കോഴിക്കോട്: രാമക്ഷേത്ര വിഷയം തീർത്തും രാഷ്ട്രീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എസലാം പറഞ്ഞു. സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പിഎംഎ സലാമിന്റെ പരാമർശം.
അയോധ്യയിലെ രാമക്ഷേത്രോദ്ഘാടനവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാടിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ബിജെപിയുടെ അജണ്ടയിൽ വീഴരുതെന്ന് കോൺഗ്രസിനോട് സലാം പറഞ്ഞു.