- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
ഗോരഖ്പൂർ സീറോമലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോമിനിക് കൊക്കാട്ടിന്റെ മൃതസംസ്കാര ശുശ്രൂഷകൾ സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഉത്തരേന്ത്യൻ പ്രേഷിത രംഗത്തെ ഉജ്ജ്വല നക്ഷത്രമായിരുന്നു ബിഷപ്പ് ഡോമിനിക് കൊക്കാട്ടെന്ന് മേജർ ആർച്ചുബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
മധ്യ നൈജീരിയയിലെ കോഗി സ്റ്റേറ്റിലെ പള്ളിയിൽ നിന്നും ചുറ്റുമുള്ള ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇരുപത്തിയേഴ് ക്രിസ്ത്യാനികളെ സായുധധാരികൾ മോചിപ്പിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ദേവാലയത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവർക്കാണ് മോചനം ലഭിച്ചത്. ഡിസംബർ 14 ന് കബ്ബ ബുനു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഐയെറ്റോറോ-കിരി ഗ്രാമത്തിൽ നടന്ന ആക്രമണത്തിന്റെ ഭാഗമായി ഫുലാനി ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയവർക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. ജനുവരി ആദ്യം മുതൽ ഘട്ടംഘട്ടമായി മോചനം സാധ്യമായിരിന്നു.
ആഗോള ദൈവകാരുണ്യ കോൺഗ്രസിന് (WACOM 6) ആതിഥേയത്വം വഹിക്കാൻ ലിത്വാനിയയിലെ വിൽനിയസ് തയ്യാറെടുക്കുന്നു. ജൂൺ 7 മുതൽ 12 വരെയാണ് ആറാമത്തെ ദൈവകരുണയുടെ കോൺഗ്രസ് നടക്കുക. വിൽനിയസ് അതിരൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ, ദൈവകരുണയെ കേന്ദ്രീകരിച്ചുള്ള ഒരു ആഴ്ചത്തെ പ്രാർത്ഥന, ധ്യാന വിചിന്തനം, ഭാവി പദ്ധതികൾക്കായുള്ള ആസൂത്രണം എന്നിവ നടക്കും. ലോകമെമ്പാടു നിന്നുമുള്ള മെത്രാന്മാരും വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പരിപാടിയിൽ പങ്കെടുക്കും.
ദിവ്യബലിക്കിടെ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ച വൃദ്ധനെ ചേർത്തുപിടിച്ച വൈദികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ബ്രസീലിലെ സാന്താ കാതറീന സംസ്ഥാനത്തെ ടുബാരോ രൂപതയ്ക്കു കീഴിലുള്ള സെന്റ് ഫ്രാൻസിസ് അസീസ്സി ഇടവക ദേവാലയത്തിൽ നടന്ന ദിവ്യബലിയ്ക്കിടെയുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജനുവരി 18ന് വിശുദ്ധ കുർബാനയ്ക്കിടെ കൂദാശവചനം ചൊല്ലിക്കൊണ്ട് പ്രാർത്ഥിക്കുന്ന പ്രധാന ഭാഗത്തിനിടെയാണ് ഒരു വയോധികൻ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ചത്.
സിറിയൻ ക്രൈസ്തവർക്ക് സഹായഹസ്തവുമായി യഹൂദരുടെയും ക്രൈസ്തവരുടെയും കൂട്ടായ്മയായ ഇന്റർനാഷ്ണൽ ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യൻ ആൻഡ് ജൂസ്. സിറിയയിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമവും ഭീഷണിയും തുടരുന്ന പശ്ചാത്തലത്തിലാണ് സഹായവുമായി യഹൂദ സംഘടന മുന്നോട്ട് വന്നത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തിക്കടുത്തുള്ള ക്രിസ്ത്യൻ, ഡ്രൂസ് സമൂഹങ്ങൾക്കുള്ള മാനുഷിക പിന്തുണ കൂടുതൽ നൽകുന്നതിന്റെ ഭാഗമായി ജീവൻരക്ഷ പരിചരണത്തിനു പരിമിതമായ പ്രദേശങ്ങളിൽ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി അഞ്ച് ആംബുലൻസുകൾ വിതരണം ചെയ്തു.
ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ വ്യാപാര-സുരക്ഷാ കരാറുകളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പുവച്ചു. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു.
കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ നേതൃത്വത്തിൽ മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം കോഴിക്കോട് സിറ്റി സെൻറ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടത്തി. വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
കേരള കത്തോലിക്കാ മെത്രാൻ സമിതി (KRLCBC) എഡ്യൂക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന 14 ആഴ്ചത്തെ പ്രസംഗ-നേതൃത്വ പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ കച്ചേരിപ്പടിയിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു.
അധ്യാപകർ ലോകത്തിന്റെ വേഗതയ്ക്കനുസരിച്ച് വഴിമാറി സഞ്ചരിക്കുന്നവരാകണമെന്ന് വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെതേച്ചേരിൽ പറഞ്ഞു.
വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്ന് വി ഡി സതീശൻ പറഞ്ഞു. നഗരത്തിൽ വിഡി സതീശൻ്റെ ഫോട്ടൊ സഹിതം പടം പ്രത്യേക്ഷപ്പെട്ടു. ഞങ്ങൾ അതേ രീതിയിൽ തിരിച്ചടിച്ചാൽ സതീശൻ മൂത്രം ഒഴിച്ചു പോകും. ഞങ്ങളെ കൊണ്ട് അത് ചെയ്യിക്കരുതെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
