- കെ.എൽ.എം. വനിതാ ദിന സമ്മേളനം മട്ടാഞ്ചേരിയിൽ സംഘടിപ്പിച്ചു
- ഭൂമിയിലെ മാലാഖമാർക്കൊപ്പം വനിതാ ദിനം: കെ.സി.വൈ.എം വരാപ്പുഴ
- ജെ.ബി കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കണം – കെ.എൽ.സി.എ
- കിഡ്സ്; ലോകവനിതാദിനം ആഘോഷിച്ചു
- വത്തിക്കാന്റെ വനിതാദിനാഘോഷത്തെ അഭിസംബോധന ചെയ്ത്; കർദ്ദിനാൾ ജോർജ്ജ് കൂവക്കാട്
- US അപ്പസ്തോലിക നുൺഷ്യോ ആയി ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച
- കെ ആർ എൽ സി ബി സി വിമൺസ് കമ്മീഷൻ കൊല്ലം രൂപത; വനിതാ ദിനാഘോഷം
- സർക്കാർ മദ്യനയംതിരുത്തേണ്ടിവരും കെ.എൽ.സി.എ.
Author: admin
നാലുമാസം മുന്‍പ്, ലോക്‌സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 303-ല്‍ നിന്ന് 240 ആയി കുറഞ്ഞതോടെ കേന്ദ്രത്തില്‍ മൂന്നാമൂഴത്തിന് എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതാപത്തിനേറ്റ മങ്ങലും വീര്യശോഷണവും പാര്‍ട്ടിക്ക് കാര്യമായ കോട്ടമൊന്നും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഹരിയാനയിലെ അവിശ്വസനീയമായ, അദ്ഭുതകരമായ വിജയക്കുതിപ്പ്.
ബൈബിളില്‍ നിന്നുള്ള ഒരു കണ്ടെത്തലാണ് ദാവീദ്. ദാവീദ് എന്ന കഥാപാത്രത്തെ തന്നെ എഴുത്തുകാരന്‍ എന്തുകൊണ്ട് പഴയ
നിയമത്തില്‍ നിന്നും തിരഞ്ഞെടുത്തു എന്നതിന് ഉത്തരങ്ങള്‍ നിരവധിയാണ്. ഒരേസമയം ആട്ടിടയനും കവിയും രാജാവും യുദ്ധവീരനും കാല്‍പനികമായ കാമുകനുമാണ് ദാവീദ്. ഇതിലേറ്റവും മഹനീയമായ പദവി കവിയുടേതാണ്. ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും -ഏതാണ്ട് 73 എണ്ണം ദാവീദ് രചിച്ചതാണ് എന്ന് അഭിപ്രായമുണ്ട്.
നിക് ബാര്‍കോവിന്റെ നോവലിനെ ആധാരമാക്കി റോള്‍ഫ് ഷൂബെലിന്റെ സംവിധാനത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ സിനിമയാണ് ‘ഗ്ലൂമി സണ്‍ഡേ’. പ്രസിദ്ധമായ ഹംഗേറിയന്‍ ‘സൂയിസൈഡ് സോങ് ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഗാനവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശത്തിന്റെ നിഴലില്‍ ജീവിച്ചിരുന്ന ഹംഗറിയിലാണ് കഥ പ്രധാനമായും ആവിഷ്‌കരിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഹംഗറിയെ വലച്ചിരുന്ന ഒരു കാലമായിരുന്നു അത്. യുദ്ധത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായ ഒരു ത്രികോണ പ്രണയ കാവ്യമാണ് ഗ്ലൂമി സണ്‍ഡേ.
കേരളത്തിന്റെ നവോത്ഥാന രംഗത്ത് വിപ്ലവാത്മകമായ തുടക്കം കുറിച്ചത് ക്രൈസ്തവരാണ്. വിദേശത്തു നിന്നെത്തിയ ക്രൈസ്തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായത്. അയിത്തം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ എല്ലാ വിഭാഗക്കാരേയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനുള്ള സന്മനസും തന്റേടവും അവര്‍ പ്രദര്‍ശിപ്പിച്ചു.
സ്നേഹം എന്ന വാക്കിൽ തുടങ്ങുന്ന പേരിട്ട പതിനെട്ടു ക്രിസ്തീയഗാനങ്ങളുടെ സമാഹാരം ഒരേ ഗായകനും ഒരേ കമ്പനിയും പുറത്തിറക്കിയ അനിതരസാധാരണമായ ചരിത്രം മലയാളം ക്രിസ്തീയഭക്തിഗാനശാഖയിലുണ്ട്.
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) അനുശോചനമറിയിച്ചു. ദീര്‍ഘവീക്ഷണമുള്ള നേതാവും മനുഷ്യസ്നേഹിയുമായിരുന്ന രത്തന്‍ ടാറ്റയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സിസിബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗിനുള്ള സമയം നീട്ടി. ഈ മാസം 25 വരെയാണ് നീട്ടിയത്. നേരത്തെ, സെപ്റ്റംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ എട്ടിന് അവസാനിക്കുന്ന തരത്തിലായിരുന്നു സമയപരിധി. എന്നാല്‍ 80 ശതമാനത്തിനടുത്ത് കാര്‍ഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂര്‍ത്തിയായിരുന്നുള്ളു. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. മസ്റ്ററിംഗ് സമയം നീട്ടണമെന്ന ആവശ്യം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മന്ത്രി ജി.ആര്. അനില്‍ സമയപരിധി നീട്ടിയെന്ന് അറിയിച്ചത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മുന്‍ഗണനാ പട്ടികയിലുള്ളവരുടെ കാര്‍ഡുകളുടെ ഇ-കെവൈസി അപ്ഡേഷന് തുടങ്ങിയത്. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരുടെ പേരു വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കണം.
ടെൽ അവീവ്: ഗാസയിലും ലെബനാനലും അക്രമണം ശക്തമാകുന്നതിനിടെ ഇസ്രയേലിന് പിന്തുണ ആവർത്തിച്ച് അമേരിക്ക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫോൺ സംഭാഷണം നടത്തി. അരമണിക്കൂറോളമാണ് ഇരുവരുടേയും സംഭാഷണം നീണ്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കമല ഹാരിസും നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. ടെഹ്റാനിൽ വെച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയെന്നായിരുന്നു വിശദീകരണം. ആക്രമണത്തിന് ഇസ്രയേൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനുമേൽ പുതിയ ഉപരോധങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായുളള ടെലിഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി ഇസ്രായേലിനെ എപ്പോഴും സംരക്ഷിക്കുമെന്ന് കമല ഹാരിസും അറിയിച്ചിരുന്നു. ഇറാൻ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
