- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല് കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്; ലെബനനിലെ ജനവാസ മേഖലയില് 29 പേര് കൊല്ലപ്പെട്ടു
- തുടര് തോല്വികള്ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനവിഷയത്തിൽ ബിജെപി കാണിക്കുന്ന രാഷ്ട്രീയം അപകടകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ മതേതര ആത്മാവ് തിരിച്ചുപിടിക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നെല്ലിശ്ശേരിയിലെ മുസ്ലിംലീഗ് ആസ്ഥാനമന്ദിരമായ ഖായിദേ മില്ലത്ത് സൗധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം കെ ഹൈദർ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കൊവിഡ് കേസുകളിൽ വർധനയുണ്ടാക്കിയേക്കും എന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട് . രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്. ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
കൊച്ചി :പത്ത് കോടി യാത്രക്കാരുടെ പിന്ബലത്തിൽ കൊച്ചി മെട്രോ പുതുവത്സരത്തിലേക്ക് .2023 അവസാനിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കെഎംആർഎൽ. കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 10,33,59,586 ആണ്.കൊച്ചി മെട്രോ സർവീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തവരുടെ എണ്ണമാണ് പത്ത് കോടി കടന്നത്. വെറും ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. ആദ്യം 2021 ഡിസംബർ 21നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകം 2022 ജൂലൈ 14ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 4 കോടി ജനങ്ങളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.2023ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. വിദ്യാർഥികള് ഉള്പ്പെടെയുള്ള വിവിധ യാത്ര പാസുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ കെഎംആർഎൽ അധികൃതർ…
ജോഹന്നസ്ബര്ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന് ടീമില് ആവേശ് ഖാനെ ഉള്പ്പെടുത്തി. മുഹമ്മദ് ഷമിക്ക് പകരമാണ് ആവേശ് ഖാനെ ഉള്പ്പെടുത്തിയത്. അതിനിടെ ആദ്യ മത്സരത്തില് ഇന്നിംഗ്സ് തോല്വി വഴങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവര് നിരക്കിന് പിഴയിട്ടു. റഫറി മാച്ച് ഫീസിന്റെ 10 ശതമാനം പിഴയാണ് ചുമത്തിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിലെ വിലപ്പെട്ട രണ്ട് പോയിന്റും ഇന്ത്യക്ക് നഷ്ടമായി. ഇന്നിംഗസിനും 32 റണ്സിനുമാണ് ആദ്യ ടെസ്റ്റില് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ നേടിയ ഒന്നാം ഇന്നിംഗസ് ലീഡായ 163 റണ്സ് മറികടക്കാന് ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. സ്കോര്; ഇന്ത്യ-245, 131, ദക്ഷിണാഫ്രിക്ക-408.
ലഖ്നൗ: ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുളള പ്രചരണത്തിന് അയോധ്യ ഊർജ്ജമേകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ വികസന പദ്ധതികൾ തീർത്ഥാടാകർക്ക് സഹായകരമാകും. തൊഴിലവസരങ്ങൾ വർധിക്കും. ജനുവരി 22 ന് രാജ്യത്തെ 140 കോടി ജനങ്ങളും വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിച്ച് ദീപാവലി ആഘോഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. 22 ന് ക്ഷണിക്കപ്പെട്ട അതിഥികൾ വരും. അയോധ്യ വികസനത്തിന്റെ പുതിയ ഉയരത്തിലാണ്. ഉത്തർ പ്രദേശിന്റെ വികസനത്തിന്റെ കേന്ദ്രമായി അയോധ്യ മാറി. ഇന്ന് രാം ലല്ലയ്ക്ക് ഒപ്പം നാലു കോടി സാധാരണക്കാർക്കും വീടായെന്നും മോദി വ്യക്തമാക്കി.
തിരുവനന്തപുരം: ലോക്സഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസിയുടെ സംസ്ഥാന രാഷ്ട്രീയ പ്രചരണ ജാഥ-‘സമരാഗ്നി’ ജനുവരി 21ന് ആരംഭിക്കും. ‘സമരാഗ്നി’ എന്ന പേരിലുള്ള ജാഥ സംസ്ഥാനത്തെ മുഴുവന് നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 25ന് തലസ്ഥാനത്ത് അവസാനിക്കും. സെന്ട്രല് സ്റ്റേഡിയത്തില് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജാഥ സമാപിക്കുക. സമ്മേളത്തില് രാഹുല് ഗാന്ധി പങ്കെടുക്കും.അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന കെപിസിസി അദ്ധ്യക്ഷന് കെ സുധാകരന് പകരം ആര്ക്കും ചുമതല നല്കില്ല. ചികിത്സ സമയത്തും കെ സുധാകരന് തുടരും. അമേരിക്കയില് നിന്ന് പ്രവര്ത്തനം ഏകോപിപ്പിക്കുമെന്ന് സുധാകരന് പറഞ്ഞു. 15 ദിവസത്തെ ചികിത്സക്കായാണ് സുധാകരന് അമേരിക്കയിലേക്ക് പോകുന്നത്.
തിരുവനന്തപുരം: പരാതിക്കെട്ടഴിച്ച് കോൺഗ്രസ്സ് നേതാക്കൾ. കെപിസിസി എക്സിക്യുട്ടീസ് യോഗത്തിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറി ദീപാ ദാസ് മുന്ഷിയെ കണ്ടാണ് നേതാക്കൾ പരാതികൾ പറഞ്ഞത് . കെപിസിസി യോഗത്തില് പരസ്യമായി പറയാന് കഴിയാത്ത കാര്യങ്ങള് നേതാക്കള് ദീപയെ നേരിട്ട് കണ്ട് ബോധിപ്പിച്ചു. എ ഗ്രൂപ്പിനോട് പാര്ട്ടിയില് അവഗണനയാണെന്നാണ് കെ.സി.ജോസഫ്, ബെന്നി ബഹനാര് അടക്കമുള്ള മുതിര്ന്ന നേതാക്കളുടെ പരാതി.കെപിസിസി പുനഃസംഘനയിലും പോഷകസംഘനടയുടെ പുനഃസംഘനാസമയത്തും അവഗണന നേരിട്ടു.താരിഖ് അന്വര് ജനറല് സെക്രട്ടറിയായിരുന്ന സമയത്തും തങ്ങള്ക്ക് നീതി ലഭിച്ചിട്ടില്ലെന്നും ഇവര് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ദീപയുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളാണ് ഇന്ന് നടക്കുന്ന കെപിസിസി എക്സിക്യുട്ടീവ് യോഗത്തില് ചര്ച്ചയാവുക. കെ.സുധാകരന് ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകുന്ന സാഹചര്യത്തില് പകരം ചുമതല ആര്ക്ക് നല്കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.
കൊച്ചി:സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കും. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചു. കെ സ്മാർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നതെന്നും ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശിവഗിരി :പിണറായിവിജയനെ പ്രകീർത്തിച്ച് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി.അദ്ദേഹം ശിവഗിരി സംബ്ധിച്ച് നമ്മുടെ സ്വന്തം മുഖ്യമന്ത്രിയാണ് പിണറായി സ്വാമി പറഞ്ഞു . ശിവഗിരി തീർത്ഥാടനം ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരിയുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. ക്ഷേത്രങ്ങളിൽ പൂജാരിമായി പിന്നാക്കസമുദായക്കാരെ നിയമിച്ചത് വിപ്ലവകരമായ നീക്കമാണ്. ഗുരുവായൂർ, ശബരിമല അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളിൽ പൂജാരികൾ ബ്രാഹ്മണർ ആകണമെന്ന മാനദണ്ഡം നിലവിലുണ്ട്. ഇത് പൊളിച്ചെറിയപ്പെടണം. സവർണ്ണ വരേണ്യ വർഗ്ഗത്തിന്റെ കുത്തക തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു-സ്വാമി പറഞ്ഞു.
കൊച്ചി: ഫോർട്ട് കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾക്ക് ഇത്തവണ കടുത്ത നിയന്ത്രണങ്ങൾ. കാർണിവലിന് അനിയന്ത്രിതമായി ആളുകൾ എത്തുന്നത് നിയന്ത്രിക്കുമെന്ന് കൊച്ചി കോർപ്പറേഷനും പൊലീസും അറിയിച്ചു. കളമശ്ശേരി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ . പപ്പഞ്ഞിയെ കൊച്ചി പരേഡ് ഗ്രൗണ്ടിൽ മാത്രം കത്തിക്കണമെന്ന നിലപാടിലാണ് അധികൃതർ. മാറ്റിടങ്ങളിൽ പപ്പഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ല. ആർഡിഒ വ്യക്തമാക്കി. പൊലീസ് സംവിധാനം ഒരിടത്തു കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. പരേഡ് ഗ്രൗണ്ടിനു രണ്ട് കിലോമീറ്റർ അപ്പുറം 23 ഇടങ്ങളിലാണ് വാഹന പാർക്കിംഗ് അനുവദിക്കുക. 10 എസിപിമാരുടെയും 25 സിഐമാരുടെയും നേതൃത്വത്തിൽ 1000 പൊലീസുകാരെയാകും ഫോർട്ട് കൊച്ചിയിൽ വിന്യസിക്കുക. അടിയന്തര ഘട്ടത്തിൽ ആംബുലൻസ് കടന്നുപോകാൻ പ്രത്യേക വഴി സജ്ജമാക്കും. ഫോർട്ട് കൊച്ചിയിലേക്ക് വൈകിട്ട് ആറുമണിവരെ ബസ് സർവീസ് അനുവദിക്കും. 7 മണിവരെ ജങ്കാർ സർവീസ് ഉണ്ടാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.