- കൊച്ചി രൂപതയുടെ അതുല്യ സംരംഭം: വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം
- ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം
- കുടിയേറ്റം തടയാന്കുടി – ഏറ്റം പോരാ!
- ആത്മീയ പോരാട്ടത്തിന്റെ തീര്‍ത്ഥാടനം – തപസ്സുകാലം
- തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം
- നാള്‍വഴി
- കണ്ണീരൊപ്പിയ കൈകള്‍, സാന്ത്വനമായ പ്രാര്‍ഥന; തിയോഫിന്‍ കപ്പുച്ചിന്‍ ധന്യന്‍
- മന്നപോലെ ഒരാള്‍
Author: admin
ഗാസ:വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത് .ഇന്നലെ വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ് വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവുമാണെന്ന് വ്യക്തമായി . പ്രതി ഇന്നലെ പറഞ്ഞ മൊഴികളിലെ വൈരുദ്ധ്യങ്ങളും നുണക്കഥകളും കൃത്യമായ നിഗമനത്തിലേയ്ക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നില്ല. ആരുമായും ബന്ധം പുലര്‍ത്താത്ത വ്യക്തിയാണ് പത്മകുമാര്‍ എന്നാണ് വിവരം. ഒറ്റപ്പെട്ട ജീവിതമാണ് ഇയാളും കുടുംബവും നയിച്ചിരുന്നത്. കേബിള്‍ ടിവി, ബേക്കറി ബിസിനസ്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നിവ ഇയാള്‍ക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്നായിരുന്നു കണക്കുകൂട്ടല്‍ എന്നാണു ഒടുവിൽ പ്രതി വെളിപ്പെടുത്തിയിരിക്കുന്നത് .എന്നാൽ പ്രതിയുടെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.അതേസമയം, ഒരു കുട്ടിയിൽ ഒതുങ്ങുന്നതല്ല പത്മകുമാറിന്റെ കിഡ്നാപ്പിംഗ് പ്ലാൻ എന്നും കൂടുതൽ കുട്ടികളെ കടത്തി പണം വാങ്ങാൻ തീരുമാനിച്ചിരുന്നതായി സംശയംഉണ്ട് .
|കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം’; മൊഴി|
കൊച്ചി: നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് പണം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി. പണം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച്. നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് ചെക്കില്‍ ഒപ്പിട്ട നഗരസഭാ സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് പറവൂര്‍ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ടെല്‍ അവീവ്:വീണ്ടും ഇസ്രയേൽ ഗാസയിൽ കനത്ത വ്യോമാക്രമണം . ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷം യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ കുട്ടികൾ അടക്കം എട്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. സമാധാന കരാർ ലംഘിച്ച് ഹമാസ് മിസൈൽ തൊടുത്തതുകൊണ്ടാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം . കുട്ടികൾ അടക്കം നിരവധിപ്പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ഏഴു ദിവസത്തെ വെടിനിർത്തലിൽ ഹമാസിന്റെ പിടിയിലായിരുന്ന 110 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്.ഇസ്രയേലി ജയിലുകളിൽ തടവിലായിരുന്ന 240 പലസ്തീനികളും സ്വതന്ത്രരായി.വെടിനിർത്തൽ നീട്ടാൻ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം തുടരുന്നതിനിടെ ആണ് അപ്രതീക്ഷിതമായി ഇസ്രയേൽ ഇന്ന് രാവിലെ വ്യോമാക്രമണം പുനരാരംഭിച്ചത്. സമാധാനക്കരാർ ലംഘിച്ച ഹമാസ് ഇസ്രയേലി നഗരങ്ങൾ ലക്ഷ്യമാക്കി മിസൈൽ തൊടുത്തു എന്നാണ് ഇസ്രയേലിന്റെ ആരോപണം. ബന്ദികളായ എല്ലാ സ്ത്രീകളെയും മോചിപ്പിക്കുമെന്ന വാക്കും ഹമാസ് പാലിച്ചില്ലെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി. വെടിനിർത്തൽ അവസാനിച്ച പ്രാദേശിക സമയം രാവിലെ ഏഴു മുതൽതന്നെ ഗാസയിൽ കനത്ത ആക്രമണം ഇസ്രയേൽ തുടങ്ങുകയായിരുന്നു. സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ഇസ്രയേൽ…
ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാനായി കുടുംബം യെമനിലേക്ക് പോകുന്നത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രം. ഇപ്പോൾ യെമെൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്ന് കേന്ദ്രം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നൽകി. ‘ബ്ലഡ്‌മണി’ കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. തലാലിന്റെ കുടുംബവുമായി സംസാരിക്കുന്നതിനായി നിമിഷപ്രിയയുടെ അമ്മയും മകളും യെമെൻ സന്ദർശിക്കാനുള്ള അനുമതി തേടി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ നിമിഷപ്രിയയുടെ കുടുംബം യെമെൻ സന്ദർശിച്ചാൽ അവിടുത്തെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. 2017 ജൂലൈ 25നാണ് യമൻ പൗരനായ തലാൽ കൊല്ലപ്പെട്ടത്. തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നുമാണ് കേസ്.
കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് ഒരു കുടുംബത്തിലെ മൂന്ന് പേരെയെന്ന് വിവരം . ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരിൽ പത്മകുമാർ എന്നയാൾക്ക് മാത്രമാണ് കൃത്യത്തിൽ നേരിട്ട് പങ്കുള്ളതെന്ന് വിവരമുണ്ട്. രണ്ട് വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.തട്ടികൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ള പത്മകുമാറിനെ കെഎപി ക്യാമ്പില്‍ ചോദ്യം ചെയ്യുകയാണ്. എഡിജിപി, ഡിഐജി, ഐജി എന്നിവര്‍ ക്യാമ്പിലെത്തി. കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. തെങ്കാളി പുളിയറയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. പിടിയിലായവരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് കുട്ടിയെ കാണിച്ചു. സ്ത്രീയുടെ ഫോട്ടോയാണ് കാണിച്ചത്. എന്നാല്‍ ഇവരെ അറിയില്ലെന്നാണ് അബിഗേല്‍ സാറ റെജി പറഞ്ഞിരിക്കുന്നത്.…
സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗങ്ങളിൽ ഒന്നായ ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടു. ഈ സഹോദരങ്ങൾക്കുനേരെ, അജ്ഞത മൂലവും, മുൻവിധികൾ കാരണവും തിരസ്കാരത്തിന്റേതായ മനോഭാവം സ്വീകരിക്കുന്നതിനെ പാപ്പാ അപലപിച്ചു. എല്ലാ മാസങ്ങളിലെയും പതിവുപോലെ, കഴിഞ്ഞ ദിവസം പുറത്തുവിട്ട, ഡിസംബർ മാസത്തേക്കുള്ള പപ്പായുടെ പ്രാർത്ഥനാനിയോഗം അടങ്ങിയ വീഡിയോയിലാണ് ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടത്. പൊതുസ്ഥാപനങ്ങൾ ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടിയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. അവർക്ക് വിദ്യാഭ്യാസത്തിനും, തങ്ങളുടെ ക്രിയാത്മകത പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ജോലിസാധ്യതകൾക്കും വേണ്ടിയുള്ള ശ്രമങ്ങൾ മുൻപോട്ടുവയ്‌ക്കേണ്ടതുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെയും കൊണ്ടുവരുന്നതിന് സഹായകരമായ പദ്ധതികളുടെ ആവശ്യമുണ്ടെന്നും പരിശുദ്ധപിതാവ് ഓർമ്മിപ്പിച്ചു. എന്നാൽ ഏറ്റവുമുപരിയായി ഇത്തരത്തിൽ പ്രതിസന്ധികൾ അനുഭവിക്കുന്ന ആളുകളെ അനുഗമിക്കുവാൻ തയ്യാറായുള്ള വലിയ ഹൃദയങ്ങളാണ് ആവശ്യമായുള്ളതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. സഭയിലും പൊതുസമൂഹത്തിലും ഭിന്നശേഷിക്കാരായ ആളുകളോട് സ്വീകരിക്കുന്ന മനോഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു. ഇത്തരം ആളുകളുടെ കഴിവുകളും, അവർ നൽകുന്ന ബഹുമുഖ സംഭാവനകളും കാണുവാനും അംഗീകരിക്കുവാനുമായി നമ്മുടെ…
ന്യൂഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ നിന്ന് അശോകസ്തംഭം ഒഴിവാക്കി. ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരത്’ എന്നും ചേര്‍ത്തു. മെഡിക്കല്‍ കമ്മീഷന്റെ വെബ്‌സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ലോഗോയിലുണ്ടായ മാറ്റം സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന്‍ ഇതുവരെ വിശദീകരണം പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കണമെന്ന ചര്‍ച്ചകള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മെഡിക്കല്‍ കമ്മീഷന്റെ പുതിയ നടപടി. കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശ ഫയലുകളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ഉള്‍പ്പെടുത്തിയതോടെ വിമര്‍ശനം രൂക്ഷമാക്കി. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ തങ്ങളുടെ എക്‌സ് അക്കൗണ്ടിലെ ബയോയില്‍ ഭാരത് എന്ന് ചേര്‍ത്തതും വിവാദത്തിനിടയാക്കി. ഭരണഘടനയില്‍ ഇന്ത്യ, ഭാരതം എന്നിവ ഉപയോഗിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ നിര്‍ദേശങ്ങളില്‍ ഭാരതം എന്ന്…
പാലക്കാട്: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രിം കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍ നിയമനത്തില്‍ യുജിസിയുടെ ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നാണ് വിധിന്യായത്തില്‍ സുപ്രിം കോടതി പറഞ്ഞത്. ഗവര്‍ണറുടെ ഈ വാദം സുപ്രിം കോടതി തിരുത്തിയിട്ടും അദ്ദേഹം അത് ആവര്‍ത്തിക്കുന്നത് വിചിത്രനിലപാടാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം നിയമപ്രകാരവും ചട്ടപ്രകാരവുമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും വിധിച്ചതാണ്. ആ വിധിന്യായങ്ങളെ സുപ്രിം കോടതി പൂര്‍ണമായും ശരിവെച്ചിരിക്കുന്നുവെന്നാണ് മനസിലാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.സുപ്രിം കോടതിയിലെ ഹരജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒന്നാം എതിര്‍കക്ഷിയായിരുന്നു. ഗവര്‍ണര്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് എന്നാണ്. നിയമിച്ച ചാന്‍സലറാണ് ഇത് പറഞ്ഞത്. ഇക്കാര്യം സുപ്രിംകോടതി അംഗീകരിച്ചില്ല. പുനര്‍നിയമനത്തെ സംബന്ധിച്ച് നിലവിലുള്ള യുജിസി ചട്ടങ്ങള്‍ ഒന്നും ലംഘിച്ചിട്ടില്ലെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. ചാന്‍സലറുടെ നിലപാട്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
