- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
Author: admin
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കിയേക്കും . ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടിക്കഴിഞ്ഞു . ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്. സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്ന കാര്യം നേരത്തെ പുറത്തുവന്നിരുന്നു . ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നു. ഇതിന്റെ പൂജാ ചടങ്ങുകളിലായിരുന്നു ജയറാം പങ്കെടുത്തത്. ആന്ധ്രപ്രദേശ് സ്വദേശിയായ വ്യവസായിയും അയ്യപ്പഭക്തനുമായ വ്യവസായിയാണ് ഇതിന് പണം ചെലവഴിച്ചത്. ആന്ധ്രപ്രദേശിലായിരുന്നു നിര്‍മാണം.
കോഴിക്കോട് : വെള്ളിമാട്കുന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ഹണ്ടിംഗ് ദ സ്മാർട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റായ ശ്രീ ബിജു മലയിൽ മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 73-ഓളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പോൾ ഡേവിസ്, ധ്യാൻനിവേദ് എന്നിവരുടെ ടീം 7000 രൂപയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കി. സെന്റെ സേവിയേഴ്സ് യു.പി സ്കൂളിലെ ആരാധ്യ പിടി, വിദ്യ ദിനേശ് എന്നിവർ 5000 രൂപയുടെ രണ്ടാം സമ്മാനം സ്വന്തമാക്കി. 3000 രൂപയുടെ മൂന്നാം സമ്മാനം ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അദ്വൈത് സജീവ്, വൈഷ്ണവ് സി എന്നിവർ നേടി. മത്സരത്തിൽ മുൻനിരയിലെത്തിയ ആദ്യ പത്ത് ടീമുകൾക്കും മെമെന്റോയോടൊപ്പം സർട്ടിഫിക്കറ്റുകളും നൽകി. സ്കൂൾ മാനേജർ ഫാ. ഗ്രേഷ്യസ് ടോണി, ഹെഡ്മിസ്ട്രസ് സി. ടെസ്സി മരിയ എന്നിവർ വിജയികളെ അഭിനന്ദിച്ച്…
sir പൂരിപ്പിച്ചു നൽകാനുള്ള തിയതി അവസാനിക്കുന്നു. പൂരിപ്പിച്ച ഫോറങ്ങൾ BLO മാർക്ക് എത്തിച്ചു കൊടുക്കുക.
കാലാവസ്ഥാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബ്രസീലിലെ ബെലെമിൽ നടന്നുവരുന്ന കോപ് 30 ഉച്ചകോടിയുടെ രണ്ടാം ഭാഗം ആരംഭിച്ചതിന്റെ ഭാഗമായി നവംബർ 18 ചൊവ്വാഴ്ച പരിശുദ്ധ സിംഹാസനത്തെ പ്രതിനിധാനം ചെയ്‌ത് സംസാരിക്കവെ, ബ്രസീലിലെ നൂൺഷ്യോ, ആർച്ച്ബിഷപ് ജ്യാമ്പത്തിസ്ത ദി ക്വാത്രോ (Archbishop Giambattista Diquattro), ലിയോ പതിനാലാമൻ പാപ്പാ കോപ്30-ലേക്കയച്ച സന്ദേശത്തെ അധികരിച്ച്, സംസാരിച്ചു
സി സി ബി ഐ കുടുംബ ശുശ്രൂഷ കോൺക്ലെവ് ബാംഗ്ലൂരിൽ വെച്ചു നടന്നു
ആലപ്പുഴ രൂപതയിൽ സമ്പൂർണ്ണ കന്യകാത്വ സമർപ്പണത്തിന്റെ പുതിയ ശുശ്രൂഷാ സരണിയ്ക്ക് (Order of Consecrated Virgins) രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് തുടക്കം കുറിച്ചു.
ഫാമിലിയ ലോഗോസ് ക്വിസിന്റെ ഉദ്ഘാടനം കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി റവ.ഫാ.ക്ലീറ്റസ് കതിർപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി:കേരളത്തിൽ സ്വർണവില കുത്തനെ വർധിച്ചു. ഗ്രാമിന് 170 രൂപയുടെ വർധനയാണ് സ്വർണത്തിന് ഇന്നുണ്ടായത്. 11,535 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 1360 രൂപ ഉയർന്ന് 92,280 രൂപയായി . 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 140 രൂപയാണ് . ഗ്രാമിന്റെ വില 9490, പവന് 75,920 രൂപയായും വർധിച്ചു. 14 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 110 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7,390 രൂപയായും പവന്റേത് 59120 രൂപയായും കൂടി.ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. സ്പോട്ട് ഗോൾഡിന്റെ വില 4,086.57 ഡോളറിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ശതമാനം ഇടിവ് ആഗോളവിപണിയിൽ സ്വർണവിലയിൽ രേഖപ്പെടുത്തിയിരുന്നു. ഡോളറിനെതിരെ രൂപ ദുർബലമാകുന്നത് ഇന്ത്യയിൽ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 0.5 ശതമാനത്തിന്റെ വർധനയുണ്ടായി. രാവിലെ കൂടിയ സ്വർണവില കഴിഞ്ഞ ദിവസം ഇന്നലെ ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന്…
കൊല്ലം: കൊല്ലത്ത് തങ്കശേരി ആല്‍ത്തറമുടിൽ വന്‍ തീപിടിത്തം. അഞ്ച് വീടുകള്‍ കത്തിനശിച്ചു. മറ്റ് വീടുകളിലേക്ക് തീപടര്‍ന്നു. ആല്‍ത്തറമൂടിന് സമീപമുള്ള പുറമ്പോക്കില്‍ നിര്‍മിച്ചിരുന്ന വീടുകളാണ് അഗ്നിക്കിരയായതെന്നാണ് റിപ്പോർട്ട് . അടഞ്ഞുകിടന്ന ഒരു വീട്ടിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് ഈ വീട്ടില്‍ നിന്ന് സമീപത്തുള്ള വീടുകളിലേക്ക് തീപടരുകയായിരുന്നു.ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി . ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം . തകരഷീറ്റുകള്‍ കൊണ്ട് മറച്ച വീടുകളായിരുന്നു. അടുത്തടുത്തായി നിര്‍മിച്ചിരുന്ന വീടുകളായിരുന്നതിനാലാണ് വേഗത്തില്‍ തീ പടര്‍ന്നത്. തീപ്പിടിത്തമുണ്ടായതിന് പിന്നാലെ വീടുകളിലുണ്ടായിരുന്നവര്‍ മാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ക്ലോഡിയു-ലൂസിയന്റെ സ്ഥാനാരോഹണം നടന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
