Author: admin

ചെന്നൈ: തമിഴ്‌നാട്ടില്‍ നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യന്‍ കൊല്ലപ്പെട്ടു. പ്രഭാത നടത്തത്തിനിടെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ബാലസുബ്രഹ്മണ്യന്‍.മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്തു വെച്ചായിരുന്നു അക്രമം. നാലോളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്ന് മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു. നേരത്തെ ബിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാര്‍ട്ടി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനായിരുന്നു . ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായിരുന്നു കെ.ആംസ്ട്രോങ് . ചെന്നൈയിലെ വീടിന് അടുത്ത് വച്ച് സംഘടിച്ചെത്തിയ ആറ് പേരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read More

കൊച്ചി: ജനങ്ങളെ സത്യം അറിയിക്കുക എന്ന ഉദ്ദേശത്തോടെയെങ്കില്‍ ഒളി കാമറ ഓപ്പറേഷന്‍ തെറ്റായി കാണാനാകില്ലെന്ന് കേരളാ ഹൈക്കോടതി. ജനങ്ങളെ അറിയിക്കാനുള്ള ഒളി കാമറ റെക്കോര്‍ഡിങിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു . സോളാര്‍ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജയിലില്‍ നടത്തിയ ഒളി കാമറ ഓപ്പറേഷനെത്തുടര്‍ന്ന് ടെലിവിഷന്‍ ചാനലിനെതിരെ പൊലീസ് 2013ലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മാധ്യമങ്ങളാണ് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ പൗരന്‍മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം അനുവദിക്കാത്ത ചില രീതികള്‍ പലപ്പോഴും മാധ്യമങ്ങള്‍ സ്വീകരിക്കാറുമുണ്ട്. അതിലൊന്നാണ് ഒളി കാമറ. ഇതിന്റെ നിയമപരമായ സാദ്ധ്യത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്. വ്യക്തിഹത്യ പോലുള്ള തെറ്റായ ലക്ഷ്യത്തോടെയാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തുന്നതെങ്കില്‍ നിയമ പരിരക്ഷ ലഭിക്കില്ല. കേസിന്റെ വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും കോടതി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം -റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാകും. ഈ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കള്‍ പെരുകി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.

Read More

ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമൃത്യു. മേജര്‍ ബ്രിജേഷ് ഥാപ്പ ഉള്‍പ്പെടെയുള്ള 4 സൈനികരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ രാത്രി വനമേഖലയില്‍ ഭീകരര്‍ക്കായി നടത്തിയ സംയുക്ത തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാത്രി ഒമ്പത് മണിയോടെ വെടിവെയ്പ്പ് നടന്നെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെയും, ജമ്മുകശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്ന്യസിച്ചതായും ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകായെണന്നും സൈന്യം അറിയിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയും ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായും ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. മലയോര തീരദേശ വാസികള്‍ അതീവ ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

Read More

പാലക്കാട്: പാലക്കാട് കണ്ണമ്പ്ര കൊട്ടേക്കാട് കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന (53), മകന്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വീടിന്റെ ചുവര് ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവം ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്. അതേസമയം കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിന് സമീപത്തെ വയലിലാണ് അപകടമുണ്ടായത്. എടത്വയിൽ മരം വീണു വീട് തകർന്നു. പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം. വീട് ഭാഗികമായി തകർന്നു. മരം കടപുഴകി വീഴുമ്പോൾ ബാലൻ നായരും ഭാര്യ കുസുമ കുമാരി, മകൾ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ്…

Read More

കൊച്ചി :വരാപ്പുഴ അതിരൂപതയിലെ പുരാതനമായ വലിയ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിലെ പരി.കർമ്മലമാതാവിന്റെ 351-മത് കൊംബ്രെരിയ തിരുനാൾ കൊടിയേറി.വികാരി ഫാ.പോൾസൺ കൊറ്റിയത്ത് മുഖ്യകാർമികത്വം വഹിച്ചു . തുടർന്ന് നടന്ന ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത വികാര ജനറൽ മോൺ.മാത്യു കല്ലിങ്കൽ മുഖ്യകാർമ്മികത്വം വഹിച്ചു .ഫാ.മേരിദാസ് കോച്ചേരി വചനം പ്രഘോഷിച്ചു .തിരുന്നാൾ ദിനങ്ങളിൽ ജപമാല ,ദിവ്യബലി ,വചനപ്രഘോഷണം ,കാഴ്ചസമർപ്പണം ,ലദീഞ്ഞ എന്നിവയുണ്ടാകും .20ന് ശനിയാഴ്ച രൂപമെടുത്തുവയ്ക്കൽ ,ജപമാല ,ദിവ്യബലി എന്നിവയുണ്ടാകും .മോൺ .സെബാസ്റ്റിൻ ലൂയിസ് മുഖ്യകാർമികത്വം വഹിക്കും . ഫാ .മാത്യു ജോംസൺ തോട്ടുങ്കൽ വചനപ്രഘോഷണം നടത്തും .തുടർന്ന് പ്രദക്ഷിണമുണ്ടാകും .തിരുന്നാൾ സമാപനദിനമായ ഞായറാഴ്ച രാവിലെ 9 .30ന് ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ആർച് ബിഷപ്പ് ഡോ.ജോയ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും .ഫാ.ജോൺ കാപിസ്റ്റൻ ലോപ്പസ്‌ വചനപ്രഘോഷണം നടത്തും .വൈകുന്നേരം ന് തിരുന്നാളിന് കൊടിയിറങ്ങും.ബ്ളോക് 8 ലെ സെന്റ് ലോറൻസ് ഫാമിലി യൂണിറ്റാണ്‌ തിരുന്നാളിന് നേതൃത്വം നൽകുന്നത് .

Read More

കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോർജ് പാടശേരി (83) 2024 ജൂലൈ 14 ന് നിര്യാതനായി. പറവൂരിലുള്ള ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു . വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

Read More

കൊച്ചി:കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ‘മഹിത പൈതൃകം’ പുസ്തകംകെആർഎൽസിസി ജനറൽ അസംബ്ലി ഉദ്ഘാടന വേദിയിൽ വെച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ വരാപ്പുഴ സഹായ മെത്രാൻ ബിഷപ് ഡോ. ആൻ്റണി വാലുങ്കലിന് നൽകി പ്രകാശനം ചെയ്തു. വോക്സ് നോവ ത്രൈമാസികയുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നതിനു മുന്നോടിയായി മുൻ പതിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങൾ ഡോ.ആൻ്റണി പാട്ടപ്പറമ്പിലച്ചൻ്റെ നേതൃത്വത്തിൽ സമാഹാരിച്ചതാണ് ‘മഹിതപൈതൃകം കേരള ലത്തീൻ കത്തോലിക്കർ’ എന്ന പുസ്തകമായി പ്രണത ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ സഭാചരിത്രകാരന്മാർ രചിച്ച് വോക്സ്നോവ മുൻ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 16 ലേഖനങ്ങൾ മാറ്റമൊന്നും വരുത്താതെയാണ് ഇതിൽ ചേർത്തിരിക്കുന്നത്. കൂടാതെ, അന്നത്തെ എഡിറോറിയലുകളും നാൾവഴിയും ചേർത്തിട്ടുണ്ട്. ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.അലക്സ് വടക്കുംതല യാണ് അവതാരിക എഴുതിയിരിക്കുന്നത്.

Read More

ന്യൂഡൽഹി: ലോക്സഭയിലെ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായി മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു. അസമിൽനിന്നുള്ള യുവനേതാവ് ഗൗരവ് ഗൊഗോയ് ആണ് പാർട്ടിയുടെ ലോക്സഭാ ഉപനേതാവ്. മാണിക്ക്യം ടാഗോർ, മുഹമ്മദ് ജാവേദ് എന്നിവരെ വിപ്പുമാരായും തെരഞ്ഞെടുത്തതായി അറിയിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കത്ത് നൽകി. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേരത്തെ തെരഞ്ഞെടുത്തിരുന്നു.

Read More