- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
തിരുവനന്തപുരം :കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്ന് മന്ത്രി കെ.ബി ഗണേശ് കുമാർ നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും. ഡിപ്പോകൾ ലാഭകരമാണെന്നും മന്ത്രി പറഞ്ഞു.നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം ഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു. ഇതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട്. മദ്യപിച്ചുകൊണ്ട് ബസ് ഓടിക്കാൻ പാടില്ല എന്ന തീരുമാനം കർശനമാക്കിയതോടെ അപകട നിരക്കും മരണ നിരക്കും കുറഞ്ഞു.
നാലുമാസം മുന്‍പ്, ലോക്സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 303-ല്‍ നിന്ന് 240 ആയി കുറഞ്ഞതോടെ കേന്ദ്രത്തില്‍ മൂന്നാമൂഴത്തിന് എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതാപത്തിനേറ്റ മങ്ങലും വീര്യശോഷണവും പാര്‍ട്ടിക്ക് കാര്യമായ കോട്ടമൊന്നും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഹരിയാനയിലെ അവിശ്വസനീയമായ, അദ്ഭുതകരമായ വിജയക്കുതിപ്പ്.
ബൈബിളില്‍ നിന്നുള്ള ഒരു കണ്ടെത്തലാണ് ദാവീദ്. ദാവീദ് എന്ന കഥാപാത്രത്തെ തന്നെ എഴുത്തുകാരന് എന്തുകൊണ്ട് പഴയ
നിയമത്തില്‍ നിന്നും തിരഞ്ഞെടുത്തു എന്നതിന് ഉത്തരങ്ങള്‍ നിരവധിയാണ്. ഒരേസമയം ആട്ടിടയനും കവിയും രാജാവും യുദ്ധവീരനും കാല്പനികമായ കാമുകനുമാണ് ദാവീദ്. ഇതിലേറ്റവും മഹനീയമായ പദവി കവിയുടേതാണ്. ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും -ഏതാണ്ട് 73 എണ്ണം ദാവീദ് രചിച്ചതാണ് എന്ന് അഭിപ്രായമുണ്ട്.
നിക് ബാര്‍കോവിന്റെ നോവലിനെ ആധാരമാക്കി റോള്‍ഫ് ഷൂബെലിന്റെ സംവിധാനത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ സിനിമയാണ് ‘ഗ്ലൂമി സണ്‍ഡേ’. പ്രസിദ്ധമായ ഹംഗേറിയന്‍ ‘സൂയിസൈഡ് സോങ് ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഗാനവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശത്തിന്റെ നിഴലില്‍ ജീവിച്ചിരുന്ന ഹംഗറിയിലാണ് കഥ പ്രധാനമായും ആവിഷ്കരിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഹംഗറിയെ വലച്ചിരുന്ന ഒരു കാലമായിരുന്നു അത്. യുദ്ധത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായ ഒരു ത്രികോണ പ്രണയ കാവ്യമാണ് ഗ്ലൂമി സണ്‍ഡേ.
കേരളത്തിന്റെ നവോത്ഥാന രംഗത്ത് വിപ്ലവാത്മകമായ തുടക്കം കുറിച്ചത് ക്രൈസ്തവരാണ്. വിദേശത്തു നിന്നെത്തിയ ക്രൈസ്തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായത്. അയിത്തം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ എല്ലാ വിഭാഗക്കാരേയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനുള്ള സന്മനസും തന്റേടവും അവര്‍ പ്രദര്‍ശിപ്പിച്ചു.
സ്നേഹം എന്ന വാക്കിൽ തുടങ്ങുന്ന പേരിട്ട പതിനെട്ടു ക്രിസ്തീയഗാനങ്ങളുടെ സമാഹാരം ഒരേ ഗായകനും ഒരേ കമ്പനിയും പുറത്തിറക്കിയ അനിതരസാധാരണമായ ചരിത്രം മലയാളം ക്രിസ്തീയഭക്തിഗാനശാഖയിലുണ്ട്.
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ഭാരത കത്തോലിക്ക മെത്രാന് സമിതി (സിസിബിഐ) അനുശോചനമറിയിച്ചു. ദീര്‍ഘവീക്ഷണമുള്ള നേതാവും മനുഷ്യസ്നേഹിയുമായിരുന്ന രത്തന്‍ ടാറ്റയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സിസിബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗിനുള്ള സമയം നീട്ടി. ഈ മാസം 25 വരെയാണ് നീട്ടിയത്. നേരത്തെ, സെപ്റ്റംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ എട്ടിന് അവസാനിക്കുന്ന തരത്തിലായിരുന്നു സമയപരിധി. എന്നാല്‍ 80 ശതമാനത്തിനടുത്ത് കാര്‍ഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂര്‍ത്തിയായിരുന്നുള്ളു. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. മസ്റ്ററിംഗ് സമയം നീട്ടണമെന്ന ആവശ്യം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മന്ത്രി ജി.ആര്. അനില്‍ സമയപരിധി നീട്ടിയെന്ന് അറിയിച്ചത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മുന്‍ഗണനാ പട്ടികയിലുള്ളവരുടെ കാര്‍ഡുകളുടെ ഇ-കെവൈസി അപ്ഡേഷന് തുടങ്ങിയത്. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരുടെ പേരു വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
