- കോഴിക്കോട് അതിരൂപതാ ആര്‍ച്ച്ബിഷപ്പായി ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സ്ഥാനമേറ്റു
- സംഘർഷങ്ങൾ വർദ്ധമാനമാകുന്നതിൽ പരിശുദ്ധസിംഹാസനം ആശങ്കയിൽ
- മഹാരാഷ്ട്രയില്‍ 47 പുതിയ കൊവിഡ് കേസുകള്‍; നാല് മരണം
- അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു
- മ്യാന്മര് തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ മുങ്ങി 427പേര് മരിച്ചെന്ന് യുഎന്‍
- സർക്കർ സമയക്രമമറിയിക്കണമെന്ന് കോടതി
- കോട്ടപ്പുറം രൂപത ബൈബിൾ കൺവെൻഷൻ മെയ് 25 മുതൽ 29 വരെ
- ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
Author: admin
ബെയ്റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു. 1000 ലേറെ പേർക്ക് പരിക്കേറ്റു . ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ആശുപത്രികൾ, സകൂളുകൾ, മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്. തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ പാലായനം തുടരുകയാണ്. അതേസമയം ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണം എല്ലാ അർത്ഥത്തിലും വംശഹത്യയാണെന്ന് ലെബനൻ താത്ക്കാലിക പ്രധാനമന്ത്രി നജീബ് മികാതി പ്രതികരിച്ചു. ഇതിന് പിന്നാലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങൾ മാറിയിരുന്നു. എന്നാൽ ഇത്തരം പ്രദേശങ്ങളിൽ ആക്രമണം നടത്തുകയാണ് ഇസ്രയേൽ. ലെബനനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ശസ്ത്രക്രിയ പോലുള്ളവ ഒഴിച്ച് മറ്റ് ചികിത്സകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ലെബനനിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ചൈന പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മധ്യ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി രൂപപ്പെട്ടതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. അടുത്ത ഏഴു ദിവസം വരെ മഴ തുടരുമെന്നും കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ശ്രീനഗർ : ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. നാഷണൽ കോൺഗ്രസ് വൈസ് പ്രസിഡന്റനും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ, ബദ്‌ഗാം മണ്ഡലം ഉൾപ്പെടെ 26 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ജനവിധി എഴുതുന്നത്. ശ്രീനഗർ ഉൾപെടുന്ന, ലാൽചൗക്ക്, ഹസ്രത്ത്ബാൽ മണ്ഡലങ്ങളും രജൗരി, ശ്രീമാതാ വൈഷ്ണവ ദേവി തുടങ്ങി മണ്ഡലങ്ങളും രണ്ടാംഘട്ടത്തിൽ വിധി എഴുതും. 238 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
സുൽത്താൻപേട്ട് :സുൽത്താൻപേട്ട് രൂപതയിൽ നടന്ന ജെബി കോശി റിപ്പോർട് പ്രചരണയോഗം സുൽത്താൻപേട്ട് പിതാവ് ഡോ. അബീർ അന്തോണി സ്വാമി ഉദ്ഘാടനം ചെയ്തുരൂപതവികാരി ജനറൽ ഫാ . മരിയ ജോസ് , കെ എൽ സി എ ഡയറക്ടർ ഫാ . ജോസ് മെജോ, കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആശംസകൾ നേർന്നു. കെ എൽ സി എ രൂപത പ്രസിഡൻറ് ജോൺ ജോസഫ് യോഗത്തിന്റെ അധ്യക്ഷ വഹിച്ചു .
വൈപ്പിൻ : ഒരു കാലത്തു പാവപ്പെട്ട മത്‍സ്യത്തൊഴിലാളികൾ കുടിപാർത്തിരുന്നതും, പിൽക്കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വിലയ്ക്കു വാങ്ങി, കരമടച്ചു, കൈവശം വച്ചു, വീടുകളും ആരാധനാലയങ്ങളും പണിതു ജീവിച്ചു വരുന്നവരുടെ പട്ടയങ്ങളുടെ മേൽ അവകാശം സ്ഥാപിച്ചെടുക്കാൻ 1995 ലെ വഖഫ് നിയമത്തെ ദുരുപയോഗം ചെയ്യുന്നു എന്ന ഗുരുതരമായ ആരോപണമാണ് മുനമ്പം ചെറായി വിഷയമായി ഉയർന്നു വരുന്നത്. മുനമ്പം – കടപ്പുറം ജനതയുടെ തീറ് ഭൂമി തിരിച്ചു നൽകുക. ഭരണഘടന വിരുദ്ധമായ വഖഫ് നിയമം തിരുത്തുക. ജനപ്രതിനിധികൾ വേട്ടക്കാർക്ക് ഒപ്പം നില്കാതെ ഇരകളായ പാവം ജനങ്ങൾക്ക് ഒപ്പം നില്ക്ക്കുക കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് കാസി പൂപ്പന പ്രതിഷേധ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിച്ചു. ഡയറക്‌ടർ ഫാ. ജിജു ജോർജ് അറക്കത്തറ, ജനറൽ സെക്രട്ടറി അനുദാസ് സി എൽ , വൈസ് പ്രസിഡന്റ്‌മാരായ മീഷ്‌മ ജോസ്, അക്ഷയ് അലക്സ് , ട്രഷറർ അനീഷ് യേശുദാസ്, സെക്രട്ടറി മാരായ മാനുവൽ ആൻ്റണി, അലീന ജോർജ് എന്നിവർ…
കൊച്ചി : കമീഷൻ കിട്ടുന്ന വൻ വികസന പദ്ധതികൾക്ക് ആവേശം കാട്ടുന്ന സർക്കാർ പിഴലയിലെ മുഴുവൻ ജനങ്ങൾക്കും അത്യാവശ്യമായ ഒരു ചെറിയ റോഡ് നിർമ്മിക്കാൻ രണ്ടു വർഷത്തിലേറെക്കാലം എടുക്കുന്നത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കലാണെന്ന് സി.ആർ. നീലകണ്ഠൻ പറഞ്ഞു. ദീർഘകാലം സമരം ചെയ്ത് നേടിയ കരമുട്ടിക്കൽ പാലം പ്രയോജനപ്പെടാൻ വീണ്ടും സമരം ചെയ്യേണ്ടി വരുന്നു എന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. ശക്തമായ സമരങ്ങളിലേക്ക് ജനങ്ങളെ വലിച്ചിഴക്കലാണ് എന്നും പണിമുടക്ക് സമരം ഉൽഘാടനം ചെയ്തുകൊണ്ട് സി.ആർ. നീലകണ്ഠൻ പറഞ്ഞു. അടിയന്തിരമായി റോഡിന്റെ നിർമാണം പൂർത്തീകരിച്ചില്ലങ്കിൽ ജിഡാ ഓഫീസ് താഴുട്ടു പൂട്ടുമെന്ന് സമരത്തിന് ഐക്യദാർ ഢ്യം പ്രഖ്യാപിച്ചു കൊണ്ട് , ബിജു കണ്ണങ്ങണട്ടും പറഞ്ഞു ഫാ ,ടോം ഷോബിൻ കുട്ടിക്കാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു, നിബുൻ ചെറിയാൻ, അഡ്വ ഷെറി, ഫ ഷോബിൻ ഫാ:സെബാസ്റ്റിൻ മുന്നുകൂട്ടുങ്കൽ,വാർഡ് മെമ്പർമാരായ ലിസമ്മ ജെക്കബ്, രജനിപ്രദീപ്,ജിയാ സന്തോഷ്, ഡൈനീഷ്യസ്ഹൈബി ,ജോൺ ഫി’ ഫാ റോബിൻ ഫാ ജസ്റ്റിൻ ഇടത്തിൽ – സമരസമിതി കൺവീനർ…
കണ്ണൂർ : കെ.സി.വൈ.എം കണ്ണൂർ രൂപത നേതൃത്വമരുളിയ 5’s ഫുട്ബോൾ ടൂർണ്ണമെൻ്റ് പിലാത്തറ SS ടർഫിൽ നടത്തപ്പെട്ടു. പിലാത്തറ ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട് കിക്ക് ഓഫ് ചെയ്തു. ഫൈനലിൽ FMC താവം ടീമും സാൻഡോസ് കണ്ണപുരം ടീമും ഏറ്റുമുട്ടി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ FMC താവം ടീം ഒന്നാം സ്ഥാനവും സാൻഡോസ് കണ്ണപുരം ടീം രണ്ടാം സ്ഥാനവും നേടി.ഒന്നാം സ്ഥാനം നേടിയ FMC താവം ടീമിന് കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ ഫാ.ഷിജോ അബ്രഹാം ട്രോഫിയും അസോസിയേറ്റ് ഡയറക്ടർ ഫാ. പ്ലാറ്റോ ഡിസിൽവ സമ്മാന തുകയായ 12000 രൂപയും കൈമാറി. രണ്ടാം സ്ഥാനം നേടിയ സാൻഡോസ് കണ്ണപുരം ടീമിന് കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ ഫാ.ഷിജോ അബ്രഹാം ട്രോഫിയും അസോസിയേറ്റ് ഡയറക്ടർ ഫാ. പ്ലാറ്റോ ഡിസിൽവ സമ്മാന തുകയായ 6000 രൂപയും കൈമാറി.
ന്യൂഡല്‍ഹി: ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ഇന്ന് രാവിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.ശ്രീലങ്കയില്‍ ചരിത്രം കുറിച്ച് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ അധികാരത്തിലേറിയത് . സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ചരിത്ര ജയം .ശ്രീലങ്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് അനുര കുമാര ദിസനായകെ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും ദിസനായകെ പറഞ്ഞു. എക്‌സിലൂടെയാണ് അനുര കുമാര പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ അനുര കുമാരയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ എക്‌സിലൂടെയായിരുന്നു മോദിയുടെ അഭിനന്ദനം. ശ്രീലങ്ക ഇന്ത്യയുടെ വിദേശനയത്തില്‍ സുപ്രധാനസ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടുപോകാന്‍ ദിസനായകയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു.
ചെന്നൈ: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസ്താവന നിന്ദ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ചെറുപ്പക്കാരോടും സ്ത്രീകളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ് മുതിര്‍ന്ന ഒരു മന്ത്രിയില്‍ നിന്നും ഉണ്ടായത്. ബേഠി പഠാവോ, ബേഠി ബച്ചാവോ എന്ന് ബിജെപി പറയുന്ന മുദ്രാവാക്യത്തിന്റെ കാപട്യമാണ് നിര്‍മ്മല സീതാരാമന്റെ വാക്കുകളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അമിത ജോലി ഭാരമാണ് മകളുടെ മരണത്തിന് കാരണമെന്ന് അന്നയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ആരോപണത്തില്‍ നടപടിയെടുക്കാതെ അന്നയെയും അവരുടെ മാതാപിതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിച്ച് നിര്‍മ്മല സീതാരാമന്‍ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം ഇല്ലാതെയാക്കാന്‍ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കുട്ടികള്‍ക്ക് പറഞ്ഞു കാെടുക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ വിചിത്രവാദം.
ബംഗളൂരു: അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ ഷിരൂരില്‍ ഇന്നും തുടരും. തിരച്ചിലിന് റിട്ടയര്‍ മേജര്‍ ഇന്ദ്രബാലും നേവിയുടെയും എന്‍ഡിആര്‍ എഫിന്റെയും സംഘങ്ങളും പങ്കാളികളാവും. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരൂ. അസ്ഥിഭാഗം ഇന്ന് ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാപെയും സംഘവും തിരച്ചില്‍ അവസാനിപ്പിച്ച് വൈകിട്ടോടെ മടങ്ങിയിരുന്നു. എന്നാല്‍ മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.