ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങ് പൂർത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ആർഎസ്എസ് തീരുമാനപ്രകാരമുള്ള ചടങ്ങ് പൂർത്തിയാക്കിയത്. രാമജന്മഭൂമി ട്രസ്റ്റ് ചെയർമാൻ സത്യഗോപാൽ ദാസ് മഹാരാജ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് തലവൻ മോഹൻ ഭഗത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മൈസൂരുവില്‍നിന്നുള്ള ശില്പി അരുണ്‍ യോഗിരാജ് തയാറാക്കിയ അഞ്ചടി ഉയരമുള്ള ശ്രീരാമന്റെ വിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. അഞ്ച് വയസുപ്രായമുള്ള ശ്രീരാമന് അമ്പും വില്ലും ഏന്തിനില്ക്കുന്ന വിഗ്രഹമാണിത്.
പ്രതിഷ്ഠാച്ചടങ്ങിന്റെ മുഖ്യയജമാനനായത് മോദിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ക്ഷേത്ര പ്രതിഷ്ഠയുടെ യജമാനന് ആകുന്നത്.കൃത്യം പന്ത്രണ്ടിന് തന്നെ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയിരുന്നു. ശംഖനാദത്തോടെയാണ് മോദിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്.