- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
കോട്ടപ്പുറം: തികച്ചും സൗജന്യമായി തൊഴില്‍ സാധ്യതകള്‍ നല്‍കുന്ന ജര്‍മ്മന്‍ എംപ്ലോയേഴ്സ് ടീം കിഡ്സ് ക്യാമ്പസ് സന്ദര്‍ശിക്കുകയും, ഇന്റർവ്യൂവിൽ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കരാര്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. കിഡ്സ് ക്യാമ്പസില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് ഉത്തരങ്ങളും നല്‍കി. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി എല്ലാവരെയും സ്വാഗതം ചെയ്തു. ഇന്റര്‍ നാഷണല്‍ ലാംഗേ്ജ് അക്കാദമി സെന്റര്‍ കോഓർഡിനേറ്റര്‍ .ഫാ. സിജില്‍ മുട്ടിക്കല്‍, കൊച്ചി രൂപത ലാംഗേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. പ്രസാദ് കത്തിപ്പറമ്പില്‍, കിഡ്സ് അസി. ഡയറക്ടര്‍ ഫാ. ബിയോണ്‍ തോമസ് കോണത്ത്, ഫാ. എബ്നേസര്‍ ആന്റണി കാട്ടിപ്പറമ്പില്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വത്തിക്കാൻ :റഷ്യയുടെ വർഷങ്ങൾ നീണ്ട ആക്രമണം തകർത്തിരിക്കുന്ന ഉക്രൈയിനിൻറെ ഭാവി പുനരുദ്ധരാണപ്രക്രിയയിൽ പ്രഥമസ്ഥാനത്ത് വരേണ്ടത് ജനങ്ങളാണെന്ന് ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമിൽ ജൂലൈ 10,11 തീയതികളിൽ നടന്ന ഉക്രൈൻ റിക്കവറി കോൺഫറൻസ് വ്യക്തമാക്കി . സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും സാമ്പത്തികസ്ഥാപനങ്ങളും വ്യവസായസംരംഭങ്ങളും പൗരസമൂഹവും ഈ പുനരുദ്ധാരണ പ്രക്രിയയിൽ കൈകോർക്കണമെന്ന് സമ്മേളനം പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഉക്രൈയിൻ യുദ്ധം ഏറ്റവുംകൂടുതൽ പേരുടെ ജീവനപഹരിച്ചത് ഇക്കഴിഞ്ഞ ജൂൺമാസത്തിലാണ്, 323 പേർ കൊല്ലപ്പെടുകയും 1343 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഉക്രൈയിനിൽ മൊത്തത്തിൽ മിസൈൽ, ഡ്രോൺ ബോംബാക്രമണങ്ങൾ ഉണ്ടായി.
എറണാകുളം: പാലക്കാട് കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളും മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിനും ആറ് വയസുകാരൻ ആൽഫ്രഡ് പാർപ്പിനുമാണ് മരിച്ചത്. കുട്ടികൾക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ആന്തരിക അവയവങ്ങളെ ഉൾപ്പെടെ പൊള്ളൽ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം .എൽസിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. മരിച്ച കുട്ടികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം പാലക്കാടേക്ക് കൊണ്ടുപോകും. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പഴയ മാരുതി 800 കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്. എൽസിക്കും മൂന്ന് മക്കൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇതിൽ ഇളയ രണ്ട് കുട്ടികൾക്കും എൽസിക്കുമാണ് കൂടുതൽ പൊള്ളലേറ്റത്. എൽസിയുടെ മൂത്തമകൾ അലീനക്ക് 40% പൊള്ളലേറ്റിരുന്നു.
ചണ്ഡീഗഡ്: ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപത മെത്രാനായി അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ നടന്ന തിരുക്കർമങ്ങളിൽ ഡൽഹി ആർച്ചുബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികനായി . ഉജ്ജൈൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവർ സഹകാർമികരായി . ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വചന സന്ദേശം നൽകി. കൈവയ്പ്പ് ശുശ്രൂഷകൾക്ക് ശേഷം സ്ഥാനിക ചിഹ്നങ്ങൾ അണിയിച്ചു . തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരും വിശ്വാസികളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
കൊച്ചി: എട്ട് മാറ്റങ്ങളോടെ റീ എഡിറ്റ് ചെയ്ത ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദർശനാനുമതി.പതിപ്പ് സെൻസർ ബോർഡ് അംഗീകരിച്ചെന്നും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ടൈറ്റിലിൽ നടി അനുപമയുടെ കഥാപാത്രത്തിൻറെ പേര് ജാനകി വി എന്നാക്കും. സിനിമയുടെ പേര് മാറ്റാൻ തയാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നതനുസരിച്ച് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലേക്ക് സിനിമ മാറ്റി. സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ് ചെയ്തു. വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തിൽ മ്യൂട്ട് ചെയ്തത് .ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിൻറെ പേര് ജാനകിയെന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിൻറെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചവിചിത്ര വാദം . പീഡനത്തിനിരയായി ഗർഭിണിയായ യുവതിയായാണ് അനുപമ ചിത്രത്തിൽ അഭിനയിക്കുന്നത്.…
പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട് കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരം. പാലക്കാട് പാലന ആശുപത്രിയിലെ നഴ്സും അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യയുമായ എല്‍സി മാര്ട്ടിന് (40), മക്കളായ അലീന (10), ആല്ഫിന് (ആറ്) എമി( നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എൽസിയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും നില അതീവഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ രണ്ടുകുട്ടികളും, ഇവരുടെ അമ്മ എൽസിയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബേണ്‍ ഐസിയുവില്‍ വിദഗ്ധ ചികില്‍സയിലാണ് മൂവരും. ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം . ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയുംകൂട്ടി തന്റെ മാരുതി 800 കാറില്‍ പുറത്തേക്കു പോകാൻ സ്റ്റാർട്ട് ചെയ്തപ്പോഴാണ് കാർ പൊട്ടിത്തെറിച്ചത് .എല്‍സിയുടെ മൂത്തമകള്‍ പത്തു വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്സിക്കും പരിക്കേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ പുറത്തെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിയിലെ വെൽക്കം ഏരിയയിൽ ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. തകർന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയവരിൽ 14 മാസം പ്രായമുള്ള ഒരു ആൺകുട്ടിയും നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. മുതിർന്നവരെ ജെപിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺകുട്ടിയെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.നിരവധി പേര് കുടുങ്ങികിടപ്പുണ്ടെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തിരുവന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴതുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 15/07/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രഥമിക റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത് . ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു എന്നാണ് റിപ്പോർട്ടിലുള്ളത് . സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.താനല്ല ചെയ്തത് എന്നാണ് രണ്ടാമൻറെ മറുപടി. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രമാണ് . 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് AAIB സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട് .
.കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 45-ാം ജനറൽ അസംബ്ലിയുടെ രണ്ടാം ദിനമായ ഇന്ന് (ജൂലൈ 12 ശനിയാഴ്ച) രാവിലെ 9ന് കുടിയേറ്റവും പ്രവാസജീവിതവും എന്ന വിഷയത്തിൽ ഫാ. നോയൽ കുരിശിങ്കലും കുട്ടികൾ – സഭയുടെ ഭാവിയും പ്രതീക്ഷയും എന്ന വിഷയത്തിൽ ഫാ. അരുൺ തൈപ്പറമ്പിലും പഠനരേഖകൾ അവതരിപ്പിക്കും. പാട്രിക് മൈക്കിൾ മോഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് 12ന് ഗ്രൂപ്പ് റിപ്പോർട്ട് അവതരണത്തിൽ പി.ആർ. കുഞ്ഞച്ചൻ മോഡറേറ്ററായിരിക്കും. ഉച്ചയ്ക്കു ശേഷം 2.30ന് സ്ത്രീകൾ – സഭയിലും സമൂഹത്തിലും എന്ന വിഷയത്തിൽ സിസ്റ്റർ നിരഞ്ജന സിഎസ്എസ്റ്റിയും നീതി -സമാധാനം – വികസനം എന്ന വിഷയത്തിൽ ഡോ. ബിജു വിൻസെന്റും പഠനരേഖകൾ അവതരിപ്പിക്കും. പ്രബലദാസ് മോഡറേറ്ററായിരിക്കും. വൈകിട്ട് 6ന് ഗ്രൂപ്പ് റിപ്പോർട്ട് അവതരണം. ജോയ് റ്റി.എഫ് മോഡറേറ്ററായിരിക്കും. വൈകിട്ട് 6.30ന് കെആർഎൽസിബിസി കമ്മീഷനുകളുടെ വീഡിയോ റിപ്പോർട്ട് ഫാ. സ്റ്റീഫൻ തോമസ് ചാലക്കര അവതരിപ്പിക്കും. രാത്രി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
