- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ FCRA ഭേദഗതി ബിൽ സഭാ സ്ഥാപനങ്ങളുടെ സ്വയംഭരണത്തിനും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാകുന്നു. ലൈസൻസ് റദ്ദാകുന്ന സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് സൃഷ്ടിച്ച ആസ്തികൾ സർക്കാർ നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥ പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ എന്നിവയുടെ സ്വതന്ത്ര പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് കെ.എൽ.സി.എ കോട്ടപ്പുറം രൂപത സമിതി അറിയിച്ചു.
ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നതെന്ന് പൂഞ്ഞാർ എൻഡിഎ സ്ഥാനാർത്ഥി പിസി ജോർജ്.
തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ ഭരണഘടന വിരുദ്ധമായ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് കേരള ലത്തീൻ മെത്രാൻ സമിതി.
കൊച്ചി :ക്രൈസ്തവർ വിശുദ്ധവാരത്തിലേക്ക് കടക്കുമ്പോൾ ഈസ്റ്റർ സന്ദേശവുമായി വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. യേശുവിന്റെ പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മ പുതുക്കലാണ് ഈസ്റ്റർ. ഈസ്റ്റർ എന്നും പ്രത്യയശയുടെ ഉന്നത സന്ദേശമാണ് നൽകുന്നത്. എല്ലാ തിന്മകളെയും പാപ വസ്ഥകളെയും പരാചയപ്പെടുത്തി, ജീവനിലേക്ക് ഉയർത്തെഴുന്നേറ്റ ക്രിസ്തു മരണത്തിനു മുകളിൽ ജീവന്റെ വിജയത്തെയാണ് ആഘോഷമാക്കുന്നത്. ഈ ലോക ജീവിതത്തിനു സമാപനം കുറിക്കുന്ന മരണത്തെപ്പോലും ഭയം കൂടാതെ നേരിടാൻ ഈസ്റ്റർ നമ്മെ ശക്തിപ്പെടുത്തുന്നു. രാജ്യങ്ങൾ തമ്മിലുള്ള സകല പോരാട്ടങ്ങളും അവസാനിപ്പിക്കാനും അതുവഴി ലോകത്ത് സമാധാനം പുനർസ്ഥാപിക്കാനും ഈസ്റ്റർ ആചരണം നമ്മെ സഹായിക്കട്ടെ. ക്രിസ്തു നാഥന്റെ ഉയിർപ്പ് നമ്മെ ശക്തിപ്പെടുത്തട്ടെ എന്ന് ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം ആശംസിച്ചു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ, ആഭ്യന്തരകാര്യവിഭാഗം തലവനായി, ഇറ്റലിയിലെ ബെർഗമോയിൽ നിന്നുള്ള ആർച്ചുബിഷപ്പ് പൗളോ റുദെല്ലിയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊളംബിയയിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനം ചെയ്തു വരികയായിരുന്നു ആർച്ചുബിഷപ്പ് പൗളോ. ദൈവീക സഹായത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടും, പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ടും ഈ ഉത്തരവാദിത്വം സ്വീകരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
ജീവിതത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം കാത്തുസൂക്ഷിക്കുക” എന്ന വിശുദ്ധ ബെനെഡിക്റ്റിന്റെ നിയമാവലിയിലെ വചനം ഉദ്ധരിച്ചുകൊണ്ട്, ദൈവവചനത്തിന്റെ പ്രാർത്ഥനാപൂർവ്വമായ വായന ഇതിനു എത്രമാത്രം സുരക്ഷിതത്വം ഒരുക്കുന്നുവെന്നുള്ളതിനു, ബെനെഡിക്റ്റയിൻ സന്യാസികൾ സാക്ഷികളാണെന്നു ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. മാർച്ചുമാസം മുപ്പതാം തീയതി, തിങ്കളാഴ്ച്ച, ബെനെഡിക്റ്റയിൻ സന്യാസി സഭയിലെ മൂന്നു സമൂഹങ്ങളിൽ പെട്ട അംഗങ്ങൾക്ക് പാപ്പാ, സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിച്ച വേളയിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്.
സുവിശേഷങ്ങളെ പുതിയൊരു തരം അനുഭവത്തിലൂടെ ജീവസുറ്റതാക്കുന്ന ഒരു പുതിയ ഓഡിയോ പോഡ്കാസ്റ്റ്. യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും – പുൽത്തൊട്ടിയിലെ ജനനം മുതൽ വിജയകരമായ പുനരുത്ഥാനം വരെയുള്ള നാല് ഭാഗങ്ങളുള്ള ഓഡിയോ നാടകവൽക്കരണമായ “ദി ക്രൈസ്റ്റ്”, ഈ ഫോർമാറ്റിൽ നിർമ്മിച്ച യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും ആദ്യമായി പൂർണ്ണമായി നാടകവൽക്കരിക്കുന്നതാണ്.
ജറുസലേമിലെ സഭയും ഇസ്രായേൽ അധികാരികളുമായി നടന്ന ചർച്ചയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് താത്കാലിക സമ്മതം നൽകാൻ ഇസ്രായേൽ തീരുമാനിച്ചു. ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും വിശുദ്ദ നാടിന്റെ കസ്റ്റോഡിയനും തിങ്കളാഴ്ച ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. തിരുകല്ലറ ദേവാലയത്തിൽ വിശുദ്ധ വാരത്തിന്റെയും ഈസ്റ്റർ ആഘോഷങ്ങളുടെയും ക്രമീകരണങ്ങൾ സംബന്ധിച്ച് ഇസ്രായേൽ അധികാരികളുമായി ഒരു കരാറിലെത്തിയതായി പ്രഖ്യാപിച്ചു.
യുദ്ധ ഭീതിയിലും വിശുദ്ധനാട്ടിൽ പ്രതീക്ഷയുടെ ഒരു അപ്രതീക്ഷിത സൂചനയായി, ഗാസ സിറ്റിയിലെ ഹോളി ഫാമിലി ഇടവകയിലെ ക്രിസ്ത്യാനികൾക്ക് മാർച്ച് 29 ന് കുരുത്തോല ആശീർവാദത്തോടെയും, ഘോഷയാത്രയോടെയും ഓശാന ഞായർ ശുശ്രൂഷകൾ നടത്താൻ സാധിച്ചു. കനത്ത മഴയും സമീപത്തായി നടന്നുകൊണ്ടിരുന്ന വെടിവെപ്പും വകവയ്ക്കാതെ, അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു .
Subscribe to Updates
Get the latest creative news from FooBar about art, design and business.
