- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില് മുങ്ങി കോഴിക്കോട് നഗരം
- വിവാ ഇല് പാപ്പാ….ലിയോ പതിനാലാമന് പുതിയ പാപ്പയായി ചുമതലയേറ്റു
- സമുദായശക്തി തെളിയിച്ച് കെഎൽസിഎ ജില്ലാ കൺവെൻഷൻ
- വലിയ കുടുംബങ്ങളുടെ സംഗമം നടത്തി
- സഭയുടെ കരുതലിന്റെ മുഖമായി സ്നേഹാർദ്രം ഭിന്നശേഷി സംഗമം
- ‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ പാപ്പ
- സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 25 വർഷം തടവ്
- ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു
Author: admin
ന്യൂഡല്ഹി : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്ലാല് നെഹ്രുവിന്റെ ഓർമ്മയിൽ രാജ്യമിന്ന് ശിശുദിനം ആഘോഷിക്കും . കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിക്ക് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്നേഹവായ്പാണ് ഈ ദിവസം ശിശുദിനമായി ആചരിക്കുന്നതിനു പിന്നിൽ . നെഹ്രുവിന്റെ 135-ാം പിറന്നാള് ദിനമാണ് ഇന്ന്. ചാച്ചാജിയുടെ ഓർമകളിൽ രാജ്യമെമ്പാടും കുരുന്നുകൾ അദ്ദേഹത്തിൻ്റെ വേഷമണിയും. തൊപ്പിയും ശുഭ്രവസ്ത്രവും പനിനീർപ്പൂ നെഞ്ചോടു ചേർത്തും കുരുന്നുകൾ എത്തുമ്പോൾ രാജ്യം ചാച്ചാജിയുടെ സ്മരണയിലമരും. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നുനൽകിയ വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്റു. നെഹ്റുവിന്റെ അഭിപ്രായത്തിൽ, “കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണം”-നെഹ്രുവിന്റെ വാക്കുകൾ എന്നും പ്രസക്തമാണ് .
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിലായതോടെ ഭീതിയിലായി ജനങ്ങൾ.വിവിധയിടങ്ങളിൽ വായു ഗുണ നിലവാര സൂചിക 429 ആയി ഉയർന്നതായി റിപ്പോർട്ട് ചെയ്തു .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയർന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്കനുസരിച്ച് ഡൽഹിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളിൽ 30 എണ്ണവും ‘കടുത്ത’ വിഭാഗത്തിലാണ് വായുവിൻ്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്തത്.രാവിലെ മുതൽ നഗരപ്രദേശങ്ങളിൽ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. അതേസമയം, വായുമലിനീകരണ വിഷയത്തിൽ ഡൽഹി സർക്കാരിനെ അതിരൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു.മലിനീകരണമില്ലാത്ത അന്തരീക്ഷത്തില് ജീവിക്കാന് ഒരു പൗരന് മൗലികാവകാശമുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
കൊച്ചി:ജീവനാദം വാരികയുടെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന പ്രൊഫ.മാത്യു ജെ വാസ് കടവിൽപറമ്പിൽ വിട പറഞ്ഞു .സംസ്കാരം കലൂർ സെൻ്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ നടന്നു. കേരള ലത്തീൻ സഭയുടെ മുഖപത്രമായി ജീവനാദം ആരംഭിക്കുന്നതിനു മുന്നോടിയായി എറണാകുളം മാർക്കറ്റ് റോഡിൽ കെആർഎൽസിബിസി മീഡിയ സെക്രട്ടറിയേറ്റ് എന്ന പേരിൽ ഓഫീസ് ആരംഭിച്ച കാലം മുതൽ ജീവനാദത്തോട് ചേർന്ന് നിന്ന് പ്രവർത്തിച്ച വലിയ വ്യക്തിത്വമായിരുന്നു മാത്യു ജെ വാസ്. ജീവനാദം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ മൂന്നര വർഷക്കാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.2005 ഡിസംബർ 4 ന്ജീവനാദം വാരികയുടെ പ്രകാശന കർമ്മം എറണാകുളം പാപ്പാളി ഹാളിൽ നടന്ന സമ്മേളനത്തിനു മുന്നോടിയായി മാനേജിങ് എഡിറ്റർ ഫാ.മരിയൻ അറക്കലിനോടൊപ്പം അതിൻ്റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു.ആരംഭകാലങ്ങളിൽ പത്രത്തിന്റെ വിതരണവും ഓഫീസ് അഡ്മിനിസ്ട്രേഷനും എല്ലാം നോക്കി നടത്തുന്നതിൽ പ്രത്യേക താൽപര്യം കാണിച്ചു. കൊല്ലം രൂപത കോവിൽതോട്ടം സെൻറ് ആൻഡ്രൂസ് അംഗമായിരുന്ന മാത്യു ജെ വാസ് എറണാകുളം…
എറണാകുളം:ലോകോത്തര ഐ ടി കമ്പനിയായ ഐബിഎമ്മിന്റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനം-ജെന് എഐ ഇനോവേഷന് സെന്റര് കൊച്ചിയിൽ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്ഫോപാര്ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐബിഎമ്മിന്റെ അത്യാധുനിക ഓഫീസ്. വര്ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സുസ്ഥിര ഗതാഗത സൗകര്യങ്ങള്, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം കേരളത്തിന്റെ പ്രത്യേകതയാണ്. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാര്ക്ക് കേരളത്തില് താമസിച്ചു കൊണ്ട് ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില് 2000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാവിയില് ഇത് 5000 ആകുമെന്നാണ് പ്രതീക്ഷ. ലോകത്തെ തന്നെ ഐബിഎമ്മിന്റെ ഏറ്റവും വളര്ച്ചാ നിരക്കുള്ള കാമ്പസാണിതെന്നും അദ്ദേഹം പറഞ്ഞു.
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 മത്സരം ഇന്ന് നടക്കും. സെഞ്ചൂറിയനില് ഇന്ത്യന് സമയം 8.30 നാണ് മത്സരം ആരംഭിക്കുക. നാലു മത്സര പരമ്പര 1-1 എന്ന നിലയില് സമനിലയിലാണ്. ആദ്യ മത്സരം ഇന്ത്യ 61 റണ്സിന് വിജയിച്ചപ്പോള്, രണ്ടാം ടി 20 മൂന്നു വിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക ഒപ്പമെത്തുകയായിരുന്നു. ആദ്യ മത്സരത്തില് സഞ്ജു സാംസണ് നേടിയ സെഞ്ച്വറിയാണ് ഇന്ത്യന് സ്കോറിന്റെ നെടുന്തൂണായത്. രണ്ടാം മത്സരത്തില് സഞ്ജു പൂജ്യത്തിന് പുറത്തായി. വിജയത്തോടെ പരമ്പരയില് തിരിച്ചെത്താനാണ് ഇന്ത്യന് ടീമിന്റെ ശ്രമം. ഇന്ത്യന് ടീമില് മാറ്റങ്ങള്ക്ക് സാധ്യതയുണ്ട്. ഓള്റൗണ്ടര് രമണ്ദീപ് സിങ് ഇന്ന് കളിച്ചേക്കും. പേസ് ബൗളര് ആവേശ് ഖാന് പകരം വിജയകുമാര് വൈശാഖ്, യാഷ് ദയാല് എന്നിവരില് ഒരാള് ഇടംപിടിച്ചേക്കും. രണ്ടാം കീപ്പര് ജിതേഷ് ശര്മ്മയെ കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം വിജയം തുടരുക ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ലണ്ടന്: 2024 ലെ ബുക്കര് പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്ബിറ്റല്’ എന്ന നോവലിനാണ് പുരസ്കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര് ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല് പറയുന്നത്. എഡ്മണ്ട് ഡി വാള് അധ്യക്ഷനായ പുരസ്കാര നിര്ണയ സമിതിയാണ് അവാര്ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നോവലിസ്റ്റ് സാറാ കോളിന്സ്, പ്രശസ്ത എഴുത്തുകാരന് ജസ്റ്റിന് ജോര്ദാന്, യിയുന് ലി, സംഗീതജ്ഞനും സംഗീതസംവിധായകനുമായ നിതിന് സാഹ്നി എന്നിവര് സമിതി അംഗങ്ങളായിരുന്നു. പുരസ്കാര ജേതാവിന് 50,000 പൗണ്ട് ആണ് സമ്മാനത്തുക ലഭിക്കുക.
ഷുഹായ് :ഷുഹായിൽ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. 35 പേർ കൊല്ലപ്പെട്ടു 43 പേർക്ക് പരുക്കേറ്റു. 62 കാരനാണ് കാർ ഒടിച്ചിരുന്നത് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തിൽ മുറുവേറ്റ നിലയിൽ അബോധാവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത്. സ്വയം മുറുവേൽപ്പിച്ച നിലയിലായിരുന്നു ഇയാൾ. ശക്തമായ സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് ഒത്തുതീർപ്പിലെ വിധിയിൽ ഇയാൾക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതാകും ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോകൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഇന്ന് രാവിലെ ഇന്റർനെറ്റ് സെൻസർ ചെയ്തു നീക്കി. പരുക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടു.
ന്യൂഡല്ഹി: രാജ്യം ഇന്ന് തിരഞ്ഞെടുപ്പുകളുടെ ചൂടില്. ജാര്ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അടക്കം 10 സംസ്ഥാനങ്ങളിലെ 31 നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ജാര്ഖണ്ഡിലെ 81സീറ്റില് 43 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില് ആറ് സീറ്റുകള് പട്ടികജാതി, 20 സീറ്റുകള് പട്ടികവര്ഗം, 17 ജനറല് സീറ്റുകള് എന്നിവയാണുള്ളത്. പകല് ഏഴ് മണി മുതല് വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. 683 സ്ഥാനാര്ത്ഥികളാണ് ഇന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ചേലക്കര കൂടാതെ രാജസ്ഥാനിലെ ഏഴ്, പശ്ചിമ ബംഗാളിലെ ആറ്, അസമിലെ അഞ്ച്, ബിഹാറിലെ നാല്, കര്ണാടകയിലെ മൂന്ന്, മധ്യപ്രദേശിലെ രണ്ട്, ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഖാലയിലെ ഓരോ സീറ്റിലും ഇന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തതനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ എട്ട് ജില്ലകൾക്കാണ് യെല്ലോ അലേർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ നേരിയതോ/ഇടത്തരമോ ആയ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തുടങ്ങിയ തീരങ്ങൾക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതച്ചുഴിയും സ്ഥിതി ചെയുന്ന സാഹചര്യത്തിലാണ് പ്രവചനം. ഇന്ന് മുതൽ നവംബർ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്…
മുനമ്പം: റിലേ നിരാഹാര സമരം മുപ്പത്തിരണ്ടാം ദിനത്തിലേക്ക്. മുപ്പത്തിഒന്നാം ദിനത്തിലെ നിരാഹാര സമരം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു. മുഖമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും നീതിയുടെ സ്വരത്തിനായ് കാതോർക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു . മുപ്പത്തിഒന്നാം ദിനം പ്രദേശവാസികളായ ലില്ലിആന്റണി,സജി ജോസി,ഷീബ ജോസ്,മിനി മാനുവൽ,തോമസ് ഔസേപ്പ്,മേഴ്സി ജോൺസൻ,എമേഴ്സൻ അന്തോണി, ജിനി ബെന്നി,ഡെയ്സി ജോൺസൻ ,ബിൻസി ജോഷി,അഗസ്റ്റിൻ പത്രോസ്,രാജി ആൻസൻ എന്നിവർ ആയിരുന്നു നിരാഹാരമിരുന്നത്. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവർ പ്രസംഗിച്ചു.കോട്ടപ്പുറം രൂപത പള്ളിപ്പുറം മഞ്ഞുമാത ബസ്ലിക്ക റെക്ടർ റവ.ഡോ.ആന്റണികുരിശിങ്കൽ, സഹവികാരിമാർ, ഇടവക സമൂഹം,കർമ്മലീത്ത മാതൃസഭ സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ തങ്കച്ചൻ ഞാലിയത്ത്, ഫാ.ജോസ് അലക്സ്, ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി , പ്രസിഡന്റ് അഡ്വ ചാർളി പോൾ, മറ്റു ഭാരവാഹികൾ, രാഷ്ട്രീയ ജനതാദൾ ഭാരവാഹികൾ,…
Subscribe to Updates
Get the latest creative news from FooBar about art, design and business.