- അയർലണ്ടിൽ ഹോളിക്രോസ് വൈദികൻ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ അന്തരിച്ചു
- ജലസംരക്ഷണം സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ പ്രകടനം: പാപ്പ
- വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 21 ക്രൈസ്തവരിൽ ഒരാളായ വിശുദ്ധ മാത്യു അയാരിഗയുടെ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക ടെക്സസിൽ
- അമേരിക്കൻ മലയാളി സീനിയർ സിറ്റിസൺ ഹെറാൾഡ് ഫിഗരദൊയെ ആദരിച്ചു
- ഇഎസ്എ പരിധിയിൽനിന്ന് ജനവാസ-കാർഷിക മേഖലകളെ ഒഴിവാക്കണം: ഇൻഫാം
- വല്ലാർപാടം ബൈബിൾ കൺവെൻഷന് ഞായറാഴ്ച തുടക്കമാകും
- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
Author: admin
വൈപ്പിൻ: വാടേൽ സെന്റ് ജോർജ് ചർച്ച് ഇടവകയിലെ കെ സി വൈ എം യൂണിറ്റിന്റെ നേതൃത്വത്തിൽ 47 മത് മെറിറ്റ് ഈവെനിംഗ് നടത്തി. വാടേൽ ഇടവകയിലെ SSLC, PLUS TWO വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുക എന്ന ആഗ്രഹത്തോടെ നടത്തി വരുന്ന ഈ അവാർഡ് ധാന ചടങ്ങിൽ ഇത്തവണ 115 വിദ്യാർത്ഥിനി വിദ്യാർത്ഥികളെ ആദരിച്ചു. സെന്റ് ജോർജ് ചർച്ച് വാടേൽ ഇടവക വികാരി ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് ഉദ്ഘാടനം നിർവഹിക്കുകയും സഹവികാരി ഫാ. ജിക്സൺ ജോണി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കെ സി വൈ എം വൈപ്പിൻ ഫെറോന മേഖല പ്രസിഡന്റ് റുബൻ മാർട്ടിൻ ആശംസകൾ അറിയിച്ചു, വാടേൽ കെ സി വൈ എം പ്രസിഡന്റ് ശ്രീമാൻ ജിഷൻ ജോസ്, വൈപ്പിൻ മേഖല വൈസ് പ്രസിഡന്റ് കുമാരി ഷെൽഡ്രീന എന്നിവർ സന്നിഹിതരായി.
കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതൽ നോർത്ത് പറവൂർ ജൂബിലി ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ , തൈക്കൂടം സെൻ്റ് റാഫേൽ , തുതിയൂർ ഔവ്വർ ലേഡി ഓഫ് ഡോളേഴ്സ് പള്ളികളിൽ വികാർ കോഓപ്പറേറ്ററായും ചാത്തനാട് സെൻ്റ് വിൻസൻ്റ് ഫെറർ, കോട്ടുവള്ളി സെൻ്റ് സെബാസ്റ്റ്യൻ, തോട്ടക്കാട്ടുകര സെൻ്റ് ആൻസ്, കാര മൗണ്ട് കാർമ്മൽ, തുരുത്തൂർ സെൻ്റ് തോമസ്, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണി , മടപ്ലാതുരുത്ത് സെൻ്റ് ജോർജ്, ചെട്ടിക്കാട് സെൻ്റ് ആൻ്റണി, ചാലക്കുടി ഹോളി ഫാമിലി, കുഞ്ഞിതൈ സെൻ്റ് ഫ്രാൻസിസ് സേവ്യർ പള്ളികളിൽ വികാരിയായും, കുറ്റിക്കാട് സെൻ്റ് ആൻ്റണീസ് പള്ളി പ്രീസ്റ്റ് – ഇൻ – ചാർജ് ആയും മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി റെക്ടർ ആയും , ആലുവ കാർമ്മൽഗിരി സെമിനാരി,…
തിരുവനന്തപുരം: കസ്റ്റഡി മര്‍ദനം ഉള്‍പ്പെടെ കേരള പൊലീസിന്റെ ഇടപെടലുകള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ , പൊലീസ് മര്‍ദനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍. പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനുകള്‍ സുരക്ഷിതമായ ഇടമാക്കും . പൊലീസ് മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അതിവേഗം നടപടി ഉണ്ടാകും എന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.കസ്റ്റഡി മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടികള്‍ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു . പൊലീസിന് എതിരായ വിമര്‍ശനങ്ങള്‍ കൃത്യമായി പരിശോധിക്കും, മര്‍ദന മുറകളുമായി മുന്നോട്ട് പോയാല്‍ ഇത്തരം ഉദ്യോഗസ്ഥരെ സേനയില്‍ തുടരാന്‍ അനുവദിക്കില്ല- സംസ്ഥാന പൊലീസ് മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചു.
വാഷിങ്ടൺ: ഇസ്രായേലിന്റെ ഖത്തർ ആക്രമണം ബുദ്ധിപരമായ തീരുമാനമായിരുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു . പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ വിളിച്ചാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത് . ആക്രമണത്തിൽ അതൃപ്തി അറിയിച്ച ട്രംപ് മേഖലയിൽ വലിയ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, തനിക്ക് മുന്നിൽ ഇതല്ലാതെ മറ്റ് പോംവഴികളില്ലായിരുന്നുവെന്ന് ട്രംപിനെ നെതന്യാഹു അറിയിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത് . നെതന്യാഹുവിന്റെ ഏകപക്ഷീയമായ നടപടികളിൽ ട്രംപിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ താല്‍കാലിക നേതാവായി പ്രക്ഷോഭകാരികൾ നിർദേശിച്ചു.
ചൈനീസ് കത്തോലിക്കാ ബിഷപ്പ് ഡോ പ്ലാസിഡസ് പേ റോങ്ഗുയി അന്തരിച്ചു
ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനായ ചാർലി കെർക്ക്(31) ആണ് കൊല്ലപ്പെട്ടത്
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ 71-ാമത് ദേശീയ സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ എറണാകുളം കച്ചേരിപ്പടിയിലെ ആശീര്‍ഭവനില്‍ ചേരുന്നു.
വൈദികരും സന്യാസി സന്യാസിനികളും ശെമ്മാശന്മാരും വൈദികാർത്ഥികളും ഉൾപ്പടെ ഇരുനൂറ്റിഅറുപതിലേറപ്പേരെ ഇതുവരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
