ഗുസ്തി താരങ്ങളുടെ പ്രതിഷേധം രൂക്ഷമായി . കൂടുതൽ കായിക താരങ്ങൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് രംഗത്തു വരുമെന്നാണ് സൂചന. അതേസമയം രാഹുൽ ഗാന്ധി ഹരിയാനയിൽ ബജരംഗ് പുനിയായുമായി കൂടി കാഴ്ച നടത്തി. താരങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം നിർബന്ധിതമായത്.
വാർത്താ സമ്മേളനത്തിൽ വച്ച് സാക്ഷ്യമാലിക് ബ്യൂട്ടുകൾ ഉപേക്ഷിച്ചതിനുപിന്നാലെ ബജരംഗ് പുനിയ, വീരേന്ദ്ര സിംഗ്, ബിനീഷ് ബോഗെറ്റ് എന്നിവർ തങ്ങൾക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം ഉപേക്ഷിക്കുകയാണെന്നുള്ള പ്രഖ്യാപനം നടത്തി. തുടർന്നാണ് ഫെഡറേഷനിലെ സസ്പെൻഡ് ചെയ്യാൻ കായിക മന്ത്രാലയം തീരുമാനിച്ചത്. പ്രതിഷേധങ്ങൾക്ക് പിന്തുണയായി കൂടുതൽ കായികതാരങ്ങൾ രംഗത്ത് വരും എന്നാണ് സൂചന.