- വരാപ്പുഴ അതിരൂപത ‘കരിയർ കണക്ട്’ ജോബ് സെൽ ലോഗോ പ്രകാശനം ചെയ്തു
- ‘ഹരിതം 2026’ കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു
- ബെൻ ജോസഫിന്റെ സത്യസന്ധതയ്ക്ക് പൊന്നിൻ തിളക്കം
- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
Author: admin
പള്ളിപ്പുറം : മനുഷ്യർ സങ്കുചിതത്വത്തിൽ നിന്ന് വിശാലതയിലേക്ക് വളരണമെന്ന് മന്ത്രി പി.രാജീവ്. കണ്ണൂർ രൂപത സഹായ മെത്രാനായി അഭിഷിക്തനായ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിക്ക് കോട്ടപ്പുറം രൂപതയും മാതൃ ഇടവക പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയും ചേർന്ന് നല്കിയ സ്വീകരണത്തിൻ്റെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മറ്റുള്ളവരിൽ തന്നെ തന്നെ കാണാൻ കഴിയുന്ന വിശാലത യുണ്ടാവണം. പല കാരണങ്ങളാൽ മനുഷ്യർ തന്നിലേക്ക് തന്നെ ചുരുങ്ങുന്നത് പുരോഗതിക്ക് ഗുണപ്രദമല്ല. ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ സേവനം ചെയ്ത അനുഭവ സമ്പത്താണ് ഡെന്നിസ് പിതാവിൻ്റേത്. അത് നാടിൻ്റെ പുരോഗതിക്കും മനുഷ്യസ്നേഹത്തിൻ്റെ പുതിയ കടമകൾ നിർവ്വഹിക്കാനും സഹായിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. നാല് ബിഷപ്പുമാരെ സംഭാവന ചെയ്യാൻ കഴിഞ്ഞ പള്ളിപ്പുറം മഞ്ഞു മാത ഇടവക മഹത്ത്വമുള്ളതാണെന്നും മന്ത്രി പറഞ്ഞു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു.. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. ടി.ജെ വിനോദ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു. കോട്ടപ്പുറം രൂപത ചാൻസലർ…
ഗസ്സ: ഉത്തര ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രി റെയ്ഡ് ചെയ്ത് രോഗികളെയും ഡോക്ടർമാരെയും ജീവനക്കാരെയും ഇസ്രായേൽ സേന ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. രോഗികളെ നിർബന്ധിച്ച് ആശുപത്രിയുടെ പുറത്തേക്ക് മാറ്റിയ ശേഷം വസ്ത്രങ്ങൾ അഴിപ്പിക്കുകയുംചെയ്തു. ആശുപത്രി പൂട്ടിയ ശേഷം ലാബ് അടക്കമുള്ള മുറികൾക്ക് സൈന്യം തീയിട്ടതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ അതിശൈത്യം നേരിടുന്നതിനിടയിലാണ് രോഗികളോടുള്ള അധിനിവേശ സേനയുടെ ക്രൂരത. ചില രോഗികളെ അജ്ഞാത കേന്ദ്രങ്ങളിലേക്കും മറ്റു ചിലരെ ആക്രമണത്തിൽ തകർന്ന ഇന്തോനേഷ്യൻ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. 75 രോഗികളിൽ 25 പേരും 180 ജീവനക്കാരിൽ 60 പേരും ആശുപത്രിയിൽതന്നെ തുടരുകയാണെന്ന് മന്ത്രാലയം പറഞ്ഞു.
തൃശൂര്‍: പാലക്കാട് ക്രിസ്മസ് ആഘോഷത്തിന് തയ്യാറാക്കിയ പുല്‍ക്കൂട് നശിപ്പിച്ച സംഭവം അപലപനീയമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. നാട്ടില്‍ കുഴപ്പം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കണമെന്നും കാന്തപുരം പറഞ്ഞു. എസ്‌വൈഎസ് കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെ ന്യൂനപക്ഷമാണെങ്കില്‍ ബംഗ്ലാദേശില്‍ ഹിന്ദു സമൂഹം ന്യൂനപക്ഷമാണെന്നും കാന്തപുരം പറഞ്ഞു. അവിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലോകത്തെവിടെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് തങ്ങളുടെ നിലപാട്. വര്‍ഗീയതയും വിദ്വേഷവും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. അതിന് ആരും വളം വെച്ചുകൊടുക്കുരുത്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും മതേതരമായി ചിന്തിക്കുന്നവരാണെന്നും കാന്തപുരം പറഞ്ഞു.
ന്യൂ ഡൽഹി:അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന്. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനു ശേഷം 11. 45 ഓടെ സംസ്കാരചടങ്ങുകൾ നടക്കും. ദില്ലി നിഗംബോധ്ഘട്ടിലാണ് മൃതദേഹം സംസ്കരിക്കുക. ഇന്നലെ നിരവധി രാഷ്ട്രീയപ്രമുഖരാണ് മൻമോഹൻസിംഗിന് അന്തിമോപചാരമർപ്പിക്കാൻ ദില്ലിയിലെ വസതിയിലെത്തിയത്. ശ്വാസകോശസംബന്ധ രോഗത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും രാത്രിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് രാജ്യത്ത് ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞൻ, സൗമ്യനായ സഹപ്രവർത്തകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ദില്ലി മോത്തി ലാൽ നെഹ്റു നഗറിലെ മൂന്നാം നമ്പർ വസതിയിലേക്കെത്തിയത് നിരവധി രാഷ്ട്രീയ പ്രമുഖർ ആണ്. രാഷ്ട്രപതി ദ്രൗപതി മുർമു, ,പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജെപി നദ്ദ,രാജനാഥ് സിംഗ് തുടങ്ങി ബിജെപിയുടെ പ്രധാന നേതാക്കൾ വസതിയിലെത്തി മൃതശരീരത്തിൽ…
കൊച്ചി:മാനവലോകത്തിന് യേശു പകർന്നു നൽകിയ പ്രത്യാശയുടെയും സമാധാനത്തിൻ്റെയും നല്ല പാഠങ്ങൾ ജീവിതത്തിലെന്ന പോലെ കടലാസിൽ പകർത്തിയെഴുതി ചരിത്രം കുറിക്കുകയാണ് വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാർത്ഥികളും അധ്യാപകരും. വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മൂവായിരത്തിലധികം കുട്ടികളും അഞ്ഞൂറിലധികം അധ്യാപകരുമാണ്സ്വന്തം കൈപ്പടയിൽ വി.ലൂക്കയുടെ സുവിശേഷം പകർത്തിയെഴുതിയത്.24 അധ്യായങ്ങളുള്ള സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്തക രൂപത്തിൽ ആക്കിയ ശേഷം മനോഹരമായി ബൈൻഡ് ചെയ്ത് പൂർത്തിയാക്കിയാണ്കുട്ടികൾ അപൂർവ്വ സംഗമത്തിൽ പങ്കെടുക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സുവിശേഷദീപസംഗമം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽഉദ്ഘാടനം ചെയ്യും.വരാപ്പുഴ അതിരൂപത ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ. ആൻറണി സിജൻ മണുവേലിപറമ്പിൽ പ്രഭാഷണം നടത്തും. വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ ഫാ.വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മതബോധന കമ്മീഷൻ സെക്രട്ടറി എൻ വി ജോസ്,പ്രോഗ്രാം കൺവീനർ ജൂഡ് സി വർഗീസ് എന്നിവർ പ്രസംഗിക്കും. വരാപ്പുഴ അതിരൂപതയിലെ…
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം എഴുപത്തി ഏഴാം ദിനത്തിലേക്ക് . എഴുപത്തി ആറാം ദിന നിരാഹാര സമരം സഹ വികാരി ഫാ ആന്റണി തോമസ് പോളക്കാട്ട് ഉദ്ഘാടനം ചെയ്തു. റോക്കി ജോർജ്, ജോസി ആന്റണി, അൻസിൽ ജോർജ്, അൽഫോൻസ പോൾ, മാർത്ത പോൾ, അഖില ജോസഫ്, സിസിലി ആന്റണി, ഷിബി ബിജു, പോൾ തോമസ് എന്നിവർ നിരാഹാരമിരുന്നു .പച്ച പുൽപ്പുറങ്ങൾ സംഘടന ചെയർമാൻ പാട്രിക് ജോർജ്, ഡോ. ജേക്കബ് ചെലിപ്പള്ളിൽ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.
കോട്ടപ്പുറം : ആഗോള കത്തോലിക്ക സഭയിൽ 2025 ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയിൽ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 29ന് വൈകിട്ട് നാലിന് ആരംഭം കുറിക്കും. ഇതോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ സെൻ്റ് തോമസ് കപ്പേളയിൽ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ അരംഭിക്കും. തുടർന്ന് ബിഷപ്പിൻ്റെ നേതൃത്വത്തിൽ വൈദീകർ , സന്യസ്തർ, സംഘടനാ ഭാരവാഹികൾ, മതാധ്യാപകർ, കുടുംബയൂണിറ്റ് ഭാരവാഹികൾ, തുടങ്ങിയ അൽമായരും ഒന്ന് ചേർന്ന് ജൂബിലി കുരിശുവഹിച്ച് പ്രദക്ഷിണമായി കത്തീഡ്രലിനു മുൻപിലെത്തും. കത്തീഡ്രലിനു മുൻപിൽ നടക്കുന്ന തിരുകർമ്മങ്ങൾക്ക് ശേഷം മുഖ്യകാർമ്മികൻ ബിഷപ്പ് ഡോ. അംബ്രോസ് കത്തീഡ്രലിൻ്റെ മുഖ്യകവാടം തള്ളിതുറന്ന ശേഷം എല്ലാവരും കത്തീഡ്രലിലേക്ക് പ്രവേശിക്കും.. തുടർന്ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്ക് രൂപതയിലെ വൈദീകർ സഹകാർമ്മികരാകും. ജൂബിലി വർഷത്തിൽ ഇടവക കേന്ദ്രീകരിച്ചുള്ള കർമ്മപരിപാടികൾക്കാണ് രൂപത ഊന്നൽ നൽകുന്നത്. 2024 ഡിസംബർ 29 മുതൽ 2025 ഡിസംബർ 28 വരെയാണ്…
ന്യൂ ഡൽഹി: ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്യുന്നത്, തടയുന്നതിൻ്റെ ഭാഗമായി 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള നിയമപരിഷ്കാരത്തിനു തയാറെടുത്ത് കേന്ദ്രം. ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. 2005 ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (അനുചിതമായ ഉപയോഗം തടയൽ) 1950 ലെ എംബ്ലങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) എന്നീ നിയമങ്ങൾ ലയിപ്പിച്ച് ഒരു വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാകുമോയെന്നാണ് സർക്കാർ നോക്കുന്നത്. ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ. ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്താൽ ആദ്യം ഒരു ലക്ഷം രൂപയും ആവർത്തിച്ചുള്ള കുറ്റത്തിന് 5 ലക്ഷം രൂപയും ആറ് മാസത്തെ തടവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികൾ 2019 ൽ ഉപഭോക്തൃ കാര്യ വകുപ്പ് കൊണ്ടുവന്നിരുന്നു.
കോട്ടപ്പുറം: കണ്ണൂർ രൂപത സഹായമെത്രനായി അഭിഷിക്തനായ ബിഷപ്പ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരിക്ക് കോട്ടപ്പുറം രൂപതയും മാത്യ ഇടവക പള്ളിപ്പുറം മഞ്ഞു മാത ബസിലിക്കയും ചേർന്ന് സ്വീകരണം നൽകുന്നു. നാളെ വൈകീട്ട് 3.30ന് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക കവാടത്തിൽ ബിഷപ്പിനെ എതിരേൽക്കും. തുടർന്ന് ബിഷപ്പ് ഡോ. ഡെന്നീസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ വചനപ്രഘോഷണം നടത്തും . കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യസഹകാർമ്മികരും കോട്ടപ്പുറം രൂപതയിലെ വൈദീകർ സഹകാർമ്മികരുമാകും. വൈകീട്ട് 5.30ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന അനുമോദന സമ്മേളനം കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തും. ടി.ജെ വിനോദ് എംഎൽഎ മുഖ്യാതിഥി ആയിരിക്കും. കോട്ടപ്പുറം രൂപത ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക റെക്ടർ റവ.ഡോ. ആന്റണി…
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വിവാഹത്തിൻ്റെ രജത- സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമവും ക്രിസ്മസ് സ്മൈൽ-2024 (മക്കളില്ലാത്ത ദമ്പതികൾ) സംഗമവും നടത്തി. കോട്ടപ്പുറം സെൻറ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന സംഗമം കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാർ ജനറൽ ഫാ. റോക്കി റോബി കളത്തിൽ ആശംസ നേർന്നു സംസാരിച്ചു. പൊന്നുരുന്തി ആശ്രമത്തിലെ സെമിനാരി അസി. ഡയറക്ടർ ഫാ. നിജിനും ആശ്രമത്തിലെ മിഷൻ ധ്യാന അസി. ഡയറക്ടർ ഫാ. ആൻസനും ക്ലാസുകൾ നടത്തി. അഭിവന്ദ്യ അംബ്രോസ് പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. രൂപത അസി. പ്രൊക്യുറെറ്റർ ഫാ. ജോസ് ഓളാട്ടുപുറത്ത്, സെക്രട്ടറി ഫാ. അജയ് കൈതത്തറ, കൊത്തലെങ്കോ സെമിനാരി റെക്ടർ ഫാ. ജോസഫ് കൊച്ചേരി, കിഡ്സ് അസി. ഡയറക്ടർ ഫാ. എബിനൈസർ എന്നിവർ സഹ കാർമ്മികരായിരുന്നു. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, സെക്രട്ടറി സിസ്റ്റർ ഹിൻഡ എന്നിവർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
