- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയും ലൂർദ് കോളേജ് ഓഫ് നഴ്സിങ് സംയുക്തമായി ലോകാരോഗ്യ ദിനം ആചരിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടിയും സൗജന്യ ഹെൽത്ത് സ്ക്രീനിങ്ങും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർ ഷാ ആർ. ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവൽക്കരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്നും പൊതുജനാരോഗ്യ രംഗത്ത് ലൂർദ് ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ ഗോൾഡിൻ പീറ്റർ ആരോഗ്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലൂർദ് കോളേജ് ഓഫ് നഴ്സിങ് അധ്യാപിക പ്രൊഫ. ലീന എബ്രഹാം, ലൂർദ് ആശുപത്രി റിലേഷൻസ് ഓഫീസർ ഡോ. റ്റിറ്റ്സൺ ദേവസി എന്നിവർ സംസാരിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിങ് വിദ്യാർത്ഥികൾ ആരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
‘ഇറാനില് ഇപ്പോഴും തുടരുന്ന ഇന്ത്യക്കാര്, നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില് എത്രയും വേഗം രാജ്യം വിടണമെന്ന് എംബസിയുടെ മുന്നറിയിപ്പ്.
പോളിംഗ് ബൂത്തിലെത്തുമ്പോള് സംശയങ്ങളില്ലാതെ വോട്ട് രേഖപ്പെടുത്താം
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി (94) അന്തരിച്ചു.
നൈജീരിയ: ഓശാന ഞായര് ദിവസം നൈജീരിയയിലെ ജോസില് കുറഞ്ഞത് 30 ക്രിസ്ത്യാനികള് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, ഈസ്റ്റര് വാരാന്ത്യത്തില് മധ്യ നൈജീരിയയിലെ വിവിധ പ്രദേശങ്ങളില് നടന്ന ഏകോപിത ആക്രമണങ്ങളില് ഡസന് കണക്കിന് ആളുകള് കൂടി കൊല്ലപ്പെട്ടു. ബെന്യൂ, കദുന, നസാരാവ സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമങ്ങളില് കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്ട്ട് ചെയ്തു. ക്രിസ്ത്യാനികളുടെ പ്രധാന ആഘോഷകാലമായ ഈസ്റ്ററിനോടനുബന്ധിച്ചാണ് ഈ ആക്രമണങ്ങള് നടന്നത്.ബെന്യൂ സംസ്ഥാനത്തിലെ ഗ്വെര് ഈസ്റ്റ് ലോക്കല് ഗവണ്മെന്റ് ഏരിയയിലെ എംബാലോം ഗ്രാമത്തില് ഈസ്റ്റര് ഞായറാഴ്ച പുലര്ച്ചെയുണ്ടായ ആക്രമണത്തില് കുറഞ്ഞത് 17 ക്രിസ്ത്യാനികള് കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുണ്ട്. ആയുധധാരികള് ഗ്രാമത്തില് കയറി വെടിവെപ്പ് നടത്തുകയും വീടുകള്ക്ക് തീ വെക്കുകയും ചെയ്തതായി നാട്ടുകാര് അറിയിച്ചു. രക്ഷപ്പെട്ടവര് സമീപ കാട്ടുകളിലേക്ക് ഓടിപ്പോയി. തുടര്ന്ന് നടത്തിയ തിരച്ചിലുകളില് കൂടുതല് മൃതദേഹങ്ങള് കണ്ടെത്തിയതായി പ്രാദേശിക വൃത്തങ്ങള് അറിയിച്ചു.2018 ഏപ്രിലിലും എംബാലോം ഗ്രാമത്തില് നടന്ന ഒരു ദേവാലയാക്രമണത്തില് രണ്ട് പുരോഹിതര് ഉള്പ്പെടെ 19 പേര് കൊല്ലപ്പെട്ടിരുന്നു. ഗ്വെര് ഈസ്റ്റ്…
യേശുവിനെ മിശിഹായായി സ്വീകരിച്ച യഹൂദ
വംശജന്മാരുടെ അനുഭവങ്ങളുമായി ഡോക്യുമെന്ററി ചിത്രം
ഇറാന്-അമേരിക്ക യുദ്ധം ”ന്യായയുദ്ധ സിദ്ധാന്തത്തിന്റെ” അടിസ്ഥാനത്തില് ന്യായീകരിക്കാന് ബുദ്ധിമുട്ടാണെന്ന് അമേരിക്കന് സൈനിക സേവനങ്ങള്ക്കായുള്ള ആര്ച്ച്ബിഷപ്പ് ടിമോത്തി ബ്രോഗ്ലിയോ വ്യക്തമാക്കി.
റോം: പ്രശസ്ത ഇറ്റാലിയന് കത്തോലിക്ക മാധ്യമപ്രവര്ത്തകനും വിശ്വാസത്തെ സംരക്ഷിക്കുകയും സാധാരണ ജനങ്ങള്ക്ക് അതിന്റെ യുക്തിസഹമായ അടിസ്ഥാനങ്ങള് അവതരിപ്പിക്കുകയും ചെയ്ത 20-ലധികം പുസ്തകങ്ങളുടെ രചയിതാവുമായ വിറ്റോറിയോ മെസ്സോറി (84) ഇറ്റലിയിലെ ഡെസന്സാനോ ഡെല് ഗാര്ഡയിലെ തന്റെ വസതിയില് അന്തരിച്ചു. മെസ്സോറി എഴുതിയ ”ദ റാറ്റ്സിംഗര് റിപ്പോര്ട്ട്” (1985) എന്ന പുസ്തകം – ഭാവിയില് ബെനഡിക്ട് പതിനാറാമന് പാപ്പയായ കാര്ഡിനാള് ജോസഫ് റാറ്റ്സിംഗറുമായുള്ള അഭിമുഖത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ”ക്രോസിംഗ് ദ ത്രെഷോള്ഡ് ഓഫ് ഹോപ്പ്” (1994) എന്ന കൃതി – വിശുദ്ധ ജോണ് പോള് രണ്ടാമന് പാപ്പയുമായുള്ള അഭിമുഖത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. ഈ രണ്ടു കൃതികളും ലോകവ്യാപകമായി ബെസ്റ്റ്സെല്ലറുകളായി മാറുകയും നിരവധി ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യപ്പെടുകയും ചെയ്തു. 1976- പ്രസിദ്ധീകരിച്ച ”ഹൈപ്പോത്തസിസ് ഓണ് ജീസസ്” എന്ന പുസ്തകത്തിലൂടെയാണ് മെസ്സോറി അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. യേശുക്രിസ്തുവിനെക്കുറിച്ചുള്ള ചരിത്രപരവും യുക്തിസഹവുമായ വാദങ്ങള് അവതരിപ്പിച്ച് സംശയവാദങ്ങളെ പ്രതിരോധിക്കാന് ശ്രമിച്ച ഈ കൃതി കത്തോലിക്ക വിശ്വാസത്തിനുള്ള ഒരു പ്രധാന ആധാരമായി മാറി.…
ഹോര്മുസ് കടലിടുക്ക് വീണ്ടും തുറന്നാല് ഇറാനുമായി വെടിനിര്ത്തലിന് തയ്യാറാണെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാന് നേതൃത്വവുമായി നടത്തിയ ചര്ച്ചകള്ക്ക് ശേഷമാണ് ഈ തീരുമാനം.
ഹോര്മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന് ഇറാന് സമ്മതിച്ചാല് രണ്ടാഴ്ചത്തേക്ക് ഇറാനുമേലുള്ള ആക്രമണങ്ങള് നിര്ത്തിവെക്കാമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇത് ഇരുവിഭാഗവും പാലിക്കേണ്ട വെടിനിര്ത്തലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
