളാണ് അന്ന് പൂര്ണമായും ഒഴുകിപ്പോയിരുന്നത്. 112 വീടുകള് വാസയോഗ്യമല്ലാതാവുകയും പ്രദേശത്തെ 4 കടകളും അന്ന് നശിച്ചു.
തിരുവനന്തപുരം: ഓണത്തിനോട് അനുബന്ധിച്ച് ക്ഷേമ പെന്ഷന്റെ മൂന്നു ഗഡു വിതരണം ചെയ്യും. ഈയാഴ്ചയില് ഒരു ഗഡു വിതരണം ചെയ്യും. അടുത്തമാസം ആദ്യം രണ്ട് ഗഡു വിതരണം ചെയ്യും. ഓണത്തിന് മുന്നോടിയായി വിതരണം പൂര്ത്തിയാക്കും.
കഴിഞ്ഞ ഓണക്കാലത്ത് മികച്ച വിജയം നേടിയ ആർഡിഎക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ നിർമിക്കുന്ന ചിത്രമാണ് കൊണ്ടൽ.സോഫിയാ പോൾ നിർമിക്കുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്നു. വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം ആക്ഷൻ മൂഡിൽ കടലിന്റെ മക്കളുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ചയാണ് പറയുന്നത്. മനസിൽ എരിയുന്ന പ്രതികാരത്തിന്റെ കനലും കണ്ണിൽ തീക്ഷണമായ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച മാനുവൽ എന്ന യുവാവിന്റെ ജീവിതമാണ് സംഘർഷ ഭരിതമായി അവതരിപ്പിക്കുന്നത്. ആന്റണി വർഗീസ് പെപ്പെയാണ് മാനുവലിനെ ഭദ്രമാക്കുന്നത്. നടൻ രാജ് ബി. ഷെട്ടി ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻസൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ, അഫ്സൽ പി.എച്ച്., സുനിൽ അഞ്ചുതെങ്ങ്, രാഹുൽ…
ടെർനേറ്റ് സിറ്റി: ഇന്തോനേഷ്യയുടെ കിഴക്കൻ ടെർനേറ്റ് ദ്വീപിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 13 മരണം. ജനവാസ മേഖലകളിൽ ദുരന്തം വിതച്ച വെള്ളപ്പൊക്കത്തിൽ റോഡ് ഒലിച്ചുപോയി .ഇതോടെ റുവ ഗ്രാമം ഒറ്റപ്പെട്ടു.നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലാണ്. ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ടെർനേറ്റ് സിറ്റിയിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിലും ഉയർന്ന തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഷിരൂരില് അപകടത്തില്പ്പെട്ട അര്ജുന് വേണ്ടിയുള്ള തിരച്ചില് ഊര്ജിതമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ നടപടികളിലേക്ക് കടക്കാനൊരുങ്ങി സംയുക്ത രക്ഷാസമിതി. സന്നദ്ധ സംഘടനകള്ക്ക് തിരച്ചിലിന് അനുവാദം നല്കണമെന്നും വിഷയത്തില് കര്ണാടക സര്ക്കാര് അലംഭാവം തുടരുകയാണെങ്കില് നിരാഹാര സമരനടപടികളിലേക്ക് നീങ്ങുമെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. ദുരന്തമുഖത്ത് ഉണ്ടായ അലംഭാവം അന്വേഷിക്കാന് കേന്ദ്ര ഏജന്സികള് തയ്യാറാവണം എന്ന ആവശ്യവും ഇവര് മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഷിരൂരില് തിരച്ചിലിനെ ബാധിച്ച പ്രതിസന്ധികള് ഒഴിഞ്ഞ് ദിവസങ്ങള് കഴിഞ്ഞിട്ടും തിരച്ചില് അലസമായി തുടരുകയാണ്. ദുരന്തമുഖത്ത് കൂടുതല് സംവിധാനങ്ങള് എത്തിക്കാനോ സന്നദ്ധ സംഘടനകളെയോ പ്രവര്ത്തകരെയോ തിരച്ചിലിന് അനുവദിക്കുകയോ കര്ണാടക സര്ക്കാര് ചെയ്യുന്നില്ല. ഇതിനെ തുടര്ന്നാണ് കടുത്ത പ്രതിഷേധങ്ങളിലേക്കും നടപടികളിലേക്കും നീങ്ങാന് അര്ജുന് രക്ഷാസമിതി തീരുമാനിച്ചത്. മരണപ്പെട്ടവര്ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നതടക്കം നിരവധി ആവശ്യങ്ങള് സംയുക്ത സമിതി ഉന്നയിക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്കിയത്. കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് ആണ് നിലവില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില് അലര്ട്ടുകള് ഇല്ലെങ്കിലും ചിലയിടങ്ങളില് ശക്തമായ മഴയ്ക്കോ നേരിയ മഴയ്ക്കൊ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള ലക്ഷദ്വീപ് കര്ണാടക തീരങ്ങളില് മത്സ്യബന്ധന വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്.
ടെൽ അവീവ്: ഇസ്രയേലിൽ ലെബനന് ആസ്ഥാനമായ സായുധസംഘം- ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് സംഘ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തി.
നെയ്യാറ്റിൻകര: ചുള്ളിമാനൂർ ഫൊറോനയിലെ കാൽവരി സെൻറ് ജോർജ് ദൈവാലയത്തിലെ മതബോധന സമിതിയുടെ നേതൃത്വത്തിൽ മരിയൻ എക്സിബിഷൻ നടത്തി. സാഹിത്യ സമാജ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് എക്സിബിഷൻ നടത്തിയത്.വിദ്യാർത്ഥികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് നേതൃത്വം കൊടുത്തത്. സാഹിത്യ സമാജ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് എക്സിബിഷൻ നടത്തിയത്.വിദ്യാർത്ഥികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് നേതൃത്വം കൊടുത്തത്. മാതാവിന്റെ ജീവചരിത്രകുറിപ്പുകൾ, വിവിധ ചിത്രങ്ങൾ, വിവിധ ജപമാലകൾ, വിവിധ ഇടങ്ങളിൽ നടന്ന മാതാവിന്റെ അത്ഭുതങ്ങൾ ഉൾപ്പെടുത്തിയ കൊളാഷ് തുടങ്ങി വേറിട്ട കാഴ്ചയായിരുന്നു മരിയൻ എക്സിബിഷൻ. മാതാവിന്റെ ജീവചരിത്രകുറിപ്പുകൾ, വിവിധ ചിത്രങ്ങൾ, വിവിധ ജപമാലകൾ, വിവിധ ഇടങ്ങളിൽ നടന്ന മാതാവിന്റെ അത്ഭുതങ്ങൾ ഉൾപ്പെടുത്തിയ കൊളാഷ് തുടങ്ങി വേറിട്ട കാഴ്ചയായിരുന്നു മരിയൻ എക്സിബിഷൻ.
Subscribe to Updates
Get the latest creative news from FooBar about art, design and business.