Author: admin

ഡര്‍ബന്‍: ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യ പടുത്തുയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സില്‍ പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് എന്നിവരാണ് മത്സരത്തില്‍ പ്രോട്ടീസിനെ കറക്കി വീഴ്‌ത്തിയത്. ആവേശ് ഖാൻ രണ്ടും അര്‍ഷ്‌ദീപ് സിങ് ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്താൻ ഇന്ത്യയ്‌ക്കായി.

Read More

വാഷിങ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള ഇറാനിയൻ ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന് അറിയിച്ച് അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ . ഗൂഢാലോചനയില്‍ ഇറാന് കൃത്യമായ പങ്കുണ്ടെന്നും 3 പേര്‍ക്കെതിരെ കേസെടുത്തുവെന്നും എഫ്ബിഐ അറിയിച്ചു. ഇറാനിൽ താമസിക്കുന്ന ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്‍റെ (ഐആർജിസി) പ്രധാന അംഗമായ ഫർഹാദ് ഷാക്കേരി (51) ആണ് ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നിലെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി. ന്യൂയോർക്കിലെ ബ്രൂക്ലിൻ, സ്‌റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കാർലിസ്‌ലെ റിവേര (49), ജോനാഥൻ ലോഡ്‌ഹോൾട്ട് (36) എന്നീ അമേരിക്കൻ പൗരൻമാരെ സംഭവത്തില്‍ അറസ്‌റ്റ് ചെയ്‌തു. ഷാക്കേരിയുടെ ഒരു ഓഡിയോ റെക്കോര്‍ഡില്‍ നിന്നാണ് ട്രംപിനെ കൊലപ്പെടുത്താൻ ഗുഢാലോചന നടത്തിയതായി എഫ്‌ബിഐ തിരിച്ചറിഞ്ഞത്. കവർച്ച കേസിൽ 14 വർഷം തടവ് അനുഭവിച്ച ശേഷം 2008-ൽ അമേരിക്കയില്‍ നിന്ന് ഇറാനിലേക്ക് നാടുകടത്തപ്പെട്ട ഷാക്കേരി, ന്യൂയോർക്ക് സിറ്റിയിലെ രണ്ട് ജൂത-അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നു. 500,000 യുഎസ് ഡോളറാണ് ഒരാളെ കൊലപ്പെടുത്താൻ…

Read More

ന്യൂ ഡൽഹി: 2024 നവംബർ 4 ന് മൂന്ന് കോടിയിലധികം ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്‌തത്. ഇത് ചരിത്ര നേട്ടമാണെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. അന്നേദിവസം 120.72 ലക്ഷം നോൺ-സബർബൻ യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിച്ചത്. അതിൽ 19.43 ലക്ഷം റിസർവ്ഡ് യാത്രക്കാരും 101.29 ലക്ഷം റിസർവ് ചെയ്യാത്ത യാത്രക്കാരും ഉൾപ്പെടുന്നു. ഇതുകൂടാതെ സബര്‍ബന്‍ മേഖലയില്‍ 180 ലക്ഷം യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ചത്. ഈ വർഷത്തെ ഏറ്റവും തിരക്കേറിയ മാസത്തിലാണ് ഇന്ത്യൻ റെയിൽവേ ഈ നേട്ടം കൈവരിച്ചതെന്നും ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന കാര്യക്ഷമതയെ പ്രതിഫലിപ്പിക്കുന്നതായും റെയിൽവേ മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു.

Read More

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും പ്രവർത്തിക്കുന്ന കുടുംബയൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്ലീൻ കൊച്ചി ഉദ്ഘാടന കർമ്മം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ നിർവഹിച്ചു . നമ്മുടെ നാടിനോടും സംസ്കാരത്തോടുമുള്ള അലസ മനോഭാവം മാറ്റപ്പെടണമെന്നും വൃത്തിയുള്ള അന്തരീക്ഷമാണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം എന്നും ആർച്ച് ബിഷപ്പ് ഓർമപ്പെടുത്തി. നെയ്യാറ്റിൻകര രൂപതയുടെ മെത്രാൻ ഡോ.വിൻസൻ്റ് സാമുവൽ, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, കൊച്ചിമേയർ അഡ്വ.അനിൽകുമാർ, എംപി ശ്രീ. ഹൈബി ഈഡൻ ,എംഎൽഎ ശ്രീ. ടി ജെ വിനോദ്, കൗൺസിലർമാരായ ശ്രീ ഹെൻട്രി ഓസ്റ്റിൻ, ശ്രീ മനുജേക്കബ്,ശ്രീ ജോർജ് നാനാട്ട്, ശ്രീമതി മിനി ദിലീപ്,കോഡിനേറ്റർമാരായ ശ്രീ ജോബി തോമസ് ,നവീൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൊച്ചിൻ മറൈൻ ഡ്രൈവ്,ക്വീൻസ് വാക്വേ ,മാർക്കറ്റ് റോഡ്,ഹൈക്കോർട്ട് റോഡ് എന്നിവിടങ്ങളിൽ സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.എല്ലാ പ്രവർത്തനങ്ങൾക്കും വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടറേറ്റ് നേതൃത്വം നൽകി.

Read More

മുനമ്പം:കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യർ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോർഡ് അംഗീകരിക്കുകയും കേരള സർക്കാർ അതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളത്തു നിന്നും മുനമ്പത്തേയ്ക്ക് നടത്തപ്പെട്ട ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അർച്ച്ബിഷപ്പ്. വരാപ്പുഴ അതിരൂപത മുനമ്പം പ്രശ്നമായി ബന്ധപ്പെട്ട് ദേശീയ സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്തതിന്റെ വെളിച്ചത്തിൽ നിലവിലുള്ള ഭരണഘടനയ്ക്ക് വിരുദ്ധമായി ,വഖഫ് നിയമത്തിന്റെ നൂലാമാലകളിൽ തങ്ങിനിൽക്കാതെ, നീതിപരവും ധാർമികവും മനുഷ്യത്വപരവുമായ നിലപാട് വഖഫ് വിഷയത്തിൽ ഭാരത സർക്കാരും കേരള ഗവൺമെൻറും സ്വീകരിക്കണമെന്നും ആർച്ച്ബിഷപ്പ് പ്രസ്താവിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ പ്രസംഗിക്കുന്നു കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ മോൺ .റോക്കി റോബി കളത്തിൽ ,വരാപ്പുഴ അതിരൂപത വികാർ ജനറൽ മാരായ മോൺ. മാത്യു…

Read More

നിയുക്ത ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ സ്ഥാനീയമുദ്രയിലെ ചിഹ്നങ്ങള്‍ അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷാ നിയോഗത്തെയും കേരളീയ തീരദേശപാരമ്പര്യത്തെയും സൂചിപ്പിക്കുന്നു. അവയ്ക്കു ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ ധ്വനികളുമുണ്ട്. കണ്ണൂര്‍ സഹായമെത്രാനായി ഞായറാഴ്ച അഭിഷിക്തനാകുന്ന ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ ഇടയശുശ്രൂഷയുടെ ആപ്തവാക്യം (മോട്ടോ): ഫീദെസ്, സ്‌പെസ് എത് കാരിത്താസ്’ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്ന ദൈവികപുണ്യങ്ങളെ അനുസ്മരിപ്പിക്കുന്നു. സ്ഥാനികമുദ്ര: സ്ഥാനികമുദ്രയുടെ ഫലകത്തില്‍ (ഷീല്‍ഡ്) ആകാശനീലിമ, വെള്ളി നിറങ്ങളിലെ നാലു കളങ്ങളില്‍ ആദ്യത്തേത് സുവര്‍ണ കാസയില്‍ നിന്ന് ഉയര്‍ന്നുവരുന്ന തിരുവോസ്തിയാണ്. പരിശുദ്ധമാതാവിന്റെ സംരക്ഷണത്തെ സൂചിപ്പിക്കുന്ന ‘ഔസ്പീച്ചെ മരിയ’ (എഎം) ചിത്രാക്ഷരമുദ്രയാണ് രണ്ടാമത്തെ കളത്തില്‍. സുവിശേഷത്തിന്റെയും യേശുവിന്റെയും പ്രതീകമായ തുറന്ന പുസ്തകത്തിലെ ‘ആല്‍ഫ, ഒമേഗ’ (ആദിയും അന്ത്യവും) എന്ന ചെമന്ന ഗ്രീക്ക് അക്ഷരങ്ങളും പുസ്തകത്തിന്റെ ചട്ടക്കൂടും പരിശുദ്ധാത്മാവിന്റെ അഗ്നിയെ സൂചിപ്പിക്കുന്നു, മൂന്നാം കള്ളിയില്‍. സഭയുടെയും യേശുവിന്റെ പരസ്യജീവിതത്തിന്റെയും നിയുക്തമെത്രാന്റെ ജീവിതവുമായി ബന്ധപ്പെട്ട തീരദേശ പൈതൃകത്തിന്റെയും സൂചനയാണ് നാലാം കളത്തിലെ വഞ്ചിയും വലയും വെള്ളി നിറമുള്ള അലകളും. മൂന്ന് ഇതളുകള്‍ ഉള്ള…

Read More

മുനമ്പം: മുനമ്പം നിവാസികളുടെ സ്വന്തം ഭൂമിയിന്മേലുള്ള റവന്യൂ അവകാശം പുനഃസ്ഥാപിക്കുക, മുനമ്പം ഭൂമിയിലുള്ള അവകാശ വാദത്തിൽനിന്നും വഖഫ് ബോർഡ്  പിന്മാറുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്   മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി സമര സമിതി നേതാക്കളെ സന്ദർശിക്കുകയും നിരാഹാര സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കും വരെ പോരാട്ടം തുടരുമെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന പ്രസ്താവിച്ചു.  മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി  കോട്ടപ്പുറം രൂപത മെത്രാൻ ഡോ.അംബ്രോസ്  പുത്തൻവീട്ടിൽ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന  ജനറൽ സെക്രട്ടറി അനു ദാസ് സി. എൽ. സംസ്ഥാന ആനിമേറ്റർ സിസ്റ്റര്‍ മെൽന ഡി’ക്കോത്ത, വൈസ് പ്രസിഡന്റ്‌  മീഷമ ജോസ്, സെക്രട്ടറി മാനുവൽ ആന്റണി,  കെ.സി.വൈ.എം. കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയേൽ കുരിശിങ്കൽ, കെ.സി.വൈ.എം. കോട്ടപ്പുറം  രൂപത പ്രസിഡന്റ്‌ ജെൻസൺ ആൽബി , ജീവൻ എന്നിവർ സംസാരിച്ചു. വിവിധ രൂപതയിൽ നിന്നും നിരവധി വൈദ്യകരും, സന്യസ്ഥരും, യുവജന പ്രതിനിധികളും ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്തു. നവംബർ…

Read More

ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി, ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ് വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ സംബന്ധിക്കും. കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച മോണ്‍. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേക തിരുകര്‍മങ്ങള്‍ 2024 നവംബര്‍ 10ന് കണ്ണൂര്‍ ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും. റോമിലെ പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയുടെ പ്രസിഡന്റും ഇന്ത്യയുടെ മുന്‍ അപ്പസ്തോലിക നുണ്‍ഷ്യോയുമായ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ മെത്രാഭിഷേക തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ് വാള്‍ഡ് ഗ്രേഷ്യസും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും മുഖ്യസഹകാര്‍മികരായിരിക്കും. കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) അധ്യക്ഷനും കണ്ണൂരിലെ പ്രഥമ ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനസന്ദേശം നല്‍കും. ഇന്ത്യയുടെയും നേപ്പാളിന്റെയും അപ്പസ്‌തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്…

Read More

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോനാൾഡ് ട്രംപിന് അഭിനന്ദനമറിയിച്ച് നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി ഭരണ സംവിധാനങ്ങൾക്ക് നിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കിയെന്നും ബൈഡൻ വ്യക്തമാക്കി. പൗരന്മാര്‍ അവരുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു. ഇനി നിലവിലെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വര്‍ഷം ജനുവരി 20-ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യത്തിൽ, ജനഹിതം എപ്പോഴും വിജയിക്കും. ചിലർക്ക് ഇത് വിജയത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്, മറ്റുള്ളവർക്ക് ഇത് നഷ്ടത്തിന്റെയും നിരാശയുടെയും സമയമായിരിക്കാം. പ്രചാരണങ്ങൾ കാഴ്ചപ്പാടുകൾ തമ്മിലുള്ള മത്സരമാണ്. രാജ്യം ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നു. രാജ്യം എടുത്ത തീരുമാനം നമ്മളെല്ലാം അംഗീകരിക്കണം.’ – ബൈഡൻ കൂട്ടിച്ചേർത്തു. തനിക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കും ബൈഡൻ നന്ദി പറഞ്ഞു.

Read More

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബനിലെ കിങ്സ് മീഡ് സ്റ്റേഡിയത്തില്‍ രാത്രി 8.30 നാണ് മത്സരം ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഓപ്പണറാകും. അഭിഷേക് ശര്‍മ്മയാണ് സഹ ഓപ്പണര്‍.ബംഗ്ലാദേശിനെതിരായ അവസാനമത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയിരുന്നു. ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വി വി എസ് ലക്ഷ്മണ്‍ ആണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഒരുക്കത്തിലായതിനാലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ലക്ഷ്മണെ കോച്ചായി നിയമിച്ചത്. ഇന്ത്യന്‍ ടീമില്‍ രമണ്‍ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവരാണ് പുതുമുഖങ്ങള്‍. ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ രണ്ട് ടി 20 പരമ്പരകള്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു സൂര്യയും സംഘവും വിജയിച്ചത്.

Read More