Author: admin
സിനഡൽ സംഘത്തിൻറെയും സഭയ്ക്കുള്ളിൽ വിശ്വാസികൾ ശ്രവിക്കപ്പെടുന്നതിനും കുടിയാലോചനയിൽ പങ്കാളികളാക്കപ്പെടുന്നതിനും വഴിയൊരുക്കുന്ന സംഘടനകളുടെയും ജൂബിലി ഒക്ടോബർ 24-26 വരെ ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അവരുമൊത്ത് വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ വച്ച് ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
ഡൊമിനിക്കൻ സിസ്റ്റേഴ്‌സ് ഡോട്ടേഴ്‌സ് ഓഫ് ദ ഹോളി റോസറി ഓഫ് പോംപെ സന്യാ സിനി സദയുടെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബർത്തൊലൊ ലോംഗൊയെ ഒക്ടോബർ 19 ന് കത്തോലിക്കാസഭ വിശുദ്ധനായി പ്രഖ്യാപിച്ചു
സിഡ്‌നി: മൂന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് അനായാസജയം. മുൻ നായകൻമാരായ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. രോഹിത് ശർമ സെഞ്ച്വറിയും കോഹ്‌ലി അർധ സെഞ്ച്വറിയും നേടി. 105 പന്തിൽ നിന്നായിരുന്നു രോഹിതിന്റെ സെഞ്ച്വറി. രോഹിത് 121 റൺസും കോഹ് ലി 74 റൺസും നേടി പുറത്താകാതെ നിന്നു. 24 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ത്യൻ നിരയിൽ പുറത്തായി . പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും കോഹ്ലി റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു .ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 46.4 ഓവറിൽ 236 റൺസിൽ തളക്കാൻ ഇന്ത്യക്കു സാധിച്ചു. 4 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷിത് റാണയുടെ മികവിലായിരുന്നു അത് . 52 റൺസ് ബോർഡിൽ ചേർക്കുന്നതിനിടെ അവസാന 7 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ഇന്ത്യ ഓസീസിനെ 236ൽ ഒതുക്കിയത്.അർധ സെഞ്ച്വറി നേടിയ മാറ്റ് റെൻഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറർ.
തിരുവനന്തപുരം: ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും കേരളത്തിലെ പാഠ്യപദ്ധതിയില്‍ പഠിപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഇരുവരെയും ഉള്‍പ്പെടുത്തുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണ്. കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ടെന്ന് ശിവന്‍ കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വത്തിക്കാൻ : തീർത്ഥാടകരായ നാം ഇപ്പോൾ ക്രിസ്തുശിഷ്യരെപ്പോലെ, പുതിയൊരു ലോകത്തിൽ വസിക്കാൻ പഠിക്കണമെന്ന് ലിയൊ പതിനാലാമൻ പാപ്പാ . പ്രത്യാശയുടെ ജൂബിലിവർഷത്തിൽ, ശനിയാഴ്ചകളിൽ നടത്തിപ്പോരുന്ന പ്രത്യേക കൂടിക്കാഴ്ചയുടെ തുടർച്ചയായി ഒക്ടോബർ 25-ന് ശനിയാഴ്ച വിശുദ്ധ പത്രോസിൻറെ ബലിസിക്കയുടെ അങ്കണത്തിൽ അനുവദിച്ച പൊതുദർശനവേളയിൽ ലിയൊ പതിനാലാമൻ പാപ്പാ പതിനാഞ്ചാം നൂറ്റാണ്ടിലെ കർദ്ദിനാളായിരുന്ന ജർമ്മൻ സ്വദേശി കൂസയിലെ നിക്കൊളാസിൻറെ പ്രബോധനങ്ങളെ അവലംബമാക്കി നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം ഉദ്ബോധിപ്പിച്ചത്.നാല്പതിനായിരത്തോളം പേർ ഈ കൂടിക്കാഴ്ചയിൽ സംബന്ധിച്ചിരുന്നു. എതിർ ചിന്താധാരകളും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പിളർപ്പും പിടിച്ചുലച്ചതിനാൽ സഭയുടെ ഐക്യം കാണാനും, ക്രിസ്തുമതം ബാഹ്യ ഭീഷണി അനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ മതങ്ങൾക്കിടയിലും ലോകത്തിലും സമാധാനം ദർശിക്കാനും കൂസയിലെ നിക്കോളാസിന് കഴിഞ്ഞില്ല എന്ന വസ്തുത അനുസ്മരിച്ച പാപ്പാ, അദ്ദേഹം പാപ്പായുടെ ഒരു നയതന്ത്രപ്രതിനിധി എന്ന നിലയിലുള്ള യാത്രാ വേളകളിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും അതെക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്നുവെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ രചനകളെല്ലാം പ്രകാശപൂരിതങ്ങളാണെന്നും പ്രസ്താവിച്ചു.
ബെംഗളൂരു: ധർമ്മ രാജ്യ വേദി (ഡിആർവി) യും ബെംഗളൂരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടും (ഐഎസ്ഐ) സംയുക്തമായി ‘സമാധാനത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ ഇന്ത്യയ്‌ക്കുള്ള പ്രബുദ്ധമായ നേതൃത്വം’ എന്ന വിഷയത്തിൽ ഒരു ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കാരുണ്യം, നീതി, മതാന്തര ഐക്യം എന്നിവയിൽ വേരൂന്നിയ നേതൃത്വത്തെക്കുറിച്ചുള്ള ചിന്തയ്ക്കായി രാജ്യത്തുടനീളമുള്ള മത, അക്കാദമിക്, സാമൂഹിക നേതാക്കളെ അണിനിരത്തിയായിരുന്നു സെമിനാർ. ബഹുമത സമ്മേളനത്തിന് ആത്മീയമായ സ്മരണയുയർത്തി , “രഘുപതി രാഘവ രാജാറാം” എന്ന ഗാന്ധിയൻ പ്രാർത്ഥനാ ഗാനത്തോടെയാണ് സെമിനാർ ആരംഭിച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും നേരിടുന്ന വെല്ലുവിളികളെ നേരിടാൻ പ്രബുദ്ധമായ നേതൃത്വത്തിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ബെംഗളൂരുവിലെ ഐഎസ്ഐ ഡയറക്ടർ ഡോ. സെൽവരാജ് അരുൾനാഥൻ തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഐഎസ്‌ഐയിലെ സമാധാന, അനുരഞ്ജന വകുപ്പിന്റെ തലവനായ ഡോ. ഡെൻസിൽ ഫെർണാണ്ടസ്, എസ്‌ജെ., വിഷയം അവതരിപ്പിച്ചു. സഭയിലും രാജ്യത്തും പരിവർത്തനാത്മക നേതൃത്വത്തെ വളർത്തിയെടുക്കുന്നതിനുള്ള ഒരു ചരിത്രപരമായ ദൗത്യത്തിന് സെമിനാർ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.…
വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തിയാണ് പണം പിടുങ്ങിയത് കൽപ്പറ്റ: മലയാളിയിൽനിന്ന് വെർച്വൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തയാളെ വയനാട് സൈബർ ക്രൈം പോലീസ് രാജസ്ഥാനിൽനിന്നു പിടികൂടി . രാജസ്ഥാൻ ബിക്കാനീർ സ്വദേശിയായ ശ്രീരാം ബിഷ്ണോയി (28) ആണ് പിടിയിലായത് .വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ ഐടി ജീവനക്കാരനിൽ നിന്നാണ് ഇയാൾ അഞ്ചു ലക്ഷത്തോളം രൂപ തട്ടിയത് . വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തിയാണ് പണം പിടുങ്ങിയത് . 2024 ഓഗസ്റ്റിലാണ് സംഭവം ഉണ്ടായത്. ഐ ടി ജീവനക്കാരനായ യുവാവിനെ സ്കൈപ് വഴി ബന്ധപ്പെട്ട തട്ടിപ്പുകാരൻ ഇയാളുടെ പേരിൽ വിവിധ ബാങ്കുകളിൽ വ്യാജ രേഖകൾ സമർപ്പിച്ച് വായ്പകൾ നേടിയതായി വിവരമുണ്ടെന്നും അതിൻറെ പേരിൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ പരാതിക്കാരൻ സൈബർ പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് പടിഞ്ഞാറത്തറ പോലീസ് കേസെടുക്കുകയുമായിരുന്നു.
ഇടുക്കി: അടിമാലിയിൽ കൂറ്റമ്പാറ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു .ബിജു എന്നയാളാണ് മരിച്ചത് .തകർന്ന വീടിനുള്ളിൽ കുടുങ്ങിയ ദമ്പതികളിൽ ഒരാൾ മരിച്ചു.ബിജുവിന്റെ ഭാര്യ സന്ധ്യയെ ആദ്യം പുറത്തെത്തിച്ചിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരിയി ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ കുടുങ്ങിക്കിടന്ന ഇരുവർക്കും രക്ഷാപ്രവർത്തകർ ഓക്സിജൻ നൽകിയെങ്കിലും രണ്ടുപേരും മണിക്കൂറുകളോളം കോൺക്രീറ്റ് പാളികൾക്കിടയിൽ അബോധാവസ്ഥയിലായിരുന്നു.അഞ്ച് മണിക്കൂറുകളോളം കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടന്ന ബിജുവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി പത്തരയോടെയാണ് അടിമാലി കൂറ്റമ്പാറയിൽ വൻ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. വീട്ടിലെ ഹാളിൽ ബിജുവും സന്ധ്യയും നിൽക്കുമ്പോഴാണ് മണ്ണിടിഞ്ഞുവീണത് .
ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ യുവജനങ്ങൾ ഒക്ടോബർ മാസത്തെ ധന്യമാക്കി 10 ദിവസത്തെ യുവജന ജപമാല സംഗമം നടത്തി
കേരള ലത്തീന് സഭയുടെ ഔദ്യോഗിക മുഖപത്രമായ ജീവനാദത്തിന്റെ 2026ലെ കലണ്ടര് പ്രകാശനം ചെയ്തു
Subscribe to Updates
Get the latest creative news from FooBar about art, design and business.
