- സ്നേഹമെന്ന വാക്കിനര്‍ത്ഥം
- വി. ദേവസഹായത്തെ അല്മായരുടെ മദ്ധ്യസ്ഥനായി ലിയോ പാപ്പാ പ്രഖ്യാപിച്ചു
- പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം
- പമ്പയില്‍ ഇന്ന് ആഗോള അയ്യപ്പ സംഗമം; സജ്ജമെന്ന് ദേവസ്വം ബോര്‍ഡ്
- ചരിത്രത്തിൽ ആദ്യമായി, നീതി- ന്യായവ്യവസ്ഥാ പ്രവർത്തകർക്കു വേണ്ടിയുള്ള ജൂബിലി
- തിരുവനന്തപുരം മലങ്കര അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാൻ
- നൈഗറിൽ മാമോദീസ ചങ്ങിനിടയിലെ വെടിവെയ്പ്പിൽ 22 പേർ മരിച്ചു
- അയേൺ ബീമുമായി, വ്യോമപ്രതിരോധത്തിൽ സൂപ്പർ പവറായി ഇസ്രായേൽ
Author: admin
മുനമ്പം. : റിലേ നിരാഹര സമരം നാൽപത്തിനാലാം ദിനത്തിലേക്ക്. നിരാഹര സമരത്തിൻ്റെ ഉദ്ഘാടനം ഭൂസംരക്ഷണ സമിതി രക്ഷധികാരി ഫാ.ആന്റണി സേവ്യർ തറയിൽ സിപി നിർവ്വഹിച്ചു .നാൽപത്തി മൂന്നാം ദിനത്തിൽ നിരാഹാരമിരുന്നത് ഫാമിലി കൂട്ടായ്മ അംഗങ്ങളും, പ്രദേശ വാസികളുമായിരുന്നു. കോട്ടപ്പുറം രൂപത കൂർക്കമറ്റം സെന്റ് ആന്റണിസ് പള്ളി പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ജിബിൻ കുഞ്ഞേലിപ്പറമ്പ്, കേന്ദ്ര സമിതി പ്രസിഡന്റ് ആന്റണി പള്ളിയിൽ,.കൂനമ്മാവ് ലത്തീൻ കത്തോലിക്ക മഹാജനസഭ പ്രസിഡന്റ് ടോമി ചമ്മനപ്പറമ്പിൽ . വൈസ് പ്രസിഡന്റ് ജസ്റ്റിൻ ഇലഞ്ഞിക്കൽ, ബ്രദർ അമൽ ഇവാഞ്ചലാശ്രമം, ആം ആദ്മി പാർട്ടി കോതമംഗലം ഭാരവാഹി രവി.എം.എ, സോഷ്യലിസ്റ്റ് ജനതാ ദൾ സംസ്ഥാന പ്രസിഡന്റ് വി വി രാജേദ്രൻ മറ്റ് ഭാരവാഹികൾ, ബിജെപി മാള കുഴുർ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ, വൈസ് പ്രസിഡന്റ് കെ ജി മോഹനൻ, പള്ളിപ്പുറം ശാഖ കെട്ടിട നിർമാണ തൊഴിലാളി സെക്രട്ടറി കെ എ മാത്യൂസ് എന്നിവർ ഐക്യദാർഡ്യവുമായി…
മുട്ടട: തിരുവനന്തപുരം അതിരൂപത പേട്ട ഫൊറോനയിലെ മുട്ടട ഇടവക ജനജാഗരം സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിൽ ഇടവക വികാരി ഫാദർ പോൾ പഴങ്ങാട്ട് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ‘ജനജാഗരം സാമുദായിക മുന്നേറ്റത്തിനും ആത്മായ ശാക്തീകരണത്തിനും’ എന്ന വിഷയത്തിൽ അതിരൂപത റിസോഴ്സസ് പേഴ്സൺ അംഗവും KLCA വലിയതുറ ഫെറോന പ്രസിഡൻറ് സുരേഷ് പീറ്റർ ക്ലാസ് നയിച്ചു. ഇടവകകളിൽ നവനേതൃത്വം വരുന്നതിന് മുന്നോടിയായി നടന്ന പരിപാടിയിൽ ‘നവനേതൃത്വം 2025-27’ എന്ന വിഷയത്തിൽ ബിസിസി ആനിമേറ്റർ ആഗ്നസ്ബാബു, ‘ലഹരിയുടെ വ്യാപനം തടയൽ’ എന്നീ വിഷയം സാമൂഹ്യ ശുശ്രൂഷ ആനിമേറ്റർ റെജി, ‘ഉന്നത വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ, തൊഴിൽ ഇല്ലായ്മ’ വിദ്യാഭ്യാസ ആനിമേറ്റർ ശോഭാ ഷിജു എന്നിവരും ക്ലാസുകൾക്ക് നേതൃത്വം നൽകി.
മുനമ്പം: മുനമ്പം ജനതയോടുള്ള സർക്കാരിന്റെ സമീപനം നിരാശാജനകമാണെന്നും കുടിയിറക്കില്ലെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും തങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും നീതിരഹിതമായി സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് തുടങ്ങിവച്ച നടപടികൾ നിർത്തിവയ്ക്കണമെന്നും നീതിപൂർവമായ പരിഹാര നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്നും കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങളുടെ നീതിക്കു വേണ്ടിയുള്ള സമരങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുന്നിട്ടിറങ്ങണമെന്നും മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് – കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. പ്രതിഷേധയോഗം കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ ജിജു ജോർജ് അറക്കത്തറ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.സി.വൈ. എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി അനു ദാസ് സി. എൽ, ആനിമേറ്റർ സിസ്റ്റര്‍ മെൽന…
ബെയ്‌റൂട്ട്: മധ്യ ബെയ്‌റൂട്ടില്‍ ജനസാന്ദ്രതയേറിയ ബസ്‌ത പ്രദേശത്ത് ഇസ്രയേല്‍ വ്യോമാക്രമണം. പാർപ്പിട കെട്ടിടത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ 29 പേര്‍ കൊല്ലപ്പെട്ടു. ലെബനനിലുടനീളം ഇസ്രയേല്‍ വ്യോമാക്രമണം വ്യാപിപ്പിക്കുകയാണ്. ബെയ്‌റൂട്ടിലെ ദാഹിയിലുള്ള 12 ഹിസ്ബുള്ള കമാൻഡ് സെന്‍ററുകൾ ഇസ്രയേൽ എയർഫോഴ്‌സ് ആക്രമിച്ചതായി ഐഡിഎഫ് അറിയിച്ചു. ഹിസ്ബുള്ളയുടെ ഇന്‍റലിജൻസ് യൂണിറ്റ്, മിസൈൽ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രങ്ങളും ആക്രമിച്ചു. തെക്കൻ ലെബനനിൽ പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികർക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്കും ഈ കമാൻഡ് സെന്‍ററുകൾ ഉപയോഗിച്ചിരുന്നതായും ഐഡിഎഫ് അറിയിച്ചു. ഇസ്രയേലിനും ലെബനനിനുമിടയില്‍ വെടിനിർത്തൽ കരാർ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഇസ്രയേലിന്‍റെ കനത്ത ആക്രമണം ജനവാസ മേഖലകളിലുണ്ടാകുന്നത്. ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രയേല്‍ വാദം. പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ ഇസ്രയേൽ സൈന്യം നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്‌ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റു. തെക്കൻ ലെബനനിലെ…
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മുക്കിയത്. മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് കൊമ്പന്മാര്‍ വിജയ വഴിയിലേക്ക് തിരികെ എത്തുന്നത്. ജെസ്യൂസ് ജിമെനസ് , നോവ സദോയി, രാഹുല്‍ കെപി എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചു. സ്വന്തം തട്ടകമായ കലൂരില്‍ വമ്പന്‍ ആധിപത്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി പിടിച്ചത്. മത്സരത്തിന്‍റെ 62 ശതമാനവും ആതിഥേയരായിരുന്നു പന്ത് കയ്യാളിയത്. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ 56-ാം മിനിട്ടില്‍ ജെസ്യൂസ് ജിമെനസ് ആദ്യവെടിപൊട്ടിച്ചു. കോറോയുടെ ഷോട്ട് താരം ചെന്നൈയില്‍ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 70-ാം മിനിട്ടില്‍ നോഹ ലീഡ് വര്‍ധിപ്പിച്ചു. ലൂണയാണ് അസിസ്റ്റ്. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ നോഹയുടെ അസിസ്റ്റില്‍ സ്‌കോര്‍ ചെയ്‌ത രാഹുല്‍ ടീമിന്‍റെ ഗോള്‍ പട്ടിക തികച്ചു. വിജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റുമായി എട്ടാമതാണ് ബ്ലാസ്‌റ്റേഴ്‌സ്.
മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ വൻ തീപിടിത്തം. 1000 വീടുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. മൂവായിരത്തോളം പേർക്ക് വീട് നഷ്ടപ്പെട്ടു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഞായറാഴ്‌ച രാവിലെ എട്ടാടെയാണ് സംഭവമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനയെ സഹായിക്കാൻ വ്യോമസേന രണ്ട് വിമാനങ്ങൾ വിന്യസിച്ചു, ഫയർ ബോട്ടുകളും ഉപയോഗിച്ചു. മനില മേഖലയിലെ മുഴുവൻ ഫയർ എഞ്ചിനുകളും തീ അണയ്ക്കാൻ എത്തി. കുടിയേറ്റക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്.
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും . ഡിസംബർ 20 വരെനീളുന്ന സമ്മേളനത്തിൽ അമേരിക്കയിൽ അദാനിക്കെതിരായായ വഞ്ചാനാ കേസ് വിവാദമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്‌ച സർവകക്ഷി യോഗം ചേർന്നിരുന്നു. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. പ്രയിങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ . മറ്റ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഉടൻ ഉണ്ടാകും. വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴ: KRLCC യുടെ നിർദ്ദേശാനുസരണം കേരളത്തിലെ ലത്തീൻ രൂപതകളിൽ നടത്തപ്പെടുന്ന ജനജാഗരത്തിന്റ രണ്ടാം ഘട്ടം, ആലപ്പുഴ രൂപതയിലെ അർത്തുങ്കൽ, കാട്ടൂർ, ആലപ്പുഴ, കണ്ടക്കടവ് ഫെറോനകളിലെ 14 ഇടവകളിൽ നടന്നു. സമനീതിയും, അവകാശസംരക്ഷണവും ലക്ഷ്യമാക്കി നടത്തപ്പെടുന്ന ജനജാഗരത്തിൽ, ലത്തീൻ കത്തോലിക്കർ അനുഭവിക്കുന്ന വിവിധ പ്രശനങ്ങൾ, ലത്തീൻ പാരമ്പര്യം, ലത്തീൻ കത്തോലിക്ക സഭ സമൂഹത്തിന്റെ എകോപനത്തിന്റെയും, ശാക്തികരണത്തിന്റെയും അനിവാര്യത, പ്രാദേശികമായി അനുഭപ്പെടുന്ന നിരവധിയായ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്നു. വിവിധ ഇടവകളിൽ നടത്തപ്പെട്ട ജന ജാഗരം ഫാ. സേവ്യർ കുടിയാം ശ്ശേരി, ഫാ. യേശുദാസ് കാട്ടുങ്കൽതയിൽ,ഫാ. ഡാർവിൻ ഈരേശേരിൽ, ഫാദർ സന്തോഷ് പുളിക്കൽ, ഫാദർ തോമസ് ചുള്ളിക്കൽ, ഫാദർ അലക്സാണ്ടർ കൊച്ചിക്കാരൻ വീട്ടിൽ, ഫാദർ ഫ്രാൻസിസ് സേവ്യർ, ഫാദർ ഷൈജു ചിറയിൻ, ഫാദർ ജോസ് അറയക്കൽ, ഫാദർ ജോസഫ് മരക്കാശ്ശേരി, എന്നിവർ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതയിലെ 3-ാം ഘട്ട ജനജാഗരം ഡിസംബർ മാസം ഒന്നാം തിയതി ആലപ്പുഴ രൂപത യിലെ വിവിധ ഇടവകളിൽ നടത്തപ്പെടും.
വൈപ്പിൻ: സെൻറ് ജോർജ് ചർച്ച് വാടേൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എം വൈപ്പിൻ മേഖലാ സമ്മേളനം കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുൻ പ്രസിഡൻറ് ഫാൻസിസ് ഷെൻസൺ ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി,വാടേൽ ഇടവക വികാരി ഫാ. ഡെന്നി മാത്യു പെരിങ്ങാട്, കെ.സി.വൈ.എം ജനറൽ സെക്രട്ടറി റോസ്മേരി ജെ ജെ,കെ.സി.വൈ.എംവൈപ്പിൻ മേഖല മുൻ പ്രസിഡൻറ് ബെൻസൺ ജുബൈ സോസ,വാടേൽ കെ.സി.വൈ.എം യൂണിറ്റ് പ്രസിഡൻറ് റൂബൻ മാർട്ടിൻ,ട്രഷറർ ജോയ്സൺ പി ജെ എന്നിവർ സന്നിഹിതരായിരുന്നു. വെപ്പിൻ മേഖല പുതിയ ഭാരവാഹികളായി പ്രസിഡൻറ് റൂബൻ മാർട്ടിൻ,സെക്രട്ടറി എബിൻ, വൈസ് പ്രസിഡൻ്റ് മേരി ഷെൽഡീറിനാ റോഡറിഗസ് , യൂത്ത് കൗൺസിലറായി അക്വീനാസ് ഷാജൻ എന്നിവരെ തിരഞ്ഞെടുത്തു
തിരുവനന്തപുരം : 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ രാവിലെ 10ന് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയറ്ററുകളിലായാണ് പ്രദർശനം. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ മേളയിലുണ്ടാകും. സംവിധായകരും സാങ്കേതിക പ്രവർത്തകരും…
Subscribe to Updates
Get the latest creative news from FooBar about art, design and business.