- കൊച്ചി രൂപതയുടെ അതുല്യ സംരംഭം: വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം
- ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം
- കുടിയേറ്റം തടയാന്കുടി – ഏറ്റം പോരാ!
- ആത്മീയ പോരാട്ടത്തിന്റെ തീര്‍ത്ഥാടനം – തപസ്സുകാലം
- തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം
- നാള്‍വഴി
- കണ്ണീരൊപ്പിയ കൈകള്‍, സാന്ത്വനമായ പ്രാര്‍ഥന; തിയോഫിന്‍ കപ്പുച്ചിന്‍ ധന്യന്‍
- മന്നപോലെ ഒരാള്‍
Author: admin
|2025-ഓടെ കാക്കനാട്- ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എം.ആർ.എൽ. പ്രതീക്ഷിക്കുന്നത്.|
|സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു; അന്‍പതോളം പേര്‍ക്ക് പരിക്ക് |
ചെന്നൈ:ചെന്നൈയില്‍ കനത്ത മഴയിലും കാറ്റിലും നാല് പേര്‍ മരിച്ചു.ചെന്നൈ വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാവിലെ 9 മണി വരെ അടച്ചിടും. 162 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലായി തുറന്നിട്ടുണ്ട്. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. കനത്ത മഴയെ തുടർന്ന് വന്ദേഭാരത്ത് ഉൾപ്പെടെ 119 ട്രെയിനുകൾ റദ്ദാക്കി. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിച്ചു. വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്.ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ് . ഇന്ന് ഉച്ചയോടെ ആന്ധ്രാ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. കരയിലെത്തുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ വരെയായി വർധിച്ചേക്കും.
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ ചെന്നൈയില്‍ സ്ഥിതി ഗുരുതരം. ചെന്നൈ ജില്ലയിലെ ആറ് ഡാമുകളും റിസര്‍വോയറുകളും 98 ശതമാനം നിറഞ്ഞു.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദം ശക്തിപ്രാപിച്ച് മിഷാംഗ് ചുഴലിക്കാറ്റായി കരയിലേക്കു വീശിയടിക്കുന്നു. മച്ചിലിപട്ടണം, മഹാബലിപുരം, ചെന്നൈ എന്നിവിടങ്ങളിലടക്കം വൻ നാശം. മതിലിടിഞ്ഞു രണ്ടു പേർ മരിച്ചു. ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈ വഴിയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. സബ്‌വേകളും അടിപ്പാലങ്ങളും റെയിൽ ട്രാക്കുകളും വെള്ളത്തിൽ മുങ്ങി. വാഹനങ്ങൾ കൂട്ടത്തോടെ ഒലിച്ചുപോയി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു. ഇതോടെ ദുരിതാശ്വാസ വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആര്.രാമചന്ദ്രന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്.കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെളളം കയറിയതിനേ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.അഞ്ച്…
ലക്നോ: ഉത്തര്‍പ്രദേശില്‍ കുടിലിന് തീപിടിച്ച് സഹോദരങ്ങൾ വെന്തുമരിച്ചു. ഫിറോസാബാദിലെ ജസ്രാന പോലീസ് സ്റ്റേഷൻ പരിധിയിലെ ഖാദിത് ഗ്രാമത്തിലാണ് സംഭവം.ഇവരുടെ മൂത്ത സഹോദരൻ ഗുരുതര പൊള്ളലേറ്റ് ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശനിയാഴ്ച രാത്രിയിലാണ് കുടിലിന് തീപിടിച്ചത്. സംഭവസമയം മൂന്ന് കുട്ടികളും മാതാപിതാക്കളുമാണ് കുടിലിൽ ഉണ്ടായിരുന്നത്. സാമ്ന (ഏഴ്), അനീസ് (നാല്), രണ്ട് വയസുകാരി രേഷ്മ എന്നിവരായിരുന്നു ഈ കുട്ടികൾ. അനീസും രേഷ്മയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉജ്ജ്വല്‍ കുമാർ പറഞ്ഞു.
ഐസ്വാൾ: മിസോറാമിൽ സെഡ് പി എം അധികാരത്തിലേക്ക്. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുന്ന സാഹചര്യത്തിൽ ഉടൻ സർക്കാർ രൂപീകരിക്കുമെന്ന്സോറം പീപ്പിൾസ് മൂവ്‌മെന്റ് പാർട്ടി നേതാവ് ലാൽഡുഹോമ അറിയിച്ചു. മിസോറാം തിരഞ്ഞെടുപ്പിൽ രാവിലെ എട്ട് മണി മുതൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണി തുടങ്ങിയത്. ഇതുവരെയുള്ള ഫലസൂചനകളിൽ സെർച്ചിപ് മണ്ഡലത്തിൽ സെഡ്‌പിഎം മുഖ്യമന്ത്രി സ്ഥാനാർഥി ലാൽദുഹോമ വിജയിച്ചിട്ടുണ്ട് . മിസോറം തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എംഎൻഎഫിന് തിരിച്ചടി. ഉപമുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രി ആർ. ലാൽതംഗ്ലിയാനയും പരാജയപ്പെട്ടു. സൗത്ത് തുയ്പുയ് സീറ്റിൽ സെഡ്പിഎമ്മിന്റെ ജെജെ ലാൽപെഖ്ലുവയോട് 135 വോട്ടിനാണ് ലാൽതംഗ്ലിയാന അടിയറവുപറഞ്ഞത്.നിലവിൽ 26 സീറ്റുകളുമായി സെഡ്‌പിഎം കേവലഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. 10 സീറ്റിൽ മാത്രമാണ് എംഎൻഎഫിന് മുന്നേറ്റം. പോസ്റ്റൽ ബാലറ്റുകൾ എണ്ണിതുടങ്ങി ആദ്യ നിമിഷങ്ങളിൽ മാത്രമാണ് എംഎന്‍എഫിന് ലീഡ് ഉയർത്താനായത്. പിന്നീട് സെഡ്‌പിഎം വ്യക്തമായ ലീഡ് നിലനിർത്തുകയായിരുന്നു.
കൊച്ചി :ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ മുൻകൈയിൽ KSRTC യുമായി സഹകരിച്ച് തുടക്കംകുറിച്ച എറണാകുളംജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി ഓടി തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു.ചേന്ദമംഗലം പഞ്ചായത്തിലേയും , മറ്റു പഞ്ചായത്തിലേയും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കന്നുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പദ്ധതി ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് . ഇതിനകം കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ബസിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ബസ് സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ഇതിനകം ഗ്രാമവണ്ടി സര്‍വീസ് മികച്ച രീതിയില്‍ പ്രയോജനപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഗ്രാമവണ്ടി പദ്ധതിക്ക് 2022 ജൂലൈ മാസത്തിലാണ് തുടക്കമായത്. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയിൽ ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്‍തത്. നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ…
ഹൈദരാബാദ്: പരിശീലന പറക്കലിനിടെ തെലങ്കാനയിൽ വ്യോമസേന വിമാനം അപകടത്തിൽപ്പെട്ട് രണ്ടു പൈലറ്റ്മാർ മരിച്ചു. പരിശീലകനും കേഡറ്റുമാണ് മരിച്ചത്.മേദക് ജില്ലയിൽ ഇന്ന് രാവിലെ 8.30യോട് കൂടിയായിരുന്നു അപകടം.അപകടത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തും . കൂടുതൽ വിവരങ്ങൾ വ്യോമസേന നൽകിയിട്ടില്ല. PC 7 Mk-11 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. എന്നും നടക്കാറുള്ള പരിശീലനപ്പറക്കലിന്റെ ഭാഗമായാണ് ഇന്നും പൈലറ്റുമാർ ഇരുവരും പരിശീലനത്തിനിറങ്ങിയത്. ഹൈദരാബാദ് വ്യോമസേന പൈലറ്റ് അക്കാദമിയിൽ നിന്നായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്.
കൊച്ചി: റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ. ഗ്രാമിന് 40 രൂപ വർധിച്ച് 5,885 ആയി. പവന് 320 രൂപ വർധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിനു മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. പവന് 46480 രൂപയായിരുന്നു അന്നത്തെ വില. നവംബർ 13ന് 44,360 ആയിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
