പാരീസ്: ഫ്രാൻസ് പ്രധാനമന്ത്രി ഫ്രാൻസ്വ ബെയ്റോ പുറത്തായി . അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ബെയ്റോയ്ക്ക് സ്ഥാനം നഷ്ടമായത് . ഫ്രാൻസിന്റെ കടബാധ്യതയ്ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ ചെലവുചുരുക്കൽ പദ്ധതിയാണ് ബെയ്റോവിന് വീഴ്ത്തിയത് .
അവിശ്വാസ വോട്ടെടുപ്പിൽ 364 എംപിമാർ ബെയ്റോവിനെതിരെ വോട്ടു ചെയ്തു . 194 പേർ അനുകൂലിച്ചു. ഒമ്പതു മാസം മാത്രമേ ബെയ്റോ പ്രധാനമന്ത്രി പദത്തിലിരുന്നുള്ളൂ. ബെയ്റോവിന്റെ മുൻഗാമി മിഷെൽ ബാർന്യേ മൂന്നു മാസം മാത്രം പദവിയിലിരുന്ന ശേഷം കഴിഞ്ഞ ഡിസംബറിലെ അവിശ്വാസ വോട്ടെടുപ്പിലാണു പുറത്തായത്.
പൊതുഅവധിദിനങ്ങൾ റദ്ദാക്കുക. പെൻഷനുകളും സാമൂഹിക സഹായങ്ങളും മരവിപ്പിക്കുക തുടങ്ങിയ വിവാദ തീരുമാനങ്ങളാണ് ഫ്രാൻസ്വ ബെയ്റോ ബജറ്റിൽ നടപ്പിലാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് 44 ബില്യൺ യൂറോ സംരക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇവ. എന്നാൽ രാഷ്ട്രീയ എതിരാളികൾ ഇത് പ്രധാനമന്ത്രിക്കെതിരെ ആയുധമാക്കി .

