Author: admin

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം നൽകിയത്. 750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ. ഇവർക്കെതിരെ കുറ്റപത്രം നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി‌ അനുമതി നൽകിയിരുന്നു. 2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 1ന് ആണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ്…

Read More

തിരുവനന്തപുരം: പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. അന്ത്യം തിരുവന്തപുരത്ത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്. മുപ്പത് വർഷക്കാലമായി ഇന്ത്യൻ തീയേറ്റർ രംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. പതിനഞ്ചാമത്തെ വയസ്സു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങിയ ഇദ്ദേഹം മുപ്പതോളം നാടകങ്ങൾ എഴുതുകയും അറുപതിൽപ്പരം നാടകങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ് പ്രശാന്ത് നാരായണൻ. 2008-ൽ മോഹൻലാലിനേയും മുകേഷിനേയും ഉൾപ്പെടുത്തി ചെയ്ത ‘ഛായാമുഖി’ എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സർക്കാരിന്റെ ക്ഷണപ്രകാരം ധാർവാഡ് രംഗായണക്ക് വേണ്ടി പല പ്രഗത്ഭരും ശ്രമിച്ചു പരാജയപ്പെട്ട ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്ത് വിജയമാക്കിയതും പ്രശാന്ത് നാരായണൻ ആണ്.

Read More

പത്തനംതിട്ട: നാല്‍പത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാല ഉത്സവത്തിന് സമാപനം .ശബരിമല ശ്രീധർമശാസ്‌ത ക്ഷേത്ര നടയടച്ചു. ഇന്നലെ ഹരിവരാസനം പാടി രാത്രി 10 ന് ക്ഷേത്രം മേൽശാന്തി മഹേഷ് നമ്പൂതിരിയാണ് നടയടച്ചത്. എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്‌ണകുമാർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ ജി ബിജു, അസി. എക്‌സിക്യുട്ടീവ് ഓഫീസർ വിനോദ് കുമാർ എന്നിവരുടെയും ദേവസ്വം ജീവനക്കരുടേയും സാന്നിധ്യത്തിലാണ് നടയടച്ചത്. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30 ന് വൈകുന്നേരം തുറക്കും

Read More

ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോധ്യ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. ശനിയാഴ്ചയാണ് പ്രധാനമന്ത്രി എത്തുന്നത് . നാല് മണിക്കൂര്‍ പ്രധാനമന്ത്രി ഇവിടെ ചെലവഴിക്കും. പുതുതായി നിര്‍മ്മിച്ച അയോധ്യ റെയില്‍വേസ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. പാര്‍ലമെന്‍റില്‍ അടുത്തിടെ നടന്ന സുരക്ഷാവീഴ്ചയുടെയും ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്‍റെയും പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. നേരത്തേ തന്നെ അയോധ്യയില്‍ സുരക്ഷാ നിരീക്ഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്‍എസ്‌ജി, എടിഎസ്, എസ്‌ടിഎഫ് തുടങ്ങിയ കമാന്‍ഡോ വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട് . മൂന്ന് ഡിഐജിമാര്‍, പതിനേഴ് എസ്‌പിമാര്‍, 40എഎസ്‌പിമാര്‍ 82 ഡെപ്യൂട്ടി എസ്‌പിമാര്‍, 90 ഇന്‍സ്‌പെക്ടര്‍മാര്‍, 325 സബ്‌ ഇന്‍സ്‌പെക്ടര്‍മാര്‍ 33 വനിത എസ്‌ഐമാര്‍, 2000 കോണ്‍സ്റ്റബിള്‍മാര്‍, 450 ട്രാഫിക് ഉദ്യോഗസ്ഥര്‍, 14 കമ്പനി പിഎസി, ആറ് കമ്പനി അര്‍ദ്ധസൈനികര്‍ തുടങ്ങിയവരെ അയോധ്യയില്‍ വിന്യസിച്ചിട്ടുണ്ട് . ജനുവരി 22ന് രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്രയധികം സുരക്ഷാവിന്യാസം.ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങള്‍ പൂര്‍വാഞ്ചല്‍ അതിവേഗ പാത വഴി…

Read More