ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ ചെന്നൈയില്‍ സ്ഥിതി ഗുരുതരം. ചെന്നൈ ജില്ലയിലെ ആറ് ഡാമുകളും റിസര്‍വോയറുകളും 98 ശതമാനം നിറഞ്ഞു.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദം ശക്തിപ്രാപിച്ച് മിഷാംഗ് ചുഴലിക്കാറ്റായി കരയിലേക്കു വീശിയടിക്കുന്നു. മച്ചിലിപട്ടണം, മഹാബലിപുരം, ചെന്നൈ എന്നിവിടങ്ങളിലടക്കം വൻ നാശം. മതിലിടിഞ്ഞു രണ്ടു പേർ മരിച്ചു. ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈ വഴിയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. സബ്വേകളും അടിപ്പാലങ്ങളും റെയിൽ ട്രാക്കുകളും വെള്ളത്തിൽ മുങ്ങി. വാഹനങ്ങൾ കൂട്ടത്തോടെ ഒലിച്ചുപോയി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു.
ഇതോടെ ദുരിതാശ്വാസ വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആര്.രാമചന്ദ്രന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെളളം കയറിയതിനേ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
അഞ്ച് ജില്ലകളില്‍ ചൊവ്വാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങൾ വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കാൻ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.