Author: admin

പ്രകൃതി സംരക്ഷണത്തിനായുള്ള ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ ആഹ്വാനവും കണക്കിലെടുത്താണ് വലിയ ദൗത്യത്തിന് ബംഗ്ലാദേശ് കത്തോലിക്ക സഭ തുടക്കമിടുന്നത്

Read More

78 ബിഷപ്പുമാർ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രത്യേക കോഴ്‌സിൽ പങ്കുചേരുന്നു. അതേസമയം 114 ബിഷപ്പുമാർ രൂപത മെത്രാന്മാര്‍ക്കു വേണ്ടിയുള്ള കോഴ്‌സില്‍ പങ്കുചേരുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

Read More

കാബുൾ: ഭൂകമ്പം തകർത്തെറിഞ്ഞ അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് അയച്ചിരിക്കുന്നത്. ദുരന്തത്തിൽ 1,400ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 2,500ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇന്നലെയും റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. വടക്കുകിഴക്കൻ അഫ്ഗാനിലായിരുന്നു ഭൂചലനം.ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചിരുന്നു.

Read More

കൊല്ലം: ഓച്ചിറയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു . കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഥാർ ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . ഥാര്‍ ജീപ്പില്‍ ഉണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഥാറിൽ ഉണ്ടായിരുന്ന സ്ത്രീയെ കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.

Read More

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്.

Read More

കാസർകോട്: ഏറെ നാൾ കാത്തിരുന്ന വയനാട്, കാസർകോട് ജില്ലകളിലെ ഗവൺമെൻ്റ് മെഡിക്കൽ കോളജ് പ്രവേശനം യാഥാർഥ്യമാവുന്നു. ഇരു ജില്ലകളിലെയും മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി ലഭിച്ചു. ആരോഗ്യരംഗത്ത് കേരളത്തിന് ഇത് ചരിത്രപരമായ നേട്ടമാണ് ഇത് . സംസ്ഥാനത്തെ 14 ജില്ലകളിലും സർക്കാർ മെഡിക്കൽ കോളജുകളായി. പുതിയ മെഡിക്കൽ കോളജുകൾക്ക് പ്രവേശനാനുമതി ആയതോടെ എംബിബിഎസിന് സർക്കാർ മേഖലയിൽ 100 സീറ്റുകൾ കൂടി വർധിച്ചു. വർഷങ്ങളായി ചികിത്സ സൗകര്യക്കുറവ് കാരണം കാസർകോട്, വയനാട് ജില്ലകളിലെ രോഗികൾക്ക് കോഴിക്കോട്, മംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങളും അധ്യാപക നിയമനങ്ങളും പൂർത്തിയാക്കിയതു കൊണ്ട്, 2025 – 26 അധ്യയന വർഷം തന്നെ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് . ആദ്യ ബാച്ച് വിദ്യാർഥികളുടെ പ്രവേശനം ഉടൻ ആരംഭിക്കും. വയനാടും കാസർകോടും 50 വീതം വിദ്യാർഥികൾക്കാണ് പ്രവേശനം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. മെഡിക്കൽ…

Read More

ഹോളിവുഡ് സിനിമകളായ സൂപ്പർമാൻ, ഓപ്പൺഹൈമർ എന്നീ സിനിമകൾക്ക് ഇന്ത്യയിൽ സെൻസറിങ് നേരിടേണ്ടി വന്നിരുന്നു.

Read More