- സ്ലീവാ തീർത്ഥാടനം ഇന്ന്
- തിരിച്ചുകയറി സ്വർണവില
- അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു
- മുനമ്പം തീര നിവാസികൾക്ക് ആശ്വാസം..
- KLCA കോട്ടപ്പുറം രൂപത ജനറൽ കൗൺസിൽ 2025
- ചരിത്രമാകുന്ന പുസ്തക പ്രകാശനം 20-ന്
- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
Author: admin
എഴുപത്തെട്ടുകാരനായ ഡോണള്‍ഡ് ട്രംപ് – യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് – നാലു വര്‍ഷത്തിനു ശേഷം വാഷിങ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസില്‍ തിരിച്ചെത്തുന്നു. ഒരു തോല്‍വിക്കു ശേഷം രണ്ടാമൂഴത്തിന് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഓവല്‍ ഓഫിസിലേക്കു വരുന്നത് 132 വര്‍ഷത്തിനിടയില്‍ ആദ്യമായാണ്.
കരുണയുടെ ജപമാലയുടെ അതിപ്രശസ്തമായ ഈ ഗാനരൂപം ഒരുക്കിയത് ബേബി ജോണ്‍ കലയന്താനിയും പീറ്റര്‍ ചേരാനെല്ലൂരും ഷൈജു കേളന്തറയും ചേര്‍ന്നാണ്. കെസ്റ്ററാണ് ഭക്തിരസപ്രദമായ ആലാപനം നിര്‍വഹിച്ചത്. ഇന്ന് ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവര്‍ പ്രാര്‍ഥനയ്ക്കായി സ്വീകരിച്ച ഈ ഗാനരൂപത്തിന്റെ പിറവിയുടെ ചരിത്രം ഇതിന്റെ സൃഷ്ടാക്കള്‍ പറയുന്നു.
ഒരു യാത്രയും തെരുവിലോ കടലിലോ വായുവിലോ മാത്രമല്ല, ഓരോന്നും മനസ്സുകളിലേക്കും സംസ്‌കാരങ്ങളിലേക്കും ജീവിത ശൈലികളിലേക്കും ബന്ധങ്ങളിലേക്കും ഉള്ള യാത്രകളാണെന്ന് എഴുതിയത് കെ. സച്ചിദാനന്ദനാണ്.
യാത്രകളില്‍ കാഴ്ചകള്‍ മാത്രമല്ല ഉള്ളത്; ശബ്ദങ്ങള്‍, ഭാഷകള്‍, രുചികള്‍, ബന്ധങ്ങള്‍, സംവാദങ്ങള്‍, വിചാരങ്ങള്‍ ഒക്കെ ഹൃദയത്തോട് ചേരുന്നു. പുതിയ സൗഹൃദങ്ങള്‍ അസ്തിത്വത്തിന് പുതിയ മാനങ്ങളും അനുഭവത്തിന് പുതിയ ബോധ്യങ്ങളും നല്‍കുന്നു.
2006ല്‍ പുറത്തിറങ്ങിയ ‘പെര്‍ഫ്യൂം: ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍’ എന്ന ചലച്ചിത്രം 1985ല്‍ പാട്രിക് സുസ്‌കൈന്‍ഡ് എഴുതിയ സമാനമായ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ടോം ടിക്വര്‍ സംവിധാനം ചെയ്ത ഈ ചിത്രം പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ പശ്ചാത്തലത്തില്‍, അസാധാരണമായ ഘ്രാണ ശേഷിയുഉള്ള ജീന്‍ ബാപ്റ്റിസ്റ്റ് ഗ്രനൂയേയുടെ കഥയാണ്. ബെന്‍ വിഷോ, അലന്‍ റിക്ക്മാന്‍, റേച്ചല്‍ ഹര്‍ഡ്-വുഡ്, ഡസ്റ്റിന്‍ ഹോഫ്മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
മെത്രാന്റേത് ഒരു പദവിയല്ല, ശുശ്രൂഷാ നിയോഗമാണ് എന്നു വിശ്വസിക്കുന്ന കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയുമായി ജെക്കോബി നടത്തിയ ഹൃദയസംഭാഷണത്തില്‍ നിന്ന്.
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയായി. ഗ്രാമിന് 165 രൂപ കുറഞ്ഞ് വില 7,200 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 140 രൂപ കുറഞ്ഞ് 5,930 രൂപയിലെത്തി. വെള്ളിവില മൂന്ന് രൂപ കുറഞ്ഞ് 99 രൂപയായി. നവംബർ ഒന്നാം തിയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഇന്നലെ മാത്രമാണ് വർദ്ധനവ് ഉണ്ടായത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ 1000 രൂപയിലധികം ഒറ്റ ദിവസം കൊണ്ട് ഇടിയുന്നത് ഏറെ നാളുകൾക്ക് ശേഷമാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. യുഎസിൽ ഡോണൾഡ് ട്രംപ് വിജയിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതുമാണ് രാജ്യാന്തരതലത്തിൽ തന്നെ സ്വർണവില ഇടിയാൻ കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി…
കൽപ്പറ്റ: മുമ്പത്തെ വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദീർഘകാലമായി താമസിക്കുന്നവരുടെ താൽപര്യം ഹനിക്കപ്പെടില്ലെന്നും കൽപ്പറ്റയിൽ എൽഡിഎഫ് റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ 16ന് യോഗം ചേരാമെന്നാണ് കരുതിയിരുന്നത്. പാലക്കാട് തെരഞ്ഞെടുപ്പ് നീണ്ടതിനാൽ യോഗം 20നു ശേഷം ചേരും. അതോടെ ആ പ്രശ്‌നത്തിൽ വ്യക്തത വരും-മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ വിഷയം സർക്കാരിനെതിരെ ഉപയോഗിക്കാനാണെങ്കിൽ അതിനൊന്നും അധികം ആയുസ്സുണ്ടാകില്ല. ഞങ്ങളെപ്പൊഴും അതത് പ്രദേശത്തെ പാവപ്പെട്ടവരോടും ജനങ്ങളോടുമൊപ്പമാണ്. അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. മറ്റുള്ളവരെ ഇതു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാമെന്ന് വ്യാമോഹിക്കുകയും വേണ്ട– മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എട്ടാം റൗണ്ട് പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു സ്വന്തം തട്ടകമായ കൊച്ചിയിൽ . മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയുമായാണ് പോരാട്ടം. രാത്രി 7.30നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം. രണ്ടു തുടര്‍തോല്‍വികളിലൂടെ പോയിന്റ് നിലയില്‍ പിന്നിലേക്ക് പോയ ബ്ലാസ്റ്റേഴ്സിന്റെ ഏക ലക്ഷ്യം വിജയത്തോടെ മൂന്നു പോയിന്റ് സ്വന്തമാക്കുക എന്നതാണ്. ഏഴു മത്സരങ്ങളിൽ നിന്നായി രണ്ടു ജയം, രണ്ടു സമനില, മൂന്നു തോല്‍വി എന്നിങ്ങനെ എട്ടു പോയിന്റുമായി പത്താം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്. ആറു മത്സരങ്ങളിൽ നിന്നായി ഒരു ജയം, ഒരു സമനില, നാലു തോല്‍വി എന്നിങ്ങനെ നാലു പോയിന്റുമായി ഹൈദരാബാദ് എഫ്സി 11-ാം സ്ഥാനത്താണ്.
പാലക്കാട്: ലോകപ്രശസ്തമായ കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. കേന്ദ്രസ്ഥാനമായ കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കൊടിയേറ്റം നടക്കുക. രാവിലെ ഏഴുമുതൽ വേദപാരായണം, വൈകുന്നേരം യാഗശാലപൂജ, അഷ്ടബലി, ഗ്രാമപ്രദക്ഷിണം എന്നിവയുമുണ്ട്. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകുന്നേരം രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന കല്‍പ്പാത്തി രഥോത്സവം സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
