- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
കണ്ണൂർ: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരായി മാറണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല.കണ്ണൂർ രൂപതയിലെ കണ്ണൂർ ഫൊറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഏപ്രിൽ 1 വരെ നടന്നിരുന്ന സ്വർഗ്ഗീയാഗ്നി – കണ്ണൂർ ബൈബിൾ കൺവെൻഷൻ്റെ സമാപന ദിവസമായ ഇന്നലെ ദിവ്യബലി അർപ്പിച്ചു വചനപ്രഘോഷണം നടത്തുകയായിരുന്നു ബിഷപ്പ്. മനുഷ്യൻ ദൈവത്തിങ്കലേക്ക് അടുക്കുമ്പോൾ സമൂഹത്തിൽ കൂടുതൽ നന്മകൾ ഉണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞു. കണ്ണൂർ രൂപത വികാരി ജനറൽ മോൺ ഡോ. ക്ലാരൻസ് പാലിയത്ത്, ഫാ ജോർജജ് പൈനാടത്ത് , ഫാ മാർട്ടിൻ രായപ്പൻ , കത്തീഡ്രൽ വികാരി ഡോ ജോയ് പൈനാടത്ത്, ഫാ. മാത്യു തൈക്കൽ , ഫാ . തോംസൺ കൊറ്റിയത്ത്, ഫാ.ജോമോൻ ചെമ്പകശ്ശേരി, ഫാ ആഷ്ലി കളത്തിൽ, മാർട്ടിൻ മാത്യു , ഫാ ആൻ്റണി കുരിശിങ്കൽ, ഫാ. ഷിജു അബ്രഹാം എന്നിവർ സഹകാർമ്മികരായിരുന്നു. ദിവ്യബലി, ദൈവവചന പ്രഘോഷണം, രോഗശാന്തി ശ്രുശ്രൂഷ എന്നിവ…
വെളളറട: രാജ്യാന്തര തീർത്ഥാടനകേന്ദ്രമായ തെക്കൻ കുരിശുമല 68-ാമത് തീർത്ഥാടനത്തിന്റെ മൂന്നാം ദിനം തീർത്ഥാടകരുടെ തിരക്ക് വർധിച്ചു. അപ്രതീഷിതമായി ഉച്ചയ്ക്ക് പെയ്ത വേനൽ മഴ തീർത്ഥാടകർക്ക് ആശ്വാസമായി . രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര രൂപത സംഘടിപ്പിച്ച യുവത – 2K 25 യുവജന സംഗമം ഫാ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. യുവജനം ക്രിസ്തുവിലേയ്ക്ക് എന്നതായിരുന്നു വിഷയം. ഫാ. അരുൺ പി. ജിത്ത് ആമുഖ സന്ദേശം നൽകി. പുതിയ കാലവും രാസലഹരിയും എന്ന വിഷയത്തിൽ കേരള ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി ക്ലാസ് എടുത്തു. തുടർന്ന് നടന്ന പെന്തിഫിക്കൽ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപത സഹ മെത്രാൻ ഡോ. സെൽവരാജൻ ദാസൻ മുഖ്യ കാർമ്മികത്വം വഹിച്ചു. സംഗമ വേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും നടന്ന തിരുകർമ്മങ്ങൾക്ക് ഫാ.സുരേഷ് ബാബു, ഫാ. അനു, ഫാ. അരുൺ പി. ജിത്ത്, ഫാ.ജസ്റ്റിൻ ഫ്രാൻസീസ്,, ഫാ.ജോയി മത്യാസ്, ഫാ. സാബു ക്രിസ്‌റ്റീൻ, ഫാ.ജിപിൻദാസ്,…
കൊച്ചി :വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ കമ്മീഷന്റെ ഭാഗമായ നവദർശൻ ഇടവക വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ സമ്മേളനം “നവസംഗമം 2025” അതിരൂപത മെത്രാസന മന്ദിരത്തിൽ നടത്തി . വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു . ഇന്നിന്റെ ശാപമായി മാറിയ മദ്യ-ലഹരി വിപത്തിനെതിരെ എല്ലാവരും ജാഗ്രതപുലർത്തണമെന്നും, കൂട്ടായ പ്രവർത്തനത്തിലൂടെ ഈ സാമൂഹ്യതിന്മയെ ഇല്ലാതാക്കിയെങ്കിലേ, വിദ്യാഭ്യാസപരവും, സർഗ്ഗാത്മകവുമായ വളർച്ച പുതുതലമുറയ്ക്ക് നേടാനാവൂ എന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു. അതിരൂപത വിദ്യാഭ്യാസ കോർപസ് ഫണ്ടിലേക്കുള്ള വിവിധ വ്യക്തികളിൽനിന്നും, ഇടവകകളിൽനിന്നുമുള്ള സംഭാവനയും തദവസരത്തിൽ അദ്ദേഹം സ്വീകരിച്ചു. നവദർശൻ ഡയറക്ടർ ഫാ. ജോൺസൺ ഡിക്കൂഞ്ഞ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. അലക്സ് കുരിശുപറമ്പിൽ, ഫാ. ജോസഫ് പള്ളിപ്പറമ്പിൽ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തിൽ മുന്നോടിയായി വിദ്യാഭ്യാസ സമിതി ഭാരവാഹികൾക്ക് നവദർശൻ ഡയറക്ടറുടെ പ്രത്യേക ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.അസി. ഡയറക്ടർ ഫാ. ഷാമിൽ സ്വാഗതം ആശംസിച്ചു.
സൂപ്പർ മാർക്കറ്റ് വിഭാഗത്തിൽ നിന്നും 2025 ൽ മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശി ഷ് സൂപ്പർമെർകാത്തൊയ്ക്കു ലഭിച്ചു.സ്ത്രീ ശാക്തീകരണത്തിന് പ്രഥമ പ്രാധാന്യം നൽകി വരാപ്പുഴ അതിരൂപതയുടെ കീഴിൽ 1993ല്‍ സ്ഥാപിതമായ ഈ സൂപ്പർ മാർക്കറ്റിലെ തൊഴിലാളികളിൽ ഭൂരിഭാഗം സ്ത്രീകളാണ് എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. ആർച്ച് ബിഷപ്പ് ഡോ. കൊർണെ ലിയൂസ് ഇല്ലഞ്ഞിക്കലിന്റെ കാലത്താണ് ഈ സ്ഥാപനം ആരംഭിച്ചത്. വരാപ്പുഴ അതിരൂപത വികാർ ജനറൽ ആയ മാത്യു കല്ലിങ്കൽ ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടർ. സ്ത്രീകൾക്ക് ജോലി കൊടുക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ആരംഭിച്ച ഈ സ്ഥാപനംഎറണാകുളം പട്ടണത്തിൽ എല്ലാവരുടെയും ഒരു ആശ്രയ കേന്ദ്രമായി ഇന്ന് നിലകൊള്ളുകയാണ്. എറണാകുളം ഹൈക്കോട്ട് ജംഗ്ഷനിൽ ഷണ്മുഖം റോഡിലാണ് ഈ സൂപ്പർ മാർക്കറ്റ് നിലകൊള്ളുന്നത്. ഏകദേശം 33 വർഷത്തോളമായി പ്രവർത്തിക്കുന്ന ഇ സ്ഥാപനത്തിൽ നൂറിലധികം ജോലിക്കാർ ജോലിചെയ്യുന്നുണ്ട് അതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. അങ്ങനെ സ്ത്രീകളുടെ ശാക്തീകരണത്തിലൂടെ കുടുംബത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള ഒരു വലിയ…
കൊച്ചി: വഖഫ് ഭേദഗതി ബില്ലിൽ കേരളത്തിലെ എംപിമാരുടെ നിലപാട് എന്തെന്നറിയാനിരിക്കെ ദീപിക ദിന പത്രത്തിൽ അതിരൂക്ഷമായ എഡിറ്റോറിയൽ . ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ ആ മതമൗലിക വാദ നിലപാട് ചരിത്രമാകുമെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു . ബില്ലിനെ കുറിച്ച് സിപിഐഎമ്മിനും കോൺഗ്രസിനും ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ ഒന്നും പറയാനില്ല. മുനമ്പത്തെ ജനങ്ങളെ സഹായിക്കുമെന്ന് പറയുന്ന ഭരണപക്ഷവും പ്രതിപക്ഷവും പാർലമെന്റിൽ ഇരട്ടത്താപ്പ് കാണിക്കുകയാണ്. ചില സമുദായങ്ങളുടെ വോട്ട് പരമ്പരാഗതമായി തങ്ങൾക്കുള്ളതാണെന്നും മറ്റു ചിലരുടേത് കാലാകാലങ്ങളിൽ പരിഗണിച്ചില്ലെങ്കിൽ നഷ്ടപ്പെടും എന്നുള്ള ധാരണയാകാം കോൺഗ്രസിനും സിപിഐഎമ്മിനുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. വഖഫ് ഭേദഗതി ബില്‍ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റില്‍ വെക്കും. ഇന്‍ഡ്യ മുന്നണി അതിനെ എതിര്‍ക്കുകയാണെങ്കില്‍ മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങളെ തെരുവിലിറക്കാന്‍ ഇടയാക്കിയ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ കോണ്‍ഗ്രസിനോടും സിപിഐഎമ്മിനോടും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ‘വഖഫ്-പാർലമെന്റിലെ മതേതരത്വ പരീക്ഷ’ എന്ന തലക്കെട്ടോടുകൂടിയാണ് മുഖപ്രസംഗം. ഭേദഗതിയെ അനുകൂലിച്ചില്ലെങ്കിൽ മതേതരത്വ തലമുറയോട് കണക്ക് പറയേണ്ടിവരുമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു
നയ്പീഡോ: മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,056 ആയതായി സൈനിക ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തില്‍ 3,900 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവും 270 പേരെ കൂടി കണ്ടെത്താനുള്ളതായി സൈനിക ഭരണകൂട വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. 11 നിലയുള്ള 4 കെട്ടിടങ്ങള്‍ തകര്‍ന്നുവീണ സ്‌കൈ വില്ല മേഖലയില്‍ സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂചലനവും ചെറിയ ഭൂചലനങ്ങളും രൂപപ്പെട്ടു. മ്യാന്‍മറിലെത്തിയ ഇന്ത്യന്‍ സംഘം നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അവശ്യ സാധനങ്ങളുമായി നാലു കപ്പലുകള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചിട്ടുണ്ട്. റെയില്‍വേ, വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കാനായിട്ടില്ല. ഇന്ത്യ, ചൈന, സിംഗപ്പുര്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ മ്യാന്‍മറിനെ സഹായിക്കുന്നുണ്ട്. ഭൂകമ്പബാധിത പ്രദേശങ്ങളില്‍ താല്‍ക്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികള്‍ കരസേന ആരംഭിച്ചിട്ടുണ്ട്.
കോട്ടയം: ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരള കോൺഗ്രസ്സിൽ ആശയക്കുഴപ്പം . തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുന്നത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും എന്നാണ് വിവരം . കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ബില്ലിനെ എതിര്‍ക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട് . എന്നാല്‍, വഖഫ് ബില്ലിനെ പിന്തുണയ്ച്ച് കൊണ്ട് കെ സി ബി സി രംഗത്തെത്തിയ സാഹചര്യത്തിലാണ് കേരളം കോൺഗ്രസ്സ് വെട്ടിലായത് .വഖഫ് (ഭേദഗതി) ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്യണമെന്ന് കെസിബിസി പരസ്യമായി കേരളത്തില്‍ നിന്നുള്ള എംപിമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ നിലപാട് യുഡിഎഫിന്റെ ഭാഗമായ പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ് എമ്മിനെയും നേരിട്ട് പ്രതിസന്ധിയിലാക്കുന്നുണ്ട് . മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുക, അല്ലെങ്കില്‍ സഭയുടെ നിലപാടിന് ഒപ്പം നിൽക്കുക എന്നീ രണ്ടുവഴികളെ…
ന്യൂഡൽഹി :അടുത്ത ജൂൺമാസം വരെ രാജ്യത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ മുതൽ മധ്യ-കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടും. മധ്യ-കിഴക്കൻ സംസ്ഥാനങ്ങളിലും, വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗം കൂടാനും സാധ്യതയുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും, കർണാടക, തമിഴ്‌നാട് എന്നിവയുടെ വടക്കൻ ഭാഗങ്ങൾ എന്നിവയിലുമാണ് സാധാരണയിൽ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളത്. വരും ദിവസങ്ങളിൽ കേരളത്തിൽ വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി.കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്. ശക്തമായ വേനൽമഴയിൽ കേരളത്തിലും കർണാടകത്തിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്.ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊച്ചി :വരാപ്പുഴ അതിരൂപത സി.എൽ.സി യുടെ നേതൃത്വത്തില്‍ സംസ്ഥാന സി.എല്‍.സിയുടെ 463 -മത് ലോക സി.എല്‍.സി ദിനാഘോഷം വടുതല ഡോണ്‍ ബോസ്കോ യൂത്ത് സെന്ററിൽ വച്ച് നടത്തി. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാല്ലുങ്കൽ പതാക ഉയര്‍ത്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സി.എൽ.സി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖ പ്രസംഗം നടത്തി. വരാപ്പുഴ അതിരൂപത സി.എൽ.സി പ്രമോട്ടർ ഫാ. ജോബി ആലപ്പാട്ട് സന്ദേശം നല്‍കി. വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു തിയ്യാടി, സംസ്ഥാന സി.എല്‍.സി സെക്രട്ടറി ഷോബി കെ. പോൾ, സംസ്ഥാന സി.എൽ.സി പ്രസിഡന്റ് സാജു തോമസ്, ഡോണ്‍ ബോസ്കോ റെക്റ്റർ ഫാ.ഷിബു ഡേവീസ്, ദേശീയ നിർവാഹകസമിതിയംഗങ്ങളായ ബിജിൽ സി. ജോസഫ്, ഷീല ജോയ്, വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലൻ പി. ടൈറ്റസ്, സംസ്ഥാന സി.എല്‍.സി ജോയിന്റ് സെക്രട്ടറി അമൽ മാർട്ടിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കോഴിക്കോട് :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കോഴിക്കോട് രൂപതയുടെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി വേനൽ പറവകൾ എന്ന സമ്മർ പഠന ക്യാമ്പ് കോഴിക്കോട് രൂപത വികാരി ജനറൽ മോൺ .ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നവജ്യോതിസ് റിന്യൂവൽ സെൻററിൽനടക്കുന്ന ക്യാമ്പിൽ , സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് ജീവിതത്തിന് ആവശ്യമായ നല്ല മൂല്യങ്ങൾ നിറഞ്ഞ മാതൃകകൾ കണ്ടെത്തണമെന്നും ആത്മവിശ്വാസത്തോടെ ആത്മസംതൃപ്തിയോടെപറക്കാൻ കഴിവുള്ളവർ ആകണമെന്നും അദ്ദേഹം പറഞ്ഞു. കരോൾ മീഡിയ ഡയറക്ടർ അലക്സ് താളുപ്പാടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ രൂപത ചാൻസലർ ഫാദർ സജീവ് വർഗീസ് , കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.ബി. അജയകുമാർ, കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഉമേഷ് അരങ്ങത്ത് എന്നിവർ മുഖ്യ അതിഥികളായി.ലഹരി വിരുദ്ധ സന്ദേശവുമായി ക്യാമ്പിൽ നിർമ്മിക്കുന്ന ലഘു നാടകം സരോവരം പാർക്കിൽ വിദ്യാർത്ഥികൾ അവതരിപ്പിക്കും . ജോസ് പള്ളത്ത് ഇൻറർനാഷണൽ ലൈഫ് കോച്ച്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
