Author: admin

മുനമ്പം സമരത്തിന് ഐക്യദാർഡ്യ പ്രഖ്യാപിച്ചു കൊണ്ട് KLC A ഒച്ചന്തുരുത്ത് ഐക്യദാർഡ്യ പ്രതിഷേധ ജ്വാല നടത്തി. ഡയറക്ടർ ഫാ: ഡെന്നി പാലക്കപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ആന്റണി ബാബു അട്ടിപ്പേറ്റി അധ്യക്ഷത വഹിച്ചു. ഫാ: എബിൻ വിവേര, ഫാ: സിജോ, റോയ് പാളയത്തിൽ, ആന്റണി സാബു വാര്യത്ത്, സി. സൗമ്യ,ബെന്നറ്റ് കുറുപ്പശ്ശേരി, ആന്റണി സജി, ഡെൽസി ആന്റണി, ലൈജു കളരിക്കൽ, റോയ് ചക്കാലക്കൽ,ജോൺസൺ തിയ്യാടി, അനിൽ കളരിക്കൽ,ആൽബി കളരിക്കൽ, വിൻസന്റ് കാട്ടാശ്ശേരി, മോളി മാക്സി, ഷൈനി സെന്നീസ്, ജിബിൻ കളരിക്കൽ, സേവ്യർ പാലക്കപറമ്പിൽ, ഡിക്സൺ വേണാട്ട്, ടിവി വിനു, നിലേഷ് മൈക്കിൾ, ഡിക്സൺ മുക്കത്ത്, റെൻഷിലിൻ, സ്മിത അനിൽ, സുസ്മി, ജോണി തോമസ്, നവീന, ജസ്റ്റിൻ കളരിക്കൽ വിപിൻ, ഷീന ഡോണി, ബിജു മംഗലത്ത്, എന്നിവർ പ്രസംഗിച്ചു

Read More

കൊച്ചി: കെ എൽ സി എ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ അവിവാഹിതരുടെ സംഗമം നടത്തി. കൊച്ചി, ആലപ്പുഴ , വരാപ്പുഴ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ സമ്മേളനം ഉൽഘാടനം ചെയ്തു. കെ എൽ സി എ രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷനായി. ജീസ്സസ് യൂത്ത് കോർഡിനേറ്റർ ബോണി വലിയപറമ്പിൽ,ചവറ കൽചറൽ സെന്റർ കോർഡിനേറ്റർ ജോസഫ് സി. മാത്യു എന്നിവർ ക്ലാസിന് നേതൃത്വം നല്കി . ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, ടി.എ. ഡാൽഫിൽ, സാബു കാനക്കാപ്പള്ളി, ഷാജു ആനന്തശ്ശേരി, സിന്ധു ജസ്റ്റസ്, ഹെൻസൺ പോത്തം പള്ളി, വിദ്യ ജോജി , സെബാസ്റ്റിൻ കെ.ജെ. എന്നിവർ പ്രസംഗിച്ചു.

Read More

മുനമ്പം: മുനമ്പത്തേതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങളും നിയമസംവിധാനവും ജാഗ്രത പുലർത്തണമെന്ന് സിബിസിഐ പ്രസിഡൻ്റും കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് . കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികൾക്കൊപ്പം മുനമ്പം സമരവേദി സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിൻ്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ സമരമല്ല. ഇത് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമരമാണ് . ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു . ഭാരതകത്തോലിക്ക മെത്രാൻ സമിതി മുനമ്പത്തെ വേദനിക്കുന്ന എല്ലാ മനുഷ്യരുടെയും കൂടെയുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇരിഞ്ഞാലക്കുട രൂപത വികാർ ജനറലും സിസിഐ ഓർഗനൈസറുമായ മോൺ. ജോളി വടക്കൻ,, സിസിഐ സെക്രട്ടറി ഫാ. രാജു അലക്സ്, ഫ്രാൻസിസ് മൂലൻ , അഡ്വ ബിജു കുണ്ടുകുളം എന്നിവർ പ്രസംഗിച്ചു. റിലേ നിരാഹാര സമരത്തിൻ്റെ മുപ്പത്തി ആറാം ദിനത്തിൽ എസ്എൻഡിപി യുണിറ്റ് അംഗങ്ങൾ ആയ ശ്രീദേവി പ്രദീപ്, ഗീതാ ബോസ്, സുനന്ദ…

Read More

ജറുസലേം : ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്‌ഫോടനം. ശേഷികുറഞ്ഞ ലൈറ്റ് ബോംബുകളാണ് പൊട്ടിത്തെറിച്ചത്.ബോംബുകള്‍ വീടിന്റെ മുറ്റത്താണ് പതിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ വസതിയിലെ സ്‌ഫോടനം

Read More

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈല്‍ വിജയകരം. ഒഡീഷ തീരത്തെ ഡോ എ.പി.ജെ. അബ്‌ദുൾ കലാം ദ്വീപിൽ നിന്നാണ് ഡിആര്‍ഡിഒ പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ കെല്‍പ്പുളളതാണ് ഇന്ത്യയുടെ മിസൈല്‍. ഹൈദരാബാദിലെ ഡോ.എ.പി.ജെ. അബ്‌ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറികളും മറ്റ് ഡിആർഡിഒ ലബോറട്ടറികളും വ്യവസായ പങ്കാളികളും ചേർന്നാണ് മിസൈൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ഡിആർഡിഒയിലെയും സായുധ സേനയിലെയും മുതിർന്ന ശാസ്‌ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഉയർന്ന കൃത്യതയയും ആഘാതവും മിസൈല്‍ കാഴ്‌ചവെച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹൈപ്പർസോണിക് ദൗത്യത്തിന്‍റെ ഫ്ലൈറ്റ് ട്രയൽ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഡിആർഡിഒയെയും സായുധ സേനയെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ഇത് ചരിത്ര നേട്ടമാണെന്ന് രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് മന്ത്രിയുടെ അഭിനന്ദനം. ഡിആർഡിഒയുടെ പ്രതിരോധ വകുപ്പ് സെക്രട്ടറി, ഡിആർഡിഒ ചെയർമാന്‍ എന്നിവരും ടീമിനെ അഭിനന്ദിച്ചു.

Read More

പത്തനംതിട്ട: തീര്‍ഥാടകരെ കൊണ്ടു വരാനായി പമ്പയിൽ നിന്നും നിലക്കലിലേക്ക് പോയ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ അട്ടത്തോടിന് സമീപത്ത് വച്ചാണ് അപകടം. സംഭവസമയത്ത് ബസില്‍ തീര്‍ഥാടകരുണ്ടായിരുന്നില്ല. ബസില്‍ ഡ്രൈവറും കണ്ടക്‌ടറും മാത്രമാണ് ഉണ്ടായിരുന്നത്. അട്ടത്തോട് എത്തിയപ്പോള്‍ ബസിന്‍റെ മുന്‍ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു.പുക ഉയരുന്നത് കണ്ട് ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നും പുക ഉയരുകയും പിന്നാലെ തീ ആളിപ്പടരുകയുമായിരുന്നു. ഫയര്‍ എസ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്‌ക്കാൻ ഡ്രൈവറും കണ്ടക്‌ടറും ശ്രമിച്ചുവെങ്കിലും തീ അനിയന്ത്രിതമായി കത്തിപ്പടരുകയാണുണ്ടായത്. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാത്ത പ്രദേശത്തായിരുന്നു അപകടം. മറ്റ് വാഹനങ്ങളില്‍ വന്നവരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. പമ്പ നിലക്കൽ സർവീസിനായി പെരുമ്പാവൂർ ഡിപ്പോയിൽ നിന്നെത്തിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് കരുതുന്നത്.

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുകയാണ് . ഇന്ന് രാവിലെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 428 ലേക്ക് എത്തി. ഡല്‍ഹിയില്‍ പുകമഞ്ഞ് മൂടി കാഴ്ച തടസ്സപ്പെട്ട നിലയിലാണ്. ഇതുമൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാഴ്ചാപരിധി രാവിലെ 800 മീറ്ററായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് 107 വിമാനങ്ങ ളാണ് വൈകിയത് . മൂന്നു വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ്.

Read More

ഇംഫാല്‍: തുടർച്ചയായി സംഘര്‍ഷം പുകയുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേനയ്ക്ക് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇംഫാല്‍ വെസ്റ്റിലും ഇംഫാല്‍ ഈസ്റ്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ തകര്‍ത്തു. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില്‍ എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം പടര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്നാണ് ആറ് കുടുംബാംഗങ്ങളെ കാണാതായത്. അഫ്‌സ്പ പുനഃസ്ഥാപിച്ച നടപടി പിന്‍വലിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Read More

കൊച്ചി: മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമായിരിക്കുമെന്ന മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്‍. വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയതിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രയാസപ്പെടുന്നത് ഇടതു പക്ഷമല്ല മുസ്ലീം ലീഗ് നേതൃത്വമാണ്. കാരണം ലീഗ് നേതാക്കന്‍മാര്‍ വഖഫ് ഭരണം നിയന്ത്രിച്ച കാലത്താണ് ഏറിയ പങ്ക് സ്വത്തും നഷ്ടപ്പെട്ടത്. ഉദാഹരണത്തിന് തളിപ്പറമ്പില്‍ 1937 ല്‍ വഖഫ് ചെയ്യപ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 634 ഏക്കര്‍ ആയിരുന്നു. ഇപ്പോള്‍ 70 ഏക്കറില്‍ താഴെയായി അതു ചുരുങ്ങിയതായി പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘1967 ലാണ് ഏറിയ പങ്ക് സ്വത്തും കൈമാറ്റം ചെയ്യപ്പെട്ടത്.വഖഫ് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട മുതവല്ലി , എഴുതാനും വായിക്കാനും അറിയാത്ത തന്റെ ഡ്രൈവര്‍ ‘കൊട്ടന്’ പച്ചക്കറി കൃഷി നടത്താന്‍ പാട്ടത്തിന് വഖഫ് ഭൂമി നല്‍കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ‘കൊട്ടന്’ ഈ ഭൂമിക്ക് നികുതി അടയ്ക്കാന്‍ അനുവാദം കിട്ടുന്നു. പിന്നീട് പട്ടയം ലഭിക്കുന്നു. പട്ടയം…

Read More

മുനമ്പം: റിലേ നിരാഹര സമരം മുപ്പത്തിയാറാം ദിനത്തിലേക്ക്. മുപ്പത്തി അഞ്ചാം ദിനം ജിബിൻ ബേബി, മീനു ജിബിൻ, ജെസ്സി ബേബി,മേരി ജെയിംസ്, ജോസഫിന ആൻഡ്റൂസ്, എമേഴ്‌സൻഅന്തോണി, ഡോ മനിക് വർഗീസ്, സ്റ്റീഫൻ ദേവസി, മെറ്റിൽഡ സ്റ്റീഫൻ, ലിസി ആന്റണി റീന പോൾ എന്നിവരായിരുന്നു നിരാഹാരമിരുന്നത്. കെആർഎൽസിബിസി മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. മാത്യു പുതിയാത്ത്, എസ് ഡി സന്യാസിനി സമൂഹം ജനറൽ കൗൺസിലർ ഫോർ സോഷ്യൽ അപ്പോസ്ഥലേറ്റ് സിസ്റ്റർ പൗളിൻ തെരേസ് എസ്ഡി, ചെറിയകടവ് സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. സെബാസ്റ്റ്യൻ പനഞ്ചിക്കൽ സഹ വികാരി എബിൻ സെബാസ്റ്റ്യൻ,,ഇടവക കൺവീനർ ജയ്സൺ മാർട്ടിൻ, ഇടവക പ്രതിനിധി അല്ലേശ് ചക്കുങ്കൽ, എറണാകുളം അങ്കമാലി അതിരൂപത അല്മായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണി കോഡിനേറ്റർ ഷിജോ മാത്യു, എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.

Read More