Author: admin

വനിതാ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌. രണ്ടു ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു വെസ്‌റ്റ്‌ ഇന്‍ഡീസ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഏഴു വിക്കറ്റ്‌ നഷ്ടത്തില്‍ 141 റണ്‍സെടുത്തു. 18 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 144 റണ്‍സായിരുന്നു വെസ്‌റ്റ്‌ ഇന്‍ഡീസിന്റെ മറുപടി. ഇതോടെ വെസ്‌റ്റ്‌ ഇന്‍ഡീസ്‌ ലോകകപ്പ്‌ സെമിയിലെത്തി. വിന്‍ഡീസ്‌ ഓപണര്‍മാരായ ഹെയ്‌ലി മാത്യൂസും (50) ക്വിയാന ജോസഫും (52) അര്‍ധ സെഞ്ചുറി നേടി. ബ്രിട്ടീഷ്‌ നിരയില്‍ നാത്‌ ഷീവര്‍ ബ്രണ്ടിന്റെ അര്‍ധ ശതകം (57) വെറുതെയായി. വിന്‍ഡീസിന്റെ അഫി ഫ്‌ളിച്ചര്‍ മൂന്നു വിക്കറ്റെടുത്തു. ക്വിയാനയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.

Read More

തിരുവനന്തപുരം: ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ നീക്കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചുമതലകളുള്ള എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല. ശബരിമലയിലേയും പരിസരപ്രദേശങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍മാര്‍ക്ക്. എസ് ശ്രീജിത്ത് മുന്‍പും ഈ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിന് വീണ്ടും ചുമതല നല്‍കിയത്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ തുടങ്ങി ഗുരുതര ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നത്. പി വി അന്‍വര്‍ എംഎല്‍എയാണ് അജിത് കുമാറിനെതിരെ ആദ്യം രംഗത്തെത്തുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരും ആരോപണവുമായി രംഗത്തെത്തി. സിപിഐയും അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ചതോടെ ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കിയിരുന്നു.

Read More

തിരുവനന്തപുരം: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും മത്സരിക്കും. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്ത് വന്നിരുന്നു. ഇന്നലെ വൈകുന്നേരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. അടുത്ത മാസം 13നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണല്‍ നടക്കും.

Read More

കൊടുങ്ങല്ലൂർ : ജീവനാദം അസോ. എഡിറ്റർ ബിജോ സിൽവേരി രചിച്ച മുസിരിസ് സംസ്കൃതികളുടെ സംയാനം,സമാഗമ തീരം-എന്ന പുസ്തകം കാലടി സംസ്കൃത സർവ്വകലാശാല അസോ. ഫ്രഫസർ ഡോ. അജയ് എസ് ശേഖർ, സെൻ്റർ ഫോർ ഹെറിറ്റേജ് ആൻഡ് ഡെവലപ്മെൻ്റ് ഡയറക്ടർ ഡോ. രാജൻ ചേടമ്പത്തിന് നൽകി പ്രകാശനം ചെയ്തു. ടൈസൺ മാസ്റ്റർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഡോ. ജെനി പീറ്റര്‍, പി. ഭുവനദാസ്, കെ.എം ഗോപാലന്‍, മുജീബ് മാസ്റ്റര്‍, ഡൊമിനിക് സാവിയോ മാസ്റ്റര്‍, മുഹമ്മദ് റൗമിന്‍, പി.ആര്‍. മനോജ്. ആന്റണി ജിംബിള്‍, ഒ.എ. ജെന്‍ട്രിന്‍, ജെക്കോബി, ഫാ. കപ്പിസ്താൻ ലോപ്പസ്,ഫാ. ഷൈജന്‍ കളത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

കോഴിക്കോട് : കോഴിക്കോട് രൂപത കുടുംബ സമിതി മേഖലാ സംഗമം ‘കൂട്ട്’ എന്ന പേരിൽ കോഴിക്കോട് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ വെനറിനി സന്യാസിനി സഭയുടെ സുപ്പീരിയർ ജനറൽ മദർ ഏലിയാനാ മാസിമി എം.പി.വി. ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷതയും വഹിച്ചു. ഇടവക ആനിമേറ്റർ സി. മരിയ തെരേസ എം.പി.വി. യുടെ പ്രാർത്ഥനയോടും സന്യാസിനിയർഥികൾ നയിച്ച നൃത്തത്തോടും യോഗം ആരംഭിച്ചു.കുടുംബ ശുശ്രൂഷ സമിതി അസോസിയേറ്റ് ഡയറക്ടർ ഫാ. ലാൽ ഫിലിപ്പ് സ്വഗതവും വെനറിനി പ്രൊവിൻഷ്യൽ സിസ്റ്റർ സിസ്സി, ഫെറോന വികാരി ഫാ. ഡോ. ജെറോം ചിങ്ങംതറ എന്നിവർ സന്ദേശം നൽകി. കുടുംബ സമിതി രൂപത ആനിമേറ്റർ സി ആൽമ എ.സി., മരിയൻ സിംഗിൾസ്, നവോമി കൂട്ടായ്മ ആനിമേറ്റർ സി. ബ്രിജീലിയ ബി.എസ്.,ഹോം മിഷൻ ആനിമേറ്റർ സി. ഡെൽഫിന ഡി.എസ്.എസ്., പ്രൊ ലൈഫ് ആനിമേറ്റർ സി. ജ്യോസ്‌ന യൂ.എം.ഐ. എന്നിവർ ക്ലാസ്സുകൾ നയിച്ചു. മേഖല ഭാരവാഹികളായി ജോളി ജെറോം…

Read More

കൊല്ലം : മുനമ്പത്തെ ജനത്തിന് അവരുടെ പൂർവികർ വിലയ്ക്ക് വാങ്ങിയ ,അവർ പിറന്നുവളർന്ന മണ്ണിൽ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകമാണെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി. അതോടൊപ്പം ഭയപ്പെടുത്തുന്നതും കേരള ജനതയെ തീരാദുരിതത്തിലാഴ്ത്തുന്നതുമായ വിഷയമാണ് മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ.ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികൃതർ നിസ്സംഗത പാലിക്കുന്നതും നിശബ്ദരാകുന്നതും അംഗീകരിക്കാൻ കഴിയില്ല. മനുഷ്യജീവനെതിരെയുള്ള ഇത്തരം പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലൂടെ കെ സി ബി സി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ജീവസംരക്ഷണ സന്ദേശയാത്രക്ക് വൻ പൊതുജനസ്വീകാര്യത ലഭിച്ചിരുന്നു. അധികൃതർ ഇനിയും നിസംഗത പാലിച്ചാൽ ജീവസംരക്ഷണം പ്രധാനലക്ഷ്യമായുള്ള പ്രോലൈഫ് പ്രസ്ഥാനത്തിന് ശക്തമായ സമരപരിപാടികളിലേക്ക് പ്രവേശിക്കേണ്ടി വരുമെന്നും ബിഷപ്പ്പറഞ്ഞു. കൊല്ലം ബിഷപ്സ് ഹൗസിൽ വെച്ച് നടത്തിയ കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതിയുടെ എക്സിക്യൂട്ടീവ് യോഗത്തിന്റെ…

Read More

കോട്ടപ്പുറം: കെആർഎൽസിസിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടക്കുന്ന ജനജാഗരസമ്മേളനങ്ങളുടെ കോട്ടപ്പുറം രൂപതാതല ഉദ്ഘാടനം മതിലകം സെൻ്റ് ജോസഫ് ലത്തീൻ പള്ളിയിൽ കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്തു . ഫാ. ഷൈജൻ കളത്തിൽ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്,കോട്ടപ്പുറം രൂപത ബിസിസി ഡയറക്ടർ ഫാ.നിമേഷ് കാട്ടാശേരി, സഹവികാരി അനീഷ് പുത്തൻപറമ്പിൽ, മതിലകം ഇടവക കേന്ദ്ര സമിതി പ്രസിഡണ്ട് ഷാജു പടമാടൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ക്ലാസുകൾക്ക് ജോസഫ് ജൂഡ്, ജെസി ജയിംസ് എന്നിവർ നേതൃത്വം നൽകി.

Read More

കണ്ടക്കടവ് :ആലപ്പുഴ രൂപത സ്ഥാപിതമായതിന്റെ 73-മത് വാർഷികം കണ്ടകടവ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ആലപ്പുഴ രൂപതാ ബിഷപ്പ് ജെയിംസ് റാഫേൽ ആനാപ്റമ്പിലിന്റെ കാർമികത്വത്തിൽ കണ്ടക്കടവ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട ദിവ്യബലിയോട് കൂടി രൂപതാ ദിന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആഘോഷമായ സമൂഹ ദിവ്യബലിക്ക് ശേഷം ആലപ്പുഴ രൂപതയിലെ വൈദിക സമ്മേളനവും, ആലപ്പുഴ രൂപതയിലെ വിവിധ സംഘടനകളുടെ നേതൃസംഗമവും ബിഷപ്പ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം നടത്തപ്പെട്ട പൊതുസമ്മേളനം കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തിശേരി ഉദ്ഘാടനം ചെയ്തു. അതിവേഗത്തിൽ സമസ്ത മേഖലകളിലും വളർച്ച കൈവരിക്കുന്ന രൂപതയ്ക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അർപ്പിച്ചു. രൂപതയുടെ 75 മത് വാർഷികത്തിൽ രൂപതയിൽ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന മൂന്നു പദ്ധതികളായ അസീസി ഹോസ്പിസ് വിപുലീകരണം, കണ്ടക്കടവ് കേന്ദ്രീകരിച്ചുള്ള മിനി പാസ്റ്റർ സെന്റർ നിർമ്മാണം, 75 വർഷത്തിൽ 75 ഭവനങ്ങൾ എന്നിവയെക്കുറിച്ച് ബിഷപ്പ് യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ ഭിന്നശേഷിക്കാനായ ബെഞ്ചമിൻ മാത്യു രചിച്ച വയലിനിസ്റ്റ്…

Read More

ആലപ്പുഴ :കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ ആലപ്പുഴ രൂപതയിൽ നിന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി അഡ്വ ജോർജ് കുര്യൻ മുമ്പാകെ അമ്പതിനായിരം പേരുടെ ഒപ്പോടുകൂടി ഭീമഹർജി സമർപ്പിച്ചു. തീരദേശ വിഷയങ്ങളേയും ആലപ്പുഴ – എറണാകുളം പ്രദേശത്തെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയാണ് ഭീമഹർജി നൽകിയത്. ഹർജി അനുഭാവപൂർവം സ്വീകരിച്ച മന്ത്രി ആലപ്പുഴയുടെ തീരദേശത്ത് ഉടനെ സന്ദർശനം നടത്താമെന്നും കേന്ദ്ര ഗവൺമെൻ്റിൻ്റെ സാധ്യമായ എല്ലാ സഹായവും നൽകാമെന്നും ഉറപ്പു നൽകി. കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ രൂപതാ ഡയറക്ടർ സിസ്റ്റർ അമ്പി ലിയോൺ, പ്രസിഡൻ്റ് സോഫി രാജു, ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, അഡ്വ. റോണി ജോസ് എന്നിവരോടൊപ്പം രൂപതയിലെ വനിതാ നേതാക്കൾ ചേർന്നാണ് ഭീമഹർജി നൽകിയത്.

Read More

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.നിലവില്‍ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടത്. 12ന് കടുത്ത തലവേദനയെയും പനിയെയും തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയില്‍ രോഗം ഭേദമായില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എടി ആശുപത്രിയില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരും അറിയിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

Read More