- സംഘർഷങ്ങൾ വർദ്ധമാനമാകുന്നതിൽ പരിശുദ്ധസിംഹാസനം ആശങ്കയിൽ
- മഹാരാഷ്ട്രയില്‍ 47 പുതിയ കൊവിഡ് കേസുകള്‍; നാല് മരണം
- അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു
- മ്യാന്മര് തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ മുങ്ങി 427പേര് മരിച്ചെന്ന് യുഎന്‍
- സർക്കർ സമയക്രമമറിയിക്കണമെന്ന് കോടതി
- കോട്ടപ്പുറം രൂപത ബൈബിൾ കൺവെൻഷൻ മെയ് 25 മുതൽ 29 വരെ
- ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
- ദേശീയപാത തകര്‍ച്ച അഴിമതിയുടെ ഫലം- കോണ്‍ഗ്രസ്
Author: admin
കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം – കടപ്പുറം മേഖലയില്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലും കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ 2024 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സമ്മേളനം നടത്തുന്നു.
ഷിരൂർ: ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ എഴുപത്തി ഒന്നാംദിവസം അർജുന്റെ ലോറി കണ്ടെത്തി. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ പുനരാരംഭിച്ചത്.
ബൈറൂട്ട് : ലബനാനിൽ രണ്ടു ദിവസമായി ഇസ്രായേൽ തുടരുന്ന കനത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയിഉയർന്നു . ഇവരിൽ 50 പേർ കുഞ്ഞുങ്ങളാണെന്ന് ലബനാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1835 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബൈറൂട്ടിലും ചൊവ്വാഴ്ച ഇസ്രായേൽ ബോംബുകൾ വർഷിച്ചു. തിങ്കളാഴ്ച തുടങ്ങിയ ആക്രമണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ യുദ്ധഭീതിയിൽ തെക്കൻ ലബനാനിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്തു. ബൈറൂത്തിലെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആറു നിലയുള്ള താമസസമുച്ചയത്തിന്റെ മൂന്നുനില തകർന്നു. ഇസ്രായേലും ഹമാസും ആക്രമണം തുടരുന്നതോടെ മേഖലയിൽ യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. തെക്കൻ ലബനാനിൽനിന്ന് കാറുകളിൽ സാധനങ്ങൾ കുത്തിനിറച്ച് കുടുംബാംഗങ്ങളോടൊപ്പം ജനം പലായനം തുടങ്ങിയതോടെ തലസ്ഥാനമായ ബൈറൂത്തിലെ റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. ഒഴിഞ്ഞുപോകുന്ന കുടുംബങ്ങൾ ബൈറൂത്തിലെ സ്കൂളുകളിലും തീര നഗരമായ സിദോണിലുമാണ് അഭയം തേടുന്നത്. ഹോട്ടലുകളും അഭയകേന്ദ്രങ്ങളും പെട്ടെന്ന് നിറഞ്ഞതോടെ, പല കുടുംബങ്ങളും കാറുകളിലും പാർക്കുകളിലും ബീച്ചുകളിലുമാണ് രാത്രി കഴിച്ചുകൂട്ടിയത്.
തിരുവനന്തപുരം:ആർ.എസ്.എസ് നേതാക്കളും എ.ഡി.ജി.പി എം.ആർ അജിത് കുമാറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. എ.ഡി.ജി.പിക്കെതിരായ പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘം തന്നെയാവും ഈ ആരോപണവും അന്വേഷിക്കുക. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. എ.ഡി.ജി.പിയുടെ സുഹൃത്തായ ആർ.എസ്.എസ് നേതാവ് ജയകുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. എ.ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും ഇക്കാര്യത്തിൽ രേഖപ്പെടുത്തും. 2023 മെയ് മാസത്തിൽ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആദ്യം ആരോപിച്ചത് . ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച എ.ഡി.ജി.പി സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ചിന് അറിയാമായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആർ.എസ്.എസ് നേതാവ് റാം മാധവിനെ എ.ഡി.ജി.പി സന്ദർശിച്ചു. 10 ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇടത് എം.എൽ.എയായ പി.വി അൻവറും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബു ചോദ്യം ചെയ്യലിനായി ഹാജരായി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലാണ് ഇടവേള ബാബു ചോദ്യം ചെയ്യലിനായി എത്തിയിരിക്കുന്നത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുനമ്പം ഡി വൈ എസ് പിയുടെ ഓഫീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു . എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇടവേള ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അതിനാല്‍, ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇടവേള ബാബുവിന് ജാമ്യം ലഭിക്കും.താരസംഘടനയായ എഎംഎംഎയില്‍ ല്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്.
കൊച്ചി: ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിറകെ ഇന്നലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ പ്രധാന റിസോര്‍ട്ടുകളിലൂം സ്റ്റാര്‍ ഹോട്ടലുകളിലും സിദ്ദിഖിനായി പോലീസ് തിരച്ചില്‍ നടത്തി. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുന്‍പില്‍ ആണ് കാര്‍ കണ്ടത് അതേ സമയം അവസാന ശ്രമമെന്ന നിലയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയെസമീപിച്ചേക്കുമെന്നാണ് അറിയുന്നത്. ഹൈക്കോടതിയിലെ വിധിപ്പകര്‍പ്പുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കീഴടങ്ങാനുള്ള ആലോചനകളും ഇന്നലെ രാത്രി വൈകി നടത്തിയിരുന്നു. ഇതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം. ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴി സുപ്രീംകോടതിയില്‍ ഹരജി നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് അറിയുന്നത്. സിദ്ദിഖിന്റെ മകന്‍ രാത്രി വൈകിയും കൊച്ചിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്നാണ് വിവരം.
തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ്ജ് ഉണ്ടായിരിക്കില്ല. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോമും നിലവില്‍ വരും. തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. വെന്റിലേറ്റര്‍ സി, ഡി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകളില്‍ ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് 20 ശതമാനം നിരക്ക് കുറവ് നല്‍കാമെന്ന് ആംബുലന്‍സ് ഉടമകള്‍ അറിയിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കാന്‍സര്‍ രോഗികള്‍, 12 വയസില്‍ താഴെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികള്‍ എന്നിവര്‍ക്ക് കിലോമീറ്ററിന് രണ്ടു രൂപ വീതം കുറവും നല്‍കാന്‍ തയാറായിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ല എന്ന് യോഗത്തില്‍ ആംബുലന്‍സുടമകള്‍ സര്‍ക്കാറിനെ അറിയിച്ചു. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യമുള്ള ഡി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2,500 രൂപയാണ്.…
ശ്രീനഗര്‍ : ജമ്മു കശ്‌മീര്‍ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് . 90 അംഗ നിയമസഭയിലെ 24 മണ്ഡലങ്ങളിലായി 25 ലക്ഷം വോട്ടർമാരാണ് 239 സ്ഥാനാർഥികളുടെ വിധിയെഴുതുന്നത്. 3,502 പോളിങ് സ്റ്റേഷനുകളാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിരിക്കുന്നത്. 1,056 പോളിങ് സ്റ്റേഷനുകള്‍ നഗരപ്രദേശങ്ങളിലും 2,446 പോളിങ് സ്റ്റേഷനുകള്‍ ഗ്രാമപ്രദേശങ്ങളിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനവിധി എഴുതാന്‍ രാവിലെ ഏഴ് മണി മുതല്‍ ലക്ഷങ്ങള്‍ പോളിങ് ബൂത്തിലെത്തി തുടങ്ങും. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമാപിക്കും.
ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് നല്‍കി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആര്‍ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളില്‍ സിആര്‍ഇസെഡ് 3 എക്ക് കീഴില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിലെ നിര്‍ദ്ദേശങ്ങളാണ് ഭാഗികമായി അംഗീകരിച്ചത്. സിആര്‍ഇസഡ് 2 ല്‍ നിയന്ത്രണങ്ങള്‍ താരതമ്യേന കുറവാണ്. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിന്‍കീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അറ്റോമിക് മിനറല്‍ ശേഖരം ഉള്ളതിനാല്‍ സിആര്‍ഇസഡ് 3 ലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സിആര്‍ഇസഡ് 2 എ പ്രകാരം കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ വരെ വികസന രഹിത മേഖലയായി കുറച്ചു. മുന്‍പ് ഇത് 200…
ബെയ്റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു. 1000 ലേറെ പേർക്ക് പരിക്കേറ്റു . ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ആശുപത്രികൾ, സകൂളുകൾ, മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്. തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ പാലായനം തുടരുകയാണ്. അതേസമയം ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണം എല്ലാ അർത്ഥത്തിലും വംശഹത്യയാണെന്ന് ലെബനൻ താത്ക്കാലിക പ്രധാനമന്ത്രി നജീബ് മികാതി പ്രതികരിച്ചു. ഇതിന് പിന്നാലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങൾ മാറിയിരുന്നു. എന്നാൽ ഇത്തരം പ്രദേശങ്ങളിൽ ആക്രമണം നടത്തുകയാണ് ഇസ്രയേൽ. ലെബനനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ശസ്ത്രക്രിയ പോലുള്ളവ ഒഴിച്ച് മറ്റ് ചികിത്സകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ലെബനനിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ചൈന പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.