- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
കൊച്ചി: വയനാട്ടിൽ ദുരിത ബാധിതർക്കായി ചെല്ലാനം ഇടവകയുടെ സഹായമായി ഒരു ഭവനം നിർമ്മിച്ചു നല്കുവാൻ ശേഖരിച്ച തുകയും, സാധനങ്ങളും വികാരി ഫാ. സിബിച്ചൻ ചെറുതിയിൽ കൈക്കാരൻ ജൂഡ് കണ്ടത്തിപ്പറമ്പിൽ, ബാബു കാളിപ്പറമ്പിൽ, ജോണി അഴി നാക്കൽ എന്നിവർക്കുകൈമാറി. സഹ വികാരി ഫാ. ജോർജ്ജ് സെബിൻ തറേപ്പറമ്പിൽ , ഡീക്കൻ ജെറോം ജെറി എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തം വീട്ടിൽ, പ്രൊകുറേറ്റർ ഫാ.പോൾ പേഴ്സി, ഫാ.ആന്റണി പാല്യത്തറ എന്നിവർക്ക് ഇത് കൈമാറി.
വത്തിക്കാന്‍ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണമുണ്ടായതായി വിശ്വസിക്കപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ ബസിലിക്കയിലെ മരിയഭക്തി പാരമ്പര്യത്തിലെ അദ്ഭുദ ഫലദാനങ്ങള്‍ ദൈവകൃപയുടെ ദൃഷ്ടാന്തങ്ങളാണെന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററി സ്ഥിരീകരിച്ചു.സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ തഞ്ചാവൂരിലെ നിയുക്ത ബിഷപ് സഗായരാജ് തംബുരാജിന് എഴുതിയ കത്തിലാണ് വിശ്വാസകാര്യ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ്, ”നൂറ്റാണ്ടുകളായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യപ്രവര്‍ത്തനം നടക്കുന്ന ഇടം” എന്ന് വേളാങ്കണ്ണിയെ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 18നാണ് ഡോ. സഗായരാജ് തംബുരാജിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ തഞ്ചാവൂരിലെ നിയുക്ത ബിഷപ് സഗായരാജ് തംബുരാജിന് എഴുതിയ കത്തിലാണ് വിശ്വാസകാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ്, ”നൂറ്റാണ്ടുകളായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യപ്രവര്‍ത്തനം നടക്കുന്ന ഇടം” എന്ന് വേളാങ്കണ്ണിയെ വിശേഷിപ്പിക്കുന്നത്. വേളാങ്കണ്ണി തീര്‍ഥാടനത്തിനുള്ള വത്തിക്കാന്റെ ‘നുള്ള ഓസ്ത’ അംഗീകാരപത്രമാണിത്. ”ദശലക്ഷകണക്കിന് തീര്‍ഥാടകരാണ്…
വിജയപുരം: വിജയപുരം രൂപത മുൻ മെത്രാൻ അഭിവന്ദ്യ പീറ്റർ തുരുത്തിക്കോണം പിതാവിനാൽ 1993 ഇൽ സ്ഥാപിതമായ വിജയപുരം രൂപത കോൺഗ്രിഗേഷൻ ആണ്വിമലഹൃദയ പുത്രിമാരുടെ സന്യാസിനി സഭ. രൂപതയുടെ വിവിധ ശുശ്രൂഷ മേഖലകളിൽ സിസ്റ്റേഴ്സ് സേവനമനുഷ്ടിക്കുന്നു. വിമലഹൃദയ പുത്രിമാരുടെ രണ്ടാമത് ജനറൽ ചാപ്റ്റർ 10-04-23 മുതൽ 17-04-23 വരെ കോട്ടയം വിമാലംബിക ഫോർമേഷൻ ഹൗസിൽ വച്ചു നടത്തപ്പെട്ടു. സി. മേരി ദീപ്തി ഡി. ഐ. എച് സുപ്പീരിയർ ജനറൽ ആയും സി. മേരി മേഴ്‌സി ഡി. ഐ. എച് അസിസ്റ്റന്റ് മദർ ജനറൽ ആയും തിരഞ്ഞെടുക്കപ്പെട്ടു. സി . മേരി ജ്യോതിസ് ഡി. ഐ. എച്, സി . മേരി ഗ്രേസ് ഡി. ഐ. എച്, സി . മേരി ഹെലൻ ഡി. ഐ. എച് എന്നിവർ കൗൺസിലേഴ്‌സ് ആയും സി . മേരി ജോസ്ന ഡി. ഐ. എച് ജനറൽ സെക്രട്ടറി ആയും സി . മേരി ബ്ലെസി ഡി. ഐ.…
വിജയപുരം:വിജയപുരം രൂപതയുടെ ഈ വർഷത്തെ ദൈവവിളി ക്യാമ്പ് മെയ് മാസം 2,3,4 തീയതികളിലായി വിമലഗിരി പാസ്റ്ററൽ സെന്ററിൽ വച്ചു നടന്നു. രൂപതാ വികാരി ജനറൾ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. “വിജയപുരം രൂപതയ്ക്കു എന്നെ ആവശ്യമുണ്ട്” എന്നതായിരുന്നു ഉദ്ഘാടന പ്രഭാഷണത്തിലെ മുഖ്യ സന്ദേശം. റോബിൻ പാലാ ക്ലാസ് നയിച്ചു. സെമിനാരി റെക്ടർമാരായ ഫാ. ജോസഫ് മീനായിക്കോടത്ത് , ഫാ. ജോസഫ് പടികരമല, ഫാ. ഷിന്റോ, ഫാ. അഗസ്റ്റിൻ ആശിർ, രൂപതയിലെ ഡീക്കന്മാരും രണ്ടാം വർഷ വൈദിക വിദ്യാർഥികളും ക്യാമ്പിനു നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 79 കുട്ടികൾ പങ്കെടുത്തു.
കൊച്ചി:വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാലാതിവര്‍ത്തിയായ പ്രസക്തിക്ക് അടിവരയിടുന്നു എന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. സൂനഹദോസിന്‍റെ 425-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനതതില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ഉദയംപേരൂര്‍ കാനോനകള്‍ – ആധുനീക മലയാള ഭാഷാന്തരണം എന്ന ഗ്രന്ഥം ജസ്റ്റിസ് മേരി ജോസഫിന് ആദ്യപ്രതി നല്കി അദ്ദേഹം പ്രകാശനം ചെയ്തു. മലയാളഭാഷാസാഹീത്യ രംഗത്ത് നാഴികകല്ലായി മാറുന്ന അമൂല്യനിധിയാണ് ഷെവലിയര്‍ ഡോ. പ്രീ മൂസ് പെരിഞ്ചേരി. വര്‍ഷങ്ങളുടെ അദ്ധ്യാനഫലമായി നിര്‍വ്വഹിച്ച ആധുനീക മലയാളഭാഷാന്തരണമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സൂനഹദോസ് കാനോനകളെ മുന്നോട്ടു വയ്ക്കുന്ന നവോത്ഥാന ചിന്തകളും, അത് മലയാള ഗദ്യസാഹീത്യത്തിനു നല്‍കിയ അതുല്യ സംഭാവനകളില്‍ വിശ്വാസജീവിതത്തില്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനവും ഇന്നും അത്രമേല്‍ നിര്‍ണ്ണായകങ്ങളാണെന്ന് ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു.പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററില്‍ നടന്ന സമ്മേളനം പ്രതിപക്ഷ നോതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിൻ്റെയും സംസ്ക്കാരത്തിൻ്റെയും മാനിഫസ്റ്റോയാണ് ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ. തീർത്തും അപരിഷ്കൃതമായ സാമൂഹിക സാഹചര്യങ്ങളിൽ ക്രൈസ്തവ…
ജാതിസംവരണ വിഷയത്തില്‍ തൊട്ടാല്‍ ഇനിയും പൊള്ളുമെന്നു പ്രധാനമന്ത്രി മോദിക്കു ബോധ്യമായതിന്റെ ലക്ഷണമാണ് കേന്ദ്രസര്‍ക്കാരിന്റെ 24 വകുപ്പുകളിലേക്ക് 45 ‘സ്‌പെഷലിസ്റ്റ്’ ഉദ്യോഗസ്ഥരെ സ്വകാര്യമേഖലയില്‍ നിന്നും പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നും അക്കാദമിക-ഗവേഷണകേന്ദ്രങ്ങളില്‍ നിന്നും മറ്റുമായി കരാര്‍/ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ലാറ്ററല്‍ എന്‍ട്രി സംവിധാനത്തിലൂടെ നിയമിക്കാനുള്ള യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരസ്യം 48 മണിക്കൂറിനകം പിന്‍വലിക്കാനുള്ള തീരുമാനം.
അന്ധനായി ജനിച്ചിട്ടും ‘തോല്‍ക്കാന്‍ ഞാനില്ല’ എന്ന ദൃഢനിശ്ചയത്തിന്റെ പ്രതീകമായി പ്രശോഭിച്ച സൂര്യതേജസ്വിയായിരുന്നു രവീന്ദ്ര ജയിന്‍. സംഗീത സംവിധാനത്തിന് പുറമെ ഗായകനായും രചയിതാവായും അദ്ദേഹം ഇന്ത്യന്‍ ബിഗ് സ്‌ക്രീനില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തോടൊപ്പം ഗിറ്റാര്‍ വായിക്കാന്‍ ഭാഗ്യം ലഭിച്ച ജെര്‍സണ്‍ ആന്റണി അനുഭവം പങ്കുവയ്ക്കുന്നു.
വംശീയതയും വെറുപ്പും, തന്മൂലമുള്ള യുദ്ധങ്ങളും ആധുനിക മനുഷ്യരെ പുറകോട്ട് നയിക്കുന്നു എന്ന ഗൗരവകരമായ വിഷയമാണ് ആക്ഷേപഹാസ്യത്തിലൂടെ സിനിമ ചര്‍ച്ച ചെയ്യുന്നത്. നുണ പ്രചരണങ്ങളിലൂടെ സാധാരണ മനുഷ്യരുടെ ഈഗോയെ വളര്‍ത്തിയെടുത്ത് തീവ്ര ദേശീയത നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം. ബാല്യങ്ങള്‍ എങ്ങിനെ തീവ്രവാദ ചിന്തകളിലേക്ക് എത്തപെടും എന്ന് അതിശയപ്പെടേണ്ടതില്ല, അത് വര്‍ത്തമാനകാല പരിസരങ്ങളില്‍ നാം നേരില്‍ കാണുന്നതാണ്. തീവ്രദേശീയത, നേതൃത്വത്തിനോടുള്ള അന്ധമായ ആരാധന ഇതെല്ലാം അവരെ വെറുപ്പിലേക്കും അക്രമങ്ങളിലേക്കും എളുപ്പം കൊണ്ടുപോകും.
‘കേരളത്തിലെ പക്ഷികള്‍’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥം ഒരുതവണയെങ്കിലും കൈയിലെടുത്തില്ലെങ്കില്‍ നമ്മുടെ പ്രകൃതിസ്‌നേഹത്തിനും അറിവിനും കുറവുണ്ടാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
