കൊച്ചി : ലോകമാകെ മലയാളത്തിൻ്റെ യശസ്സ് ഉയർത്തിയ മഹാപ്രതിഭ ആയിരുന്നു എം. ടി. വാസുദേവൻ നായർ എന്ന് കേരള ലത്തീൻ സഭയുടെ അദ്ധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ബിഷപ്പ് ഡോ. വർഗ്ഗിസ് ചക്കാലക്കൽ.

അദ്ദേഹത്തിൻ്റെ ദേഹവിയോഗം കേരളത്തിൻ്റെ സാംസ്കാരിക – സാഹിത്യമണ്ഡലങ്ങളിൽ അഗാധമായ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ മലയാളിയുടെയും സാഹിത്യ അഭിരുചിയും മനോഭാവവും നിർണയിക്കുന്നതിൽ എം.ടി. മഹനീയമായ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ അനുശോചനം ദുഃഖം രേഖപ്പെടുത്തുന്നു.