- ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്
- നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി; വഴിയരികില് ഉറങ്ങികിടന്ന അഞ്ച് പേര് മരിച്ചു
- മുനമ്പം ജനതയുടെ സമരം രാജ്യത്തിനു വേണ്ടി-ഫാ.സിബിച്ചൻ ചെറുതീയിൽ
- കളമശ്ശേരി വി. പത്താം പീയൂസ് പള്ളിയിൽ ജനജാഗരം
- “സഭയോടുള്ള സ്നേഹത്തിന്റെ നവ സംസ്കാരം വളർത്തിയെടുക്കുക”-ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ
- വരാപ്പുഴ മൗണ്ട് കാർമ്മൽ ആൻഡ് സെന്റ്.ജോസഫ് ബസിലിക്ക ഇടവകദിനാഘോഷം
- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
Author: admin
ജോർദാൻ:ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന് ഇസ്രയേൽ തടസ്സം സൃഷ്ടിക്കുന്നതായി ജോർദാൻ വിദേശമന്ത്രി അയ്മാൻ സഫാദി. ഗാസ ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഇസ്രയേലിൻറെ ഈ നടപടി. ഗാസ ജനതയ്ക്കുവേണ്ട അവശ്യവസ്തുക്കളിൽ പത്ത് ശതമാനം മാത്രമാണ് അന്താരാഷ്ട്ര ഇടപെടലുകളിലൂടെ ലഭ്യമാകുന്നുന്നത്. അതേസമയം വെസ്റ്റ് ബാങ്കിൽനിന്ന് 35 പലസ്തീൻകാരെക്കൂടി ഇസ്രയേൽ ബന്ദികളാക്കിയതായി പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 5800ൽ അധികം പലസ്തീൻകാരെയാണ് ഇസ്രയേൽ ഇതിനോടകം ബന്ദിയാക്കിയിട്ടുള്ളത്.
കോഴിക്കോട്: വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസിനുള്ളിൽ നേതാക്കളുടെ മത്സരം. ഇന്ത്യ മുന്നണിയിൽ സമ്മർദ്ദം ശക്തമായാൽ രാഹുൽ മാറി നിൽക്കുമെന്ന ചർച്ച സജീവമാണ്. എ ഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെ പകരക്കാരുടെ പേരുകളും ചർച്ചയിലുണ്ട്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് സിപിഐ ആവർത്തിച്ചാവശ്യപ്പെടുന്നുണ്ട്. ഇന്ഡ്യാ മുന്നണിയിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുന്നണി മര്യാദ മാനിച്ച് രാഹുൽ മാറിനിൽക്കുന്നതിനെ കുറിച്ച് എഐസിസി നേതൃത്വവും കാര്യമായി ആലോചിക്കുന്നുണ്ട്. വയനാട്ടിൽ മത്സരിച്ചാൽ ഉത്തരേന്ത്യയിൽ സംഭവിക്കാൻ സാധ്യതയുള്ള തിരിച്ചടിയും കോൺഗ്രസിൽ പുനഃരാലോചനക്ക് കാരണമായെന്നാണ് വിവരം.
തൃശ്ശൂർ: പ്രധാനമന്ത്രിയുടെയും വൻ താരനിരയുടെയും സാന്നിധ്യത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹവേദിയിലെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ എട്ടേ മുക്കാലോടെ വിവാഹചടങ്ങ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് ക്ഷേത്രം. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വധൂവരൻമാർക്കണിയാനുള്ള മാല പ്രധാനമന്ത്രിക്ക് നൽകി. തുടർന്ന് പ്രധാനമന്ത്രിയാണ് വരനും വധുവിനും മാല കൈമാറിയത്.അല്പനേരം ചടങ്ങിന്റെ കാരണവ സ്ഥാനം അലങ്കരിച്ചായിരുന്നു പ്രധാനമന്ത്രി മണ്ഡപത്തിൽ നിന്നിറങ്ങിയത്. ഇതേ സമയം മറ്റു മണ്ഡപത്തിലെ വധൂവരൻമാരെയും പ്രധാനമന്ത്രി ആശിർവദിച്ചു. സുരേഷ്ഗോപിയും നടനും മകനുമായ ഗോകുല് സുരേഷും ഉള്പ്പെടുന്ന കുടുംബാംഗങ്ങളായിരുന്നു വധു ഭാഗ്യാസുരേഷിനെ മണ്ഡപത്തിലേക്ക് ആനയിച്ചത്. വധുവരന്മാരായ ഭാഗ്യയ്ക്കും ശ്രേയസിനും മധുരവും നല്കി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം ഗുരുവായൂരിലെത്തി. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ഗുരുവായൂർ ശ്രീവത്സം…
ആലപ്പുഴ: വിദ്യാഭ്യാസ വിചക്ഷണനും ചരിത്രപണ്ഡിതനും എഴുത്തുകാരനും വാഗ്മിയുമായ ഷെവലിയര് പ്രഫ. ഏബ്രഹാം അറക്കല് അന്തരിച്ചു. ആലപ്പുഴയിലെ പുരാതന കുടുംബമായ അറക്കല് വീട്ടിലെ നിര്യാതനായ ഈപ്പന് അറക്കല് (മുന് എംഎല്എ)യാണ് പിതാവ്. മാതാവ് നിര്യാതയായ ഏലിയാമ്മ ഈപ്പന് (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂള്). കെആര്എല്സിസിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരമുള്പ്പെടെ നിരവധി ബഹുമതികള് നേടിയിട്ടുണ്ട്. ട്രിച്ചി സെന്റ് ജോസഫ് കോളജില് നിന്നു ബിരുദം(ഓണേഴ്സ്) നേടിയ ശേഷം ഫാത്തിമ കോളേജില് ലക്ചററായി ജോലിയില് പ്രവേശിച്ചു. ആലപ്പുഴ സെന്റ്. മൈക്കല്, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില് പ്രിന്സിപ്പലായിരുന്നു.കാലിക്കറ്റ്, കേരള യൂണിവേഴ്സിറ്റികളിലെ സെനറ്റ് അംഗമായിരുന്നു. കൊച്ചി രൂപത പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യന് കമ്യൂണിക്കേറ്റര്, സദ് വാര്ത്ത പത്രങ്ങളുടെ ചീഫ് എഡിറ്ററായിരുന്നു. ഗവ. കോളജ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്റെ സ്ഥാപക പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള് വഹിച്ചു. പ്രൈവറ്റ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു.സാമൂഹ്യ സഭാ മേഖലകളിലെ പ്രവര്ത്തനങ്ങളെ…
കൊച്ചി:രണ്ട് ദിവസത്തെ സന്ദര്ശനത്തിനായി വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോ ആയിരങ്ങള്ക്ക് ആവേശമായി. കെ പി സി സി ജംഗ്ഷന് മുതല് എറണാകുളം ഗസ്റ്റ് ഹൗസ് വരെ ഒന്നേകാല് കിലോമീറ്റര് പുഷ്പങ്ങള് കൊണ്ട് അലങ്കരിച്ച തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്. രാത്രി 7.30 ന് ശേഷം തുടങ്ങിയ റോഡ് ഷോ 8 മണി കഴിഞ്ഞാണ് അസവാനിച്ചത്. റോഡിനിരുവശവും വന് ജനാവലി തടിച്ചു കൂടിയിരുന്നു.മെല്ലെ നീങ്ങിയ വാഹനത്തില് നിന്ന് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തപ്പോള് ജനം മോദിക്ക് നേരെ പുഷ്പങ്ങള് വാരിയെറിഞ്ഞു. വാഹനത്തില് നരേന്ദ്രമോദിക്കൊപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുമാണുണ്ടായിരുന്നത്. വാഹനത്തിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു.
കൽക്കത്ത:രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില് റാലി നടത്തുമെന്ന പ്രഖ്യാപനവുമായി ത്രിണമൂല് കോണ്ഗ്രസ്. എല്ലാ മതങ്ങളിലെ ആളുകളെയും ഉള്ക്കൊള്ളിച്ച് ഐക്യത്തിന് വേണ്ടിയാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി വ്യക്തമാക്കി. അതേസമയം ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങില് നിന്നും മമതാ ബാനര്ജിയും തൃണമൂല് കോണ്ഗ്രസും വിട്ടുനില്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തെരഞ്ഞെടുപ്പില് ബിജെപിയുടെ പ്രധാന പ്രചരണ വിഷയം രാമക്ഷേത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്പ്പെടെ ആറായിരത്തോളം പേര് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലെ ചടങ്ങില് പങ്കെടുക്കുമെന്നാണ് വിവരം.
കൊച്ചി: എറണാകുളം ലോ കോളേജിനു മുന്നിൽ പ്രധാനമന്ത്രിക്കെതിരെ കെട്ടിയ ബാനർ പോലീസ് അഴിച്ചുനീക്കിയതിന് പിന്നാലെ ,പോസ്റ്റർ പതിച്ച് കെ എസ് യു . ഗോ ബാക്ക് മോദി എന്നെഴുതിയ പോസ്റ്ററാണ് സ്ഥാപിച്ചത്. പൊലീസ് എത്തി പോസ്റ്ററുകളും നീക്കം ചെയ്തു. എതിർക്കാൻ ശ്രമിച്ച രണ്ട് കെ എസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റർ പ്രകോപനമെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ ലോ കോളേജിന് മുന്നിൽ എത്തി.പോസ്റ്ററിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ലോ കോളേജിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിയുയർന്നു. പ്രധാനമന്ത്രിയെ കാണാൻ നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്.ഇന്ന് വെകുന്നേരം ഏഴിന് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂർക്ക് തിരിക്കും. പ്രശസ്ത സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ…
ന്യൂഡല്ഹി:ഡല്ഹിയില് കനത്ത മൂടല് മഞ്ഞ് തുടരുന്നു. ഡല്ഹിയില് ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില സഫ്ദര് ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്ഷ്യസാണ് ഇവിടെ താപനില.മൂടല് മഞ്ഞിനെത്തുടര്ന്ന് ഡല്ഹിയില് 30 ട്രെയിനുകള് റദ്ദാക്കി. ഡല്ഹി പാലം വിമാനത്താവളത്തില് കാഴ്ചാ പരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്ന്ന് 17 വിമാന സര്വീസുകള് റദ്ദാക്കി. 100 ലധികം വിമാനങ്ങള് വൈകി. മൂടല്മഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ഡല്ഹിയിലേക്കുള്ള 30 ട്രെയിനുകള് വൈകി ഓടുമെന്ന് റെയില്വേ അറിയിച്ചു.വാരാണസി, ആഗ്ര, ഗ്വാളിയോര്, പത്താന്കോട്ട്, ജമ്മു, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മൂടല് മഞ്ഞ് കാരണം കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയിട്ടുണ്ട്.
അയോധ്യ : ഇന്ത്യയിലെ ആദ്യത്തെ വെജിറ്റേറിയൻ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ അയോധ്യയിൽ വരുന്നു. മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഹോട്ടൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന 22ന് ഉദ്ഘാടനം ചെയ്യും. മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലും പാർപ്പിട സമുച്ചയ പദ്ധതിയും ഇതേ കമ്പനിയുടേതായുണ്ട്.ക്ഷേത്രനഗരിയിൽ ആഡംബര ഹോട്ടലുകൾ നിർമിക്കാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി ബിസിനസുകാരാണ് എത്തുന്നത്.അതിലൊന്നാണ് ഈ പദ്ധതി എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ”അയോധ്യയിൽ ഹോട്ടലുകൾ സ്ഥാപിക്കാൻ ഞങ്ങൾക്ക് 25 നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ശുദ്ധമായ വെജിറ്റേറിയൻ സെവൻ സ്റ്റാർ ഹോട്ടൽ നിർമ്മിക്കുക എന്നതാണ് അതിലൊന്ന്,” മുഖ്യമമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ വർഷവും ജനുവരി 22-ന് പ്രതിഷ്ഠ ചടങ്ങ് ആഘോഷിക്കുന്നതിനായി മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ലോകോത്തര സൗകര്യങ്ങളുള്ള ആത്മീയ വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി അയോധ്യ ഉടൻ മാറുമെന്നും പറഞ്ഞു. . നിലവിൽ 50,000-ത്തിലധികം തീർത്ഥാടകരെ പാർപ്പിക്കാനുള്ള…
തൃശൂർ: കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം കാർ പാറമടയിലേക്കു വീണ് 3 പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെ ആണ് അപകടം. പുത്തൻചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോൽക്കാരൻ ടിറ്റോ, പുന്നേലിപറമ്പിൽ ജോർജ് എന്നിവരാണു മരിച്ചത്. കുഴിക്കാട്ടുശേരിയിൽനിന്നു പുത്തൻചിറയിലേക്കു പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പാറമടയിലേക്കു കൈവരി തകർത്ത് പതിക്കുകയായിരുന്നു. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് അപകടം കണ്ടതെന്നു പൊലീസ് അറിയിച്ചു. മാളയിൽനിന്നും ആളൂരിൽനിന്നും പൊലീസ് സ്ഥലത്തെത്തി. മാളയിൽനിന്ന് അഗ്നിരക്ഷാ സേനയും എത്തി. തൃശൂരിൽനിന്നു ജില്ലാ ഫയർ ഓഫിസർ വി.എസ്.സുബി, മാള അഗ്നിരക്ഷാ സ്റ്റേഷൻ ഓഫിസർ നന്ദകൃഷ്ണനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ആർ.എം.നിമേഷ്, അനിൽമോഹൻ, എം.എം.മിഥുൻ, സി. രമേഷ്കുമാർ എന്നിരടങ്ങുന്ന സ്കൂബ സംഘം തിരച്ചിൽ നടത്തിയാണു മൃതദേഹം പുറത്തെടുത്തത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.