കോട്ടയം: വിജയപുരം രൂപത കെ സി എസ് എൽ വാർഷികം ‘കോൺഫറൻസ’2025 വിജയപുരം രൂപത പാസ്ട്രൽ സെൻറർ വിമലഗിരി കത്തീഡ്രലിൽ വെച്ച് ആഘോഷിച്ചു.
വിജയപുരം രൂപതയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്ന് 850 വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയപുരം രൂപത ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ ഉദ്ഘാടനം ചെയ്തു .കെ സി എസ് എൽ രൂപത ഡയറക്ടർ റവ ഡോ. ആൻറണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷതസ്ഥാനം വഹിക്കുകയും പതാക ഉയർത്തൽ കർമ്മം നിർവഹിക്കുകയും ചെയ്തു.
കുട്ടികൾ വിവിധ ബൈബിൾ പരിപാടികൾ അവതരിപ്പിച്ചു. കെ സി എസ് എൽ രൂപത പ്രസിഡൻറ് സി.സിന്ധു CTC,വൈസ് പ്രസിഡന്റ് സിസ്റ്റർ സരള മേരി, ഓർഗനൈസർ സിസ്റ്റർ ഷേളിൻ CSST വിദ്യാർത്ഥികളായ ടോമി തോമസ് അഭിലാഷ്,ജോസ് വിൻ സിജോ, ജെനീറ്റ, നിമിഷ തെരേസ, മരിയ ജിമ്മി എന്നിവർ നേതൃത്വം നൽകി