- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല് കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്; ലെബനനിലെ ജനവാസ മേഖലയില് 29 പേര് കൊല്ലപ്പെട്ടു
- തുടര് തോല്വികള്ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
പുതുക്കോട്ട:(തമിഴ്നാട്) ചായക്കടയിലേക്ക് ചരക്ക് ലോറി പാഞ്ഞുകയറി 5 ശബരിമല തീർഥാടകർ മരിച്ചു .19 പേർക്ക് പരിക്കേറ്റു. തിരുവള്ളൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരിൽ ഒരു സ്ത്രീയുമുണ്ട്.തിരുവള്ളൂര് സ്വദേശികളായ ശാന്തി (55), ജഗന്നാഥന് (60), ഗോകുല കൃഷ്ണന് (26), മധുരവോയല് സ്വദേശി സുരേഷ് (34), ചെന്നൈ സ്വദേശി സതീഷ് (25) എന്നിവരാണ് മരിച്ചത്. അപകടത്തില് കേസ് രജിസ്റ്റര് ചെയ്ത നമനസമുതിരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിമന്റ് ലോഡുമായി അരിയല്ലൂരില് നിന്നും പുതുക്കോട്ടയിലെ തിരുമയത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട ലോറി അവിടെ പാര്ക്ക് ചെയ്തിരുന്ന രണ്ട് വാനുകളിലും ഒരു കാറിലും ഇടിച്ചു. അയ്യപ്പ ഭക്തരാണ് ഈ വാഹനങ്ങളില് ഉണ്ടായിരുന്നത്..ഇന്ന് രാവിലെ പുതുക്കോട്ടയിലായിരുന്നു അപകടമുണ്ടായത്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു. നാമനസമുദ്രം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ചായക്കടയിൽ ചായകുടിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം.അരിയല്ലൂരിൽ നിന്ന് ശിവഗംഗ ജില്ലയിലേക്ക്…
ന്യൂഡല്ഹി:ലോക് സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കണ്ട് പെട്രോള്-ഡീസല് വില കുറയ്ക്കാന് കേന്ദ്രസര്ക്കാര് നീക്കം . തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി കാത്തു കിടക്കുകയാണെന്ന് ഒരു വാർത്ത ചാനൽ റിപ്പോര്ട്ടു ചെയ്യുന്നു. പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ടു ചെയ്യുന്നത്. . ഏപ്രില്-മെയ് മാസങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പ്.അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാന് കേന്ദ്രസര്ക്കാര് തയ്യാറായിരുന്നില്ല. മൂന്നു മാസമായി ക്രൂഡ് ഓയില് ബാരല് ഒന്നിന്റെ വില 70-80 ഡോളറാണ്. ക്രൂഡ് ഓയില് വില കുറഞ്ഞത് എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാന് ഇടയായിട്ടുണ്ട് വില കുറയ്ക്കാന് സാധ്യതയുണ്ടെന്ന റിപ്പോര്ട്ടുകളെ തുടര്ന്ന് ഹിന്ദുസ്ഥാന് പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന് ഓയില് എന്നിവയുടെ ഓഹരിയില് ഇടിവു രേഖപ്പെടുത്തി.കഴിഞ്ഞ വര്ഷം മെയിലാണ് ഇതിന് മുമ്പ് പെട്രോള്-ഡീസല് വിലയില് കുറവു വരുത്തിയത്.അന്ന് പെട്രോളിന്റെ എക്സൈസ് നികുതിയില് എട്ടു രൂപയും ഡീസല് നികുതിയില് ആറ് രൂപയുമാണ് കുറച്ചത്
മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്നും ഓരോ പാര്ട്ടിയും ഇത് തിരിച്ചറിഞ്ഞ് നിലപാട് എടുക്കണമെന്നും മുസ്ലിം ലീഗ്. ആരുടേയും വിശ്വാസത്തിനോ ആരാധനയ്ക്കോ ലീഗ് എതിരല്ലെന്നും പക്ഷേ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയാന് കഴിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതൃയോഗത്തിനു പിന്നാലെയാണ് ലീഗ് നേതാക്കള് മാധ്യമങ്ങളെ കണ്ടത്. അയോദ്ധ്യാ വിഷയത്തില് കോണ്ഗ്രസ് തീരുമാനം എടുക്കട്ടെയെന്നും മുസ്ലിംലീഗ് വിശ്വാസികള്ക്കൊപ്പമാണെന്നും ബിജെപി ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനമാക്കി മാറ്റുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാമക്ഷേത്രവിഷയം ചര്ച്ച ചെയ്യാന് രാഷ്ട്രീയകാര്യ സമിതി ചേര്ന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ഇക്കാര്യത്തില് കോണ്ഗ്രസ് നിലപാട് എടുക്കേണ്ട സമത്ത് തന്നെ എടുക്കുമെന്ന് കോണ്ഗ്രസ് ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതായി സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. അയോദ്ധ്യാ വിഷയത്തില് കൃത്യമായ നിലപാട് എടുക്കാന് കഴിയാതെ കുടുങ്ങിയിരിക്കുകയാണ് കോണ്ഗ്രസ്.
തിരുവനന്തപുരം : അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘമാണ് പണം പിടികൂടിയത്. ചെന്നൈ – തിരുവനന്തപുരം സ്വകാര്യ ബസിൽ രേഖകളില്ലാതെ കടത്തിയ പണമാണ് പിടികൂടിയത്. ചെന്നൈ സ്വദേശികളായ രണ്ടുപേർ പിടിയിൽ. അബ്ദുൾ നാസർ, മുഹമ്മദ് ഫയിസ് എന്നിവരാണ് പിടിയിലായത്. പണവും പ്രതികളെയും പൊലീസിന് കൈമാറി.
തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു. സഗൗരവ പ്രതിജ്ഞയാണ് കടന്നപള്ളി നടത്തിയത്. ദൈവ നാമത്തിലാണ് ഗണേഷ് കുമാർ പ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരും എംഎൽഎമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ട്. കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് നൽകി. രാമചന്ദ്രൻ കടന്നപ്പളളിക്ക് രജിസ്ട്രേഷൻ, പുരാവസ്തു-മ്യൂസിയം വകുപ്പുമാണ് നൽകിയത്. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന് തുറമുഖ വകുപ്പും നൽകി. മൂന്നാം തവണയാണ് ഗണേഷ് കുമാർ മന്ത്രിയാകുന്നത്. അഞ്ച് തവണ എംഎൽഎയായിട്ടുണ്ട്.
ന്യൂഡൽഹി: ഉത്തരേന്ത്യയില് അതിശൈത്യം തുടരുന്നു. ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററില് താഴെയാണ്. റോഡ് – റെയില് – വ്യോമ ഗതാഗത്തെ മൂടല് മഞ്ഞ് ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടര്ന്ന് ദില്ലി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തുടര്ന്ന് നോയിഡയില് രണ്ട് ദിവസത്തേക്ക് സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചു. നോയിഡ ഗുരുഗ്രാം മേഖലകളില് ഇതുമൂലം വായു മലിനീകരണം വര്ദ്ധിച്ചിട്ടുണ്ട്. കാഴ്ചാ പരിതി കുറഞ്ഞത് റോഡ് ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. വാഹനങ്ങള് അമിതവേഗത ഒഴിവാക്കണമെന്നാണ് അധികൃതര് നല്കുന്ന മുന്നറിയിപ്പ്. ദില്ലിയിലെ താപനില അഞ്ചു ഡിഗ്രിയില് എത്തുന്ന സാഹചര്യം ഈ ആഴ്ച ഉണ്ടായി. ജനുവരി പകുതിയോടെ മാത്രമേ താപനിലയില് കാര്യമായ വര്ദ്ധനവ് ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ മന്ത്രാലയം നല്കുന്ന സൂചന.dense-fog-
ന്യൂഡൽഹി:കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്)യുടെ മേധാവിയായി നീന സിംഗിനെ നിയമിച്ചു കേന്ദ്ര പഴ്സനേല് മന്ത്രാലയം. 1989 ബാച്ച് രാജസ്ഥാന് കേഡര് ഉദ്യോഗസ്ഥയായ നീന ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. നീനയ്ക്കൊപ്പം സിആര്പിഎഫ് (സെന്ട്രല് റിസര്വ് പോലീസ് ഫോഴ്സ്) മേധാവിയായി അനീഷ് ദയാലും ഐടിബിപി (ഇന്ഡോ-ടിബറ്റന് ബോര്ഡര് പോലീസ്) മേധാവിയായി രാഹുല് രസ്ഗോത്രയും നിയമിതരായി. 2024 ജൂലൈ 31 വരെയാണു നീന സിംഗിന്റെ നിയമന കാലാവധി. നിലവില് സിഐഎസ്എഫില് സ്പെഷല് ഡയറക്ടറാണ് സിംഗ്. ഇന്തോ ടിബറ്റന് ബോര്ഡര് പൊലീസ് (ഐടിബിപി) മേധാവി അനിഷ് ദയാല്സിങ്ങിനെ സെന്ട്രല് റിസര്വ് പൊലീസ് ഫോഴ്സ് (സിആര്പിഎഫ്) മേധാവിയായി മാറ്റിനിയമിച്ചു. 1988 ബാച്ച് മണിപ്പുര് കേഡര് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില് സിആര്പിഎഫിന്റെ അധികച്ചുമതല വഹിക്കുകയാണ്. ഒരു വര്ഷത്തേക്കാണു നിയമനം. ഇന്റലിജന്സ് ബ്യൂറോ (ഐബി) സ്പെഷല് ഡയറക്ടര് രാഹുല് രസ്ഗോത്രയാണ് ഐടിബിപി മേധാവി. 1989 ബാച്ച് മണിപ്പുര് കേഡര് ഉദ്യോഗസ്ഥനായ അദ്ദേഹത്തിനു 2025 സെപ്റ്റംബര് 30 വരെ…
ലണ്ടന്: പ്രീമിയര് ലീഗ് പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് എത്താമെന്ന ആഴ്സണലിന്റെ സ്വപ്നം തകര്ത്തെറിഞ്ഞ് വെസ്റ്റ്ഹാം യുണൈറ്റഡ് എമിറേറ്റ്സ് സ്റ്റേഡിയത്തില് നടന്ന ലീഗിലെ 19-ാം റൗണ്ട് മത്സരത്തില് എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് പീരങ്കിപ്പടയെ ദി ഹാമ്മേഴ്സ് തോല്പ്പിച്ചത്. ഈ സീസണില് ഹോം ഗ്രൗണ്ടില് ആഴ്സണലിന്റെ ആദ്യ പരാജയമായിരുന്നു ഇത്. വെസ്റ്റ്ഹാം ഗോള് കീപ്പര് അല്ഫോണ്സ് അരിയോളയുടെ തകര്പ്പന് പ്രകടനവുമാണ് മത്സരത്തില് ആഴ്സണലിനെ പിടിച്ചുകെട്ടിയത്. ആഴ്സണലിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയില് ആറാം സ്ഥാനത്തേക്ക് എത്താന് വെസ്റ്റ്ഹാമിനായി. 19 മത്സരങ്ങളില് നിന്നും 10 ജയവും മൂന്ന് സമനിലയും സ്വന്തമാക്കിയ അവര്ക്ക് 33 പോയിന്റാണ് നിലവില്.മറുവശത്ത്, പോയിന്റ് പട്ടികയില് രണ്ടാം സ്ഥാനത്ത് തുടരുകയാണ് ആഴ്സണല്. 19 മത്സരം പൂര്ത്തിയായപ്പോള് 40 പോയിന്റാണ് ആഴ്സണലിന് സ്വന്തമാക്കാനായത്. 42 പോയിന്റോടെ ലിവര്പൂളാണ് നിലവില് ലീഗില് ഒന്നാം സ്ഥാനത്ത് .
തിരുവനന്തപുരം: നിയുക്ത മന്ത്രിമാരായ കെ ബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്നടക്കും. രാജ്ഭവൻ വളപ്പിൽ സജ്ജമാക്കിയ വേദിയില് വൈകുന്നേരം നാല് മണിക്കാണ് ചടങ്ങ് . ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ വേദി പങ്കിടും. ഇടത് മുന്നണിയിലെ നിലവിലെ ധാരണ പ്രകാരം കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പും ലഭ്യമാകുമെന്നാണ് വിവരം. സിനിമ വകുപ്പ് കൂടി നൽകണമെന്ന് ആവശ്യം കെ ബി ഗണേഷ് കുമാര് ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കണമെന്നും ഔദ്യോഗിക വസതി വേണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്ക്കാരില് ആദ്യഘട്ടത്തില് അവസരം ലഭിക്കാത്ത ഘടകകക്ഷികള്ക്ക് രണ്ടരവര്ഷത്തിന് ശേഷം മന്ത്രിസഭയില് പ്രാതിനിധ്യം നല്കുമെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു.
ന്യൂഡല്ഹി: അയോധ്യ പ്രതിഷ്ഠാ ചടങ്ങളില് പങ്കെടുക്കുന്നതില് കോണ്ഗ്രസിനുള്ളില് വിയോജിപ്പ്. ക്ഷണം ലഭിച്ച അധിര്രജ്ഞന് ചൗധരിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. കോണ്ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെയ്ക്കും പുറമെ അധിര്രജ്ഞന് ചൗധരിക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. മുന് പ്രധാനമന്ത്രി മന്മോഹന് സിംഗിനും ക്ഷണമുണ്ട്. സോണിയാ ഗാന്ധി ചടങ്ങില് പങ്കെടുക്കുമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കില് പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. ചടങ്ങില് പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്ഗ്രസ് ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. സര്ക്കാര് പങ്കാളിത്തമുള്ള ചടങ്ങെന്ന നിലയില് ലോക്സഭാ കക്ഷി നേതാവായ അധിര്രജ്ഞന് ചൗധരിയെ പങ്കെടുപ്പിക്കുന്നത് കുഴപ്പത്തില് ചാടിക്കില്ലെന്നാണ് കോണ്ഗ്രസ് കരുതുന്നത്. എന്നാല് ചൗധരിക്കും പങ്കെടുക്കാന് താല്പര്യമില്ലെന്നാണ് വിവരം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്ഗ്രസില് ഭിന്നത രൂക്ഷമാവുകയാണ് . പങ്കെടുക്കരുതെന്ന് പാര്ട്ടിയുടെ ബംഗാള് ഘടകം ആവശ്യപ്പെട്ടപ്പോള് വിട്ടു നില്ക്കരുതെന്ന ആവശ്യവുമായി യുപി നേതാക്കള് രംഗത്തെത്തി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട കോണ്ഗ്രസ് നിലപാടില്…
Subscribe to Updates
Get the latest creative news from FooBar about art, design and business.