- പോള് ചെയ്തതിനേക്കാള് അഞ്ചുലക്ഷം വോട്ട് കൂടുതല്: റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 11 മുതൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 11 മുതൽ 12 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ…
ന്യൂഡൽഹി : പൗരത്വനിയമ ഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത് ആഭ്യന്തര മാന്ത്രാലയം. അപേക്ഷ ഓണ്‍ലൈനായി നല്‍കുന്നതിനായുള്ള പോര്‍ട്ടല്‍ സജ്ജമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. 2019ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു . പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നവര്‍ ഇന്ത്യയില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് പൗരത്വം ലഭ്യമാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് നിയമഭേദഗതിയ്ക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, സിഖ്, ബുദ്ധ, പാഴ്സി മുതലായ വിഭാഗങ്ങള്‍ക്കാണ് നിലവില്‍ ഈ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകുക. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്യാനാകുക.നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതി. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതിയിലാണ്. കേരളമടക്കം വിവിധ സംസ്ഥാന…
ലോസ് ഏഞ്ചലസ്: ഓസ്കർ പ്രഖ്യാപന വേദിക്ക് പുറത്ത് നടന്നത് വളരെ നാടകീയ രംഗങ്ങൾ. റെഡ് കാർപ്പറ്റിലേക്ക് എത്തുന്നവരുടെ ഗതാഗതം തടഞ്ഞ് പ്രതിഷേധക്കാർ. ഡോൾബി തീയേറ്ററിലേക്ക് എത്തിയ താരങ്ങളുടെ വാഹനങ്ങൾ തടഞ്ഞാണ് ഗാസക്ക് വേണ്ടി വാദമുയർത്തുന്നവർ പ്രതിഷേധിച്ചത്. ഓസ്കർ പുരസ്കാര പ്രഖ്യാപന വേദി വളഞ്ഞായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെക്കുറിച്ച് സൂചന ഉണ്ടായിരുന്നത് കൊണ്ട് ലോസ് ഏഞ്ചൽസ് പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. പക്ഷേ പ്രതിഷേധക്കാർ സൺസെറ്റ് ബ്ലൂവിഡിയിലെ സുരക്ഷാ ചെക്ക്‌പോസ്റ്റുകൾക്ക് സമീപം ഗതാഗതം തടഞ്ഞു. ഓസ്കർ വേദിയിലും യുദ്ധത്തെക്കുറിച്ച് പ്രതിപാദിച്ചു. ഇസ്രയേൽ ഹമാസ് യുദ്ധം മാത്രമല്ല ഉക്രൈൻ യുദ്ധത്തെക്കുറിച്ചും താരങ്ങൾ സംസാരിച്ചു. യുദ്ധം നിർത്താനും ലോക സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകി. മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തത് യുദ്ധം വിഷയമായി വരുന്ന 20 ഡേയ്സ് ഇൻ മരിയുപോളാണ്.
പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാല് വയസുകാരന് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് വിയ്യകുറിശ്ശിയിലാണ് സംഭവം. വിയ്യകുറിശ്ശി സ്വദേശി പ്രജീഷയുടെ മകന്‍ ആദിത്യനാണ് പരിക്കേറ്റത്. സ്‌കൂളിലേക്ക് പോകവെയാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. അതിനിടെ , വയനാട് മീനങ്ങാടിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . മീനങ്ങാടി ചൂരിമലയില്‍ കടുവ വളര്‍ത്തുമൃഗത്തെ പിടികൂടി. കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഭരണഘടന തിരുത്തുമെന്ന ബിജെപി എംപി അനന്തകുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ബിജെപിക്കും ആര്‍എസ്എസിനും ഭരണഘടന തകര്‍ക്കണമെന്നും തിരുത്തണമെന്നുമുള്ള കുടില അജണ്ടയാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. തന്‍റെ കക്ഷിക്ക് ഭരണഘടന തിരുത്തണമെങ്കില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും ഹെഗ്ഡെ കര്‍ണാടകയിലെ കാര്‍വാറില്‍ നടന്ന ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസ് അനാവശ്യമായി ഭരണഘടനയില്‍ പലതും ചേര്‍ത്തിട്ടുണ്ടെന്നും അതെല്ലാം ഒഴിവാക്കേണ്ടതുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്‍റെ സംഘപരിവാരത്തിനുമുള്ള കുടില തന്ത്രങ്ങളും മറച്ച് വച്ചിരിക്കുന്ന താത്പര്യങ്ങളുമാണ് ബിജെപി എംപിയുടെ പരാമര്‍ശത്തിലൂടെ പുറത്ത് വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഏകാധിപത്യം കൊണ്ടുവരാനുള്ള മോഡിയുടെയും ആര്‍എസ്എസിന്‍റെയും കുടില നീക്കങ്ങളാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത് എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. മോദി സര്‍ക്കാരിനും ബിജെപിക്കും ആര്‍എസ്എസിനും ഏകാധിപത്യം കൊണ്ടുവരണമെന്ന രഹസ്യ താത്പര്യം ഉണ്ട്. അവിടെ അവര്‍ക്ക് അവരുടെ മനുവാദി മനോഭാവം ഇന്ത്യന്‍ ജനതയുടെ മേല്‍ നടപ്പാക്കി…
ലോസ് ഏഞ്ചല്‍സ് : ലോകത്തുടനീളമുള്ള സിനിമ പ്രേക്ഷകർ ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു . 96-ാമത് ഓസ്‌കർ അവാർഡാണിത് .22 വിഭാഗങ്ങളിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. മികച്ച സഹനടി : ഡാവിൻ ജോയ് റാൻഡോൾഫ്, “ദി ഹോൾഡോവർസ്”മികച്ച സഹനടന്‍ : റോബര്‍ട്ട് ഡൌണി ജൂനിയര്‍ ‘ഓപ്പണ്‍ഹെയ്‌മര്‍’മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം : ‘വാര്‍ ഈസ് ഓവര്‍’മികച്ച ആനിമേറ്റഡ് ഫിലിം : “ദി ബോയ് ആന്‍ഡ് ഹീറോയിന്‍”മികച്ച ഒറിജിനൽ സ്‌ക്രീൻപ്ലേ : “അനാട്ടമി ഓഫ് എ ഫാൾ,” ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരിഅഡാപ്റ്റഡ്മികച്ച സ്‌ക്രീൻപ്ലേ : “അമേരിക്കൻ ഫിക്ഷൻ,” കോർഡ് ജെഫേഴ്‌സൺമികച്ച കോസ്റ്റ്യൂം ഡിസൈൻ : പുവർ തിങ്സ് (ഹോളി വാഡിങ്ടൺ)മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : പുവര്‍ തിങ്‌സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)മികച്ച ഹെയർസ്‌റ്റെെലിങ് : പുവര്‍ തിങ്‌സ് (നദിയ സ്റ്റേസി, മാർക് കോളിയർ)മികച്ച വിഷ്വല്‍ ഇഫക്‌ട്‌സ് : ഗോഡ്‌സില്ല മൈനസ് വണ്‍മികച്ച എഡിറ്റിങ് : ജെന്നിഫര്‍ ലൈം – ‘ഓപണ്‍ഹെയ്‌മര്‍’മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍…
വയനാട് : ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ചപ്പോള്‍ തന്നെ ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സെക്യൂരിറ്റിയും അടക്കം കൃത്യമായി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹോസ്റ്റലിന്റെ വാര്‍ഡന്‍ കൂടിയായ ഡീനിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയതാണെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 15 ന് പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും.തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായും മോദി കേരളത്തില്‍ വന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. ബിജെപി വിജയം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ നേരത്തെയുള്ള രണ്ട് സന്ദര്‍ശനങ്ങള്‍. ഫെബ്രുവരി 27നാണ് മോദി അവസാനമായി കേരളത്തില്‍ എത്തിയത്. അതിന് മുമ്പ് കൊച്ചിയിലെത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത് എത്തിയത്.
ന്യൂ ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി.ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് രാജി . 2022 നവംബറില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ അദ്ദേഹത്തിന് 2027 വരെ കാലാവധിയുണ്ട്. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റൊരംഗമായ അനൂപ് പാണ്ഡെയുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. ഇതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇനി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ഉള്ളത്. അരുണ്‍ ഗോയലിന്റെ രാജി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നടപടി ക്രമങ്ങളെ ബാധിക്കുമോ എന്നതില്‍ വ്യക്തതയില്ല.അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു ഗോയല്‍. സിവിൽ സർവീസിൽനിന്ന് സ്വയം വിരമിച്ച അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കിയ സംഭവം വിവാദമായിരുന്നു.
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്വകലാശാല വിദ്യാര്ഥി സിദ്ധാര്ഥന്റെ മരണം സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്ക്കാര് ഉത്തരവിറങ്ങി. ഏറെ ദുഃഖമുണ്ടാക്കിയ സംഭവമാണ് സിദ്ധാര്ഥന്റെ മരണമെന്നും അച്ഛന് ജയപ്രകാശന് തന്നെ വന്ന് കണ്ടിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്ത്താക്കുറിപ്പില് വ്യക്തമാക്കി . ഇപ്പോള് നടക്കുന്ന അന്വേഷണം കുറ്റമറ്റതാണെങ്കിലും കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് സിബിഐക്ക് വിടുകയാണെന്നും വാര്ത്താക്കുറിപ്പില് പറയുന്നു . സംസ്ഥാന സര്ക്കാരിന് കീഴിലുള്ള ഏജന്സി കേസന്വേഷിച്ചാല് സിദ്ധാര്ഥന് നീതി കിട്ടില്ലെന്ന് കുടുംബം തുടക്കം മുതല് ആരോപിച്ചിരുന്നു. വിഷയത്തില് പ്രതികരിക്കാന് മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും വിമര്ശനമുയര്ന്നിരുന്നു. സിദ്ധാര്ഥന്റെ മരണത്തില് ആവശ്യമെങ്കില് സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയെന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം കുടുംബം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.