- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഉടൻ വരും.മഴ വീണ്ടും കനക്കുകയാണ് . കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് വരും ദിവസങ്ങളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നൂറിലേറെ പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സൈനിക മേധാവികളുടെ സമ്മേളനത്തിലാണ് വെളിപ്പെടുത്തൽ . മേയ് ഒമ്പതിനും 10നും ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങൾ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.പാക്കിസ്ഥാൻ ഡ്രോണുകൾ നിരന്തരം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് പാക് വ്യോമതാവളങ്ങൾ ആക്രമിക്കേണ്ടി വന്നത് . പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു. ഒരു സി-130 വിമാനം, ഒരു എഇഡബ്ല്യുസി വിമാനവും, അഞ്ച് യുദ്ധവിമാനങ്ങളും തകർത്തെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ: ചെമ്പന്തൊട്ടിയിൽ നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.തൊഴിലാളികളായ ആസാം സ്വദേശികളാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന്മ ലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേർക്ക് മിന്നലിൽ പരിക്കേറ്റു . എക്കാപറമ്പിൽ കെട്ടിട നിർമാണത്തിനിടെയാണ് മിന്നലേറ്റത്. കിഴിശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുൾ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റ് പരിക്കേറ്റത്.സിറാജുദ്ദീന്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അബ്ദുൾ റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊച്ചി :പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം ഒത്തുതീർന്നു .വിവാദങ്ങള്‍ക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതൊരു വര്‍ഗീയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാനേജ്മെന്റ് നിലപാട് അംഗീകരിച്ച് നാളെ കുട്ടി സ്കൂളിലെത്തുമെന്നും പിതാവ് പറഞ്ഞു. ഹിജാബ് ധരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ രണ്ടുദിവസം സ്കൂള്‍ അടച്ചിട്ടിരുന്നു. ഹിജാബ് ധരിച്ചതിന് വിദ്യാര്‍ഥിയെ വിലക്കിയതായി മാതാപിതാക്കളും എസ് ഡി പി ഐ യും ആരോപിച്ചിരുന്നു . യൂണിഫോമില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് സ്കൂള്‍ അധികൃതരും പിടിഎയും വ്യക്തമാക്കിയിരുന്നു.
കെ ആർ എൽ സി സി പ്രസിഡൻ്റ് കോഴിക്കോട് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തപാൽ സ്റ്റാമ്പ് സി ടി സി സഭാ സുപീരിയർ ജനറൽ മദർ ഷാഹില സിറ്റിസിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
ജനങ്ങളുടെ ഭൂമിയിലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു സംസ്ഥാന സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി. എസ്. എസ് ) സർക്കാരിനോട് ആവശ്യപ്പെട്ടു.
2018 ൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സീനിയർ പബ്ലിക് സ്കൂളിൽ സമാനമായ പ്രശ്നം ഉടലെടുത്തപ്പോൾ കോടതി വിധി സ്കൂളിന് അനുകൂലമായി ആയിരുന്നു
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ് . ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്.
യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലും ഹമാസും കരാറിൽ ഒപ്പുവെച്ചിട്ടില്ല.
തിരുവനന്തപുരം: രഞ്ജി ട്രോഫി 2025 പതിപ്പിന് ഇന്ന് തുടക്കം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളി. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന ടീമിൽ സൂപ്പർ താരം സഞ്ജു സാംസനുമുണ്ട്. രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാത്തൊരു സീസൺ. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. കർണ്ണാടകയും പഞ്ചാബും ഹരിയാനയും മധ്യപ്രദേശും അടക്കമുള്ള കരുത്തന്മാരുടെ ഗ്രൂപ്പിൽ നിന്നായിരുന്നു രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൌട്ടിലേക്ക് മുന്നേറിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
