കെ ജെ സാബു
മുൻപും ഇത്തരം ബഹിഷ്കരണ കാംപെയ്നുകൾ നടന്നിട്ടുണ്ട് നമ്മുടെ സ്വാതന്ത്യ സമരകാലത്ത് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യമാണിത് .ഒരായുധം എപ്പോൾ എവിടെ ഉപയോഗിക്കണം എന്നതിൽ മാത്രേ തർക്കമുള്ളൂ.
ഇസ്രയേലുമായി സാങ്കേതിക സഹകരണം നടത്തുന്നു എന്ന ആരോപണത്തില്‍ ടാറ്റയുടെ സൂഡിയോ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്ക് എതിരെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷൻ ആഹ്വാനം ചെയ്ത ബഹിഷ്കരണ ക്യാംപയിന് മികച്ചപ്രതികരണമല്ല .
ആഹ്വാനത്തിന് മറുപടിയുമായി സോഷ്യല്‍മീഡിയയില്‍ ‘സപ്പോര്‍ട്ട് ടാറ്റ’ ട്രെന്ഡിങ്ങാവുന്നതാണ് വാർത്ത . ബഹിഷ്കരണാഹ്വാനത്തിനെതിരെ സൂഡിയോയില്‍ ഷോപ്പിങ് നടത്തി ബില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ഏറെപ്പേരാണ് ടാറ്റയ്ക്ക് പിന്തുണയേകുന്നത് .
‘സൂഡിയോയില്‍ പോയി,,, ടീ ഷര്‍ട്ട് ഒരു പാന്റ് പിന്നെ ഒരു ഷര്‍ട്ട് ഇത്രയും വാങ്ങി, ബക്രീദ് അവധിയും വെള്ളിയാഴ്ചയുമൊക്കെ ആയത് കൊണ്ടാകാം നല്ല തിരക്ക് ആയിരുന്നു…. ഞാന്‍ രണ്ടാഴ്ച മുമ്പ് നാട്ടില്‍ ഉണ്ടായിരുന്നു , ഡ്രസ്സ് ഒന്നും കാര്യമായിട്ട് കൊണ്ടുവരാത്തത് കൊണ്ട് പുതിയ രണ്ടുമൂന്നു ജോഡി വാങ്ങിക്കാം എന്ന് കരുതി നേരെ കയറിയത് സുഡിയോയില്‍ …ടോപ് ഫാഷന്‍, വിലക്കുറവ്, നല്ല സെലക്ഷന്. ഇതൊക്കെയാണ് സുഡിയോ നല്കുന്ന ഓഫര്‍. എന്തായാലും ചിലർ ഇത് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.. ഇതോടെ റ്റാറ്റയുടെ നല്ലകാലം തുടങ്ങി.. എന്നിങ്ങനെയാണ് കമന്റുകൾ.
നമ്മുടെ രാജ്യം ഒരു മള്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി ആണ് , മനുഷ്യർ മിക്കവരും പരസ്പരം ആശ്രയിച്ച് ജീവിക്കുന്നവരാണ് . ഈമാതിരി വിഘടന വാദവും, വര്‍ഗീയതയും ഇറക്കിയാല്‍ , ഇറക്കുന്നവന്റെ ട്രൗസർ കീറുമെന്നേയുള്ളൂ
‘പെരുന്നാള്‍ ഉടുപ്പില്‍ ഗാസയിലെ കുരുന്നുകളുടെ ചോരക്കറയില്ലെന്ന് ഉറപ്പു വരുത്തുക’; ടാറ്റ ഗ്രൂപ്പിന്റെ സൂഡിയോ ബഹിഷ്കരിക്കാന്‍ ആഹ്വാനവുമായാണ് എസ്ഐഒ കാമ്പെയ്ൻ
എസ്ഐഒയുടെ നീക്കത്തിനെതിരെ സംഘപരിവാര്‍ സംഘടനകളും രംഗത്തുണ്ട് .കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നടക്കുന്നവർക്ക് ഇത് വീണുകിട്ടിയ വടിയായി .
നമ്മുടെ പുത്തനുടുപ്പുകളിലും വര്‍ണ്ണങ്ങളിലും സൗന്ദര്യ ഉല്പന്നങ്ങളിലും ഭക്ഷണപാനീയങ്ങളിലും ഗാസയിലെ കുരുന്നുകളുടെ ചോരക്കറ പുരളുന്നില്ലെന്ന് ഉറപ്പു വരുത്തണം എന്നും ക്യാംപയിന് ആവശ്യപ്പെടുന്നു. ബീഫ് കഴിക്കരുതെന്ന് വിലക്കുന്ന പരിവാർ നിലപാടിൽ നിന്നും ഇത് ഏറെ അകലെയല്ല .

