കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വിവാഹത്തിൻ്റെ രജത- സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമവും ക്രിസ്മസ് സ്മൈൽ-2024 (മക്കളില്ലാത്ത ദമ്പതികൾ) സംഗമവും നടത്തി. കോട്ടപ്പുറം സെൻറ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന സംഗമം കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
രൂപത വികാർ ജനറൽ ഫാ. റോക്കി റോബി കളത്തിൽ ആശംസ നേർന്നു സംസാരിച്ചു. പൊന്നുരുന്തി ആശ്രമത്തിലെ സെമിനാരി അസി. ഡയറക്ടർ ഫാ. നിജിനും ആശ്രമത്തിലെ മിഷൻ ധ്യാന അസി. ഡയറക്ടർ ഫാ. ആൻസനും ക്ലാസുകൾ നടത്തി. അഭിവന്ദ്യ അംബ്രോസ് പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. രൂപത അസി. പ്രൊക്യുറെറ്റർ ഫാ. ജോസ് ഓളാട്ടുപുറത്ത്, സെക്രട്ടറി ഫാ. അജയ് കൈതത്തറ, കൊത്തലെങ്കോ സെമിനാരി റെക്ടർ ഫാ. ജോസഫ് കൊച്ചേരി, കിഡ്സ് അസി. ഡയറക്ടർ ഫാ. എബിനൈസർ എന്നിവർ സഹ കാർമ്മികരായിരുന്നു.
ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, സെക്രട്ടറി സിസ്റ്റർ ഹിൻഡ എന്നിവർ സ്വാഗതവും നന്ദിയും അർപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് വിവാഹത്തിൻ്റെ രജത-സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികൾക്ക് അഭിവന്ദ്യ പിതാവ് മെമ്മെൻ്റോ നൽകി ആദരിച്ചു. ക്രിസ്മസ് സ്മൈൽ ദമ്പതികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകി.കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ ദമ്പതികളും ക്രിസ്മസ് സ്മൈൽ ദമ്പതികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.