- ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്
- നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി; വഴിയരികില്‍ ഉറങ്ങികിടന്ന അഞ്ച് പേര് മരിച്ചു
- മുനമ്പം ജനതയുടെ സമരം രാജ്യത്തിനു വേണ്ടി-ഫാ.സിബിച്ചൻ ചെറുതീയിൽ
- കളമശ്ശേരി വി. പത്താം പീയൂസ് പള്ളിയിൽ ജനജാഗരം
- “സഭയോടുള്ള സ്നേഹത്തിന്റെ നവ സംസ്കാരംവളർത്തിയെടുക്കുക”-ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ
- വരാപ്പുഴ മൗണ്ട് കാർമ്മൽ ആൻഡ് സെന്റ്.ജോസഫ് ബസിലിക്ക ഇടവകദിനാഘോഷം
- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
Author: admin
ന്യൂഡൽഹി :അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിൽ അതൃപ്തി അറിയിച്ച് ശങ്കരാചാര്യന്മാരും. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാർ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യ പറഞ്ഞു. ക്ഷേത്രം പൂർത്തികരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കാരാചാര്യർ പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്തെത്തിയത്. അയോധ്യയിലേക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
തിരുവനന്തപുരം: കൊച്ചിന് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെ നടന്ന അപകടത്തില്‍ മരണപ്പെട്ട നാല് പേരുടെ കുടുംബത്തിനും അഞ്ച് ലക്ഷം രീപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്നതിനായി മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ 25നാണ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര് മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കൊച്ചി: സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ഇന്ന് സ്ഥാനമേൽക്കും. 2.30ന് സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹരോഹണ ചടങ്ങുകൾ നടക്കും. നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പായ മാർ റാഫേൽ തട്ടിലിനെ ബുധനാഴ്ചയാണ് സിറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്. സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആർച്ച് ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. തൃശ്ശൂർ ബസലിക്കാ ഇടവകാംഗം കൂടിയാണ് അദ്ദേഹം.1980 ലാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരോഹിത്യം സ്വീകരിക്കുന്നത്. മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം നേടിയ ശേഷം അദ്ദേഹത്തിന്റെ തന്നെ സഹായിയായി ഏറെ നാൾ പ്രവർത്തിച്ചു.
പത്തനംത്തിട്ട : പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഹില്‍ വ്യൂവില്‍നിന്നും ആളുകളെ കയറ്റാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സെത്തി തീയണിച്ചു. തീപിടത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് വെച്ച് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് അധികൃതരെത്തി തീയണികയായിരുന്നു.
കാക്കനാട്: മേജര്‍ ആര്‍ച്ച്ബിഷപ്പ് പദവി തന്നിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും സീറോ മലബാര്‍ സഭ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയട്ടെയെന്നും മെത്രാൻ എന്നത് പൊതുസ്വത്താണെന്നും ആര്‍ച്ച്ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ നിയോഗത്തിന് താൻ കീഴടങ്ങുകയാണെന്നും ദൈവഹിതത്തിന് അനുസരിച്ച് പ്രവർത്തിക്കുമെന്നും തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂര്‍: സിനിമ സംവിധായകന് വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ്-വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കോയമ്പത്തൂരില്‍ ആയിരുന്നു അന്ത്യം. മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. 1995ലാണ് ആദ്യ ചിത്രമായ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. 2001ല്‍ പുറത്തിറങ്ങിയ ഭര്‍ത്താവുദ്യോഗമാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
കൊച്ചി:മലയാളത്തിന്റെ ഗാനഗന്ധർവ്വന് പിറന്നാൾ സമ്മാനവുമായി ഗായക കൂട്ടായ്മ. പരിപാടിയിൽ യേശുദാസും കുടുംബവും പങ്കെടുത്തു. യേശുദാസ് അക്കാദമിയും സമം ഗാന സംഘടനയും ചേർന്ന് എറണാകുളത്ത് നടത്തിയ ചടങ്ങിൽ അമേരിക്കയിൽ നിന്ന് യേശുദാസും കുടുംബവും ഓൺലൈൻ ആയി പങ്കെടുത്തു. വിജയ് യേശുദാസിനൊപ്പം ചടങ്ങിൽ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരും നടൻ സിദ്ധിക്കും അടങ്ങുന്ന വലിയ താരനിരയും ഉണ്ടായിരുന്നു. തന്റെ പ്രിയ സുഹൃത്തുക്കൾ ഒത്തു ചേർന്നു നൽകിയ ഈ മധുരം ഏറ്റവും വലിയ സമ്മാനമായി കാണുന്നുവെന്ന് യേശുദാസ് പറഞ്ഞു. ആശംസകളുറിയിച്ച് ഉലകനായകൻ കമലഹാസനും ഓൺലൈനിലെത്തി.
ന്യൂഡല്‍ഹി: അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ് നേതൃത്വം. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയ വൽകരിക്കുന്നുവെന്നും പറഞ്ഞു. അയോധ്യ പ്രതിഷ്ഠാ ചടങ്ങളില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ് നിലനിന്നിരുന്നു. ക്ഷണം ലഭിച്ച അധിര്‍രജ്ഞന്‍ ചൗധരിക്ക് വിയോജിപ്പ് പറഞ്ഞതായാണ് വിവരം. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ അധിര്‍രഞ്ജൻ ചൗധരിക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനും ക്ഷണമുണ്ട്. സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് അറിയിച്ചത്. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. ചടങ്ങിൽ പങ്കെടുക്കുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വവും വിയോജിപ്പ് അറിയിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ പങ്കാളിത്തമുള്ള ചടങ്ങെന്ന നിലയില്‍ ലോക്സഭാ കക്ഷി നേതാവായ അധിര്‍രഞ്ജൻ ചൗധരിയെ പങ്കെടുപ്പിക്കുന്നത്…
കാക്കനാട്: സീറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച്ബിഷപ്പായി ഷംഷാനാബാദ് രൂപതാധ്യക്ഷനും മുൻ തൃശൂർ സഹായമെത്രാനുമായ മാർ റാഫേൽ തട്ടിലിന് നിയോഗം. റോമിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ അനുമതി ലഭിച്ചതോടെയാണ് പ്രഖ്യാപനമുണ്ടായത്.കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തിങ്കളാഴ്ച മുതൽ നടന്നുവരുന്ന സിനഡ് സമ്മേളനത്തിൽ ഇന്നലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു. മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കൽ മാത്രമാണ് സിനഡിന്റെ അജൻഡയെന്നു സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിരുന്നു. സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് തൃശൂർ രൂപതാംഗമായ മാർ റാഫേൽ തട്ടിൽ. മാർ ആന്റണി പടിയറ, മാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി എന്നിവരുടെ പിൻഗാമിയായാണ് മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് പദവിയിൽ എത്തുന്നത്.സിറോ…
Subscribe to Updates
Get the latest creative news from FooBar about art, design and business.