Author: admin

പഴയ പദങ്ങളുടെ അര്‍ഥവും ഇന്നു കാണാനില്ലാത്ത ആചാരവിശേഷങ്ങളെക്കുറിച്ചുള്ള ഹ്രസ്വവിശദീകരണവും ഉള്‍പ്പെടെ അറുനൂറ്റിഎഴുപതില്‍പ്പരം അടിക്കുറിപ്പുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഭാഷാന്തരണത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഡോ. പ്രീമൂസ് പെരിഞ്ചേരി സംസാരിക്കുന്നു:

Read More

അനകപ്പള്ളി : ആന്ധ്രാപ്രദേശിലെ അനകപ്പള്ളി അച്യുതപുരത്തുള്ള എസൻഷ്യ അഡ്വാൻസ്‌ഡ് സയൻസസ് ഫാർമ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. 60ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന 500 കെഎൽ ശേഷിയുള്ള റിയാക്‌ടർ ബുധനാഴ്‌ച ഉച്ചയോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. എസി യൂണിറ്റുകൾക്ക് തീപിടിച്ച് നിമിഷങ്ങൾക്കകം തീ പടർന്നു. റിയാക്‌ടർ പൊട്ടിത്തെറിച്ച് കമ്പനിയുടെ മേൽക്കൂര തകർന്നതിനൊപ്പം തൊഴിലാളികൾ 30 മുതൽ 50 മീറ്റർ വരെ തെറിച്ചുവീണു. എൻഡിആർഎഫ് ഉദ്യോഗസ്ഥർ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുകയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്‌തു. മരുന്ന് നിര്‍മാണ കമ്പനിയിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. 33 പേരെ അഗ്നിശമന സേനാംഗങ്ങൾ കൂറ്റൻ ഫയർ എൻജിനുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. അദ്ദേഹം മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്യും. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി, ഗുരുതരമായി പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയെക്കും. കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ അക്രമണത്തിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ഹ്ഡലാൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. 45 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.പോളണ്ടും, യുക്രെയ്നും സന്ദർശിക്കുന്നതിൻ്റെ ഭാ​ഗമായാണ് മോദി ബുധനാഴ്ച യൂറോപ്പിലെത്തിയത്. പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി പ്രസിഡന്റ് ആൻഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. റഷ്യ-യുക്രൈൻ യുദ്ധഘട്ടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയ പിന്തുണയിലും മോ​ദി ഇന്ത്യൻ സമൂഹത്തിന് നന്ദി പറഞ്ഞു. വാർസയിലെ ​ഗുഡ് മഹാരാജ സ്ക്വയർ സന്ദർശിച്ചു. ജാംനഗറിലെ മുൻരാജാവിൻ്റെ സ്മാരകമാണിത്. മഹാരാജാ സ്ക്വയറിന് പുറമെ മറ്റ് രണ്ട് സ്മാരകങ്ങൾ കൂടി അദ്ദേഹം സന്ദർശിച്ചു. പോളണ്ട് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി യുക്രൈനും സന്ദർശിക്കും. ഇന്ത്യ സമാധാനം ആ​ഗ്രഹിക്കുന്നു. ഇന്ത്യയുടെ ആശയം വ്യക്തമാണ് – ഇത് യുദ്ധത്തിന്റെ കാലമല്ല. പ്രശ്ന പരിഹാരത്തിന് സംവാദത്തിലും നയതന്ത്രത്തിലുമാണ് ഇന്ത്യ വിശ്വസിക്കുന്നത്’. പ്രധാനമന്ത്രി പറഞ്ഞു

Read More

കൊച്ചി. വല്ലാർപാടം പള്ളിയുടെ മഹാജൂബിലിയോടനുബന്ധിച്ചു നടത്തിയ ജൂബിലി മാരത്തോൺ 2024, കൊച്ചിൻ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ ഐ പി എസ് ഉത്ഘാടനം ചെയ്തു. വിജയികൾക്ക് ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോത്ത്, അസിസ്റ്റന്റ് വികാരി ഫാ. സാവിയേ തെക്കേപ്പാടത്ത് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡി.പി. വേൾഡ് സീനിയർ മാനേജർ മഹേഷ് കുമാർ ആശംസകൾ നേർന്നു. ആദ്യത്തേ എട്ട് വിജയികൾക്ക് ക്യാഷ് അവാർഡും, ആദ്യം ഓടിയെത്തിയ 25 പേർക്ക് മെഡലുകളും, പങ്കെടുത്ത എല്ലാവർക്കും പ്രശസ്തിപത്രവും വിതരണം ചെയ്തു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാം അപ്പ് സൂംബ ഡാൻസിൽ മത്സരാർത്ഥികളോടൊപ്പം കാണികളും പങ്കാളികളായി. മാരത്തോൺ വല്ലാർപാടം ബസിലിക്കയിൽ നിന്നാരംഭിച്ച് എറണാകുളം ഹൈക്കോടതി ജംഗ്‌ഷനിലെത്തി, തിരിച്ച് ബസിലിക്കയിൽ സമാപിച്ചു.മഹാ ജൂബിലി ജനറൽ കൺവീനർ പീറ്റർ കൊറയ, കെ. സി.വൈ.എം പ്രസിഡണ്ട് ടിൽവിൻ തോമസ്, ആഷിൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു. വല്ലാർപാടം കെ.സി.വൈ.എം. യൂണിറ്റ് പ്രവർത്തകരാണ് പരിപാടികൾക്ക് നേതൃത്വം നല്കിയത്.

Read More

ആലപ്പുഴ: കേരളത്തിലെ ക്രൈസ്തവരുടെയും മത്സ്യത്തൊഴിലാളികളുടെയും പിന്നാക്ക അവസ്ഥയെ സംബന്ധിച്ച് ബെഞ്ചമിൻ കോശിയുടെ നേതൃത്വത്തിലുള്ള സമിതി പഠിച്ച് സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആലപ്പുഴ രൂപത രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. കമ്മീഷൻ റിപ്പോർട്ട് കേരള സർക്കാരിന് മുൻപാകെ സമർപ്പിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല കമ്മീഷൻ മെമ്പർ ആയിരുന്ന ശ്രീ ക്രിസ്റ്റി ഫെർണാണ്ടസ് ഇതിനകം അന്തരിച്ചു. റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതിനാൽ ക്രൈസ്തവരുടെയും തീരദേശവാസികളുടെയും പിന്നാകാവസ്ഥ പരിഹരിക്കുന്നതിന് ശുപാർശ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ കാലവിളംബം ഉണ്ടായിട്ടുണ്ട് നിയമസഭയിൽ നൽകിയ ഉറപ്പിന്മേൽ സ്ഥാപിച്ച കമ്മീഷന്റെ റിപ്പോർട്ട് പൊതുജനമധ്യത്തിൽ പ്രസിദ്ധീകരിക്കാതിരിക്കുന്നതും തുടർ നടപടി സ്വീകരിക്കാതിരിക്കുന്നതും ഈ പിന്നാക്ക ജനവിഭാഗത്തോടുള്ള തികഞ്ഞ അവഗണനയായി മാത്രമേ കാണാൻ കഴിയു . മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം മനുഷ്യത്തൊഴിലാളി ഇൻഷുറൻസ് മത്സ്യബന്ധന യാ നങ്ങളുടെ രജിസ്ട്രേഷൻ ഫീസ് എന്നിവ വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണ് ആലപ്പുഴ കർമസദനിൽ നടന്ന രാഷ്ട്രീയക്കാര്യ സമിതിയുടെ യോഗത്തിൽ മോൺസിഞ്ഞോർ ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഫാ. തോമസ്…

Read More

കോട്ടയം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ, ന്യൂനപക്ഷ വിഭാഗത്തിൻ്റെ ആശങ്കകൾ പ്രസക്തമാണെന്നും അവ പരിഹരിക്കാൻ ഗവ. തയ്യാറാവണമെന്നുംഫ്രാൻസിസ് ജോർജ്ജ് എം പി . കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന നേതൃസംഗമം ‘ വാക്കിംഗ് റ്റുഗദർ’ തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് ടോം കരികുളം അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണവും, സംസ്ഥാന ഡയറക്ടർ ഫാ. ആൻ്റണി വാക്കോ അറയ്ക്കൽ ആമുഖ സന്ദേശവും നടത്തി. ബിജു ജി,റോബിൻ മാത്യു, സി ജെ ആൻ്റണി, സി എ ജോണി,ബിജു പി ആൻ്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഫെലിക്സ് ജോ പി ജെ, സുജി പുല്ലുകാട്ട് തുടങ്ങിയവർ സംസാരിച്ചു.

Read More

ജമ്മു: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി കോൺഗ്രസ് .ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഇന്നും നാളെയും ജമ്മു കശ്മീരിൽ ചെലവഴിക്കും. ഇ​ന്ന് വെെ​കു​ന്നേ​രം ശ്രീ​ന​ഗ​റി​ത്തി​ലെ​ത്തു​മെ​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ പി​സി​സി വ​ക്താ​വ് ര​വീ​ന്ദ​ര്‍ ശ​ര്‍​മ അ​റി​യി​ച്ചു. നാളെ ഇരുവരും പ്രധാനപ്പെട്ട നേതാക്കളുമായി ചർച്ചകൾ നടത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കാനാണ് നേതാക്കളുടെ സന്ദർശനം. ജമ്മുവിലെത്തി പ്രധാനപ്പെട്ട നേതാക്കളെ കാണുന്ന രാഹുലും ഖാർഗെയും ശ്രീനഗറിലേക്കും പോകും . അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ട ശേഷം കൂടുതൽ വിശാലമായ തെരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാർട്ടി കടക്കും. നേരത്തെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മു കശ്മീർ, ഹരിയാന, ഉടൻ തിരഞ്ഞെടുപ്പ് നടക്കാനുള്ള മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളുമായി ദേശീയ നേതൃത്വം ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഹുലിന്റെയും ഖർഗെയുടെയും ജമ്മു കശ്മീർ സന്ദർശനം.

Read More

ടെഹ്റാൻ: ഇറാനിലെ യാസ്ദിൽ വച്ച് ,പാകിസ്ഥാനിൽ നിന്ന് ഷിയ തീർത്ഥാടകരുമായി ഇറാഖിലേയ്ക്ക് വരികയായിരുന്നു ബസ് മറിഞ്ഞ് 35 പേർ മരിച്ചതായി റിപ്പോർട്ട്. പാകിസ്താൻ റേഡിയോയാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയായ ലാർകാന നഗരത്തിൽ നിന്നുള്ളവരാണ്.മ ധ്യ ഇറാനിയൻ പ്രവിശ്യയായ യാസ്ദിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടത്തിൽ 18ഓളം പേർക്ക് പരിക്കേറ്റതായും പാകിസ്താനിലെ ഡോൺ ന്യൂസ് ടിവി വ്യക്തമാക്കി. പ്രദേശത്തെ ആശുപത്രിയിലെത്തിച്ച് ഇവര്‍ക്ക് അടിയന്തര ചികിത്സ നൽകിയതായും ഡോൺ റിപ്പോര്‍ട്ടു ചെയ്യുന്നു. ‘അപകടത്തിൽ 11 സ്ത്രീകൾക്കും 17 പുരുഷന്മാർക്കും ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ആറ് പേർ ആശുപത്രി വിട്ടു’വെന്നും യാസ്ദ് പ്രവിശ്യയിലെ ദുരിത മാനേജ്മെൻ്റ് ഡയറക്ടറെ ഉദ്ധരിച്ച് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. അർബെയിൻ അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകയായിരുന്നു തീർത്ഥാടകർ.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. പ്രധാന റോഡുകളിലും മറ്റും വെള്ളക്കെട്ടിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

Read More