ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മെഡിക്കല്‍ പരിശോധനമുന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് മെഡിക്കല്‍ പരിശോധന നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ & റിസര്‍ച്ച് ആശുപത്രിയില്‍ പരിശോധന നടത്താനാണ് കോടതി ഉത്തരവ്.
ഇടക്കാലം ജാമ്യം നീട്ടണമെന്നും ശിവശങ്കറിന്റെ ആരോഗ്യപ്രശ്നങ്ങള്‍ തുടരുകയാണെന്നും അദ്ദേഹത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയന്ത് മുത്തുരാജ്, അഭിഭാഷകന് മനു ശ്രീനാഥ് എന്നിവര്‍ വാദിച്ചു.
എന്നാല്‍ ജാമ്യം നീട്ടി നല്കണമെങ്കില് മെഡിക്കല്‍ പരിശോധന കൂടിയേ തീരൂവെന്ന് ഇഡി കോടതിയില്‍ നിലപാട് എടുത്തു. കേരളത്തിലെ ആശുപത്രികളിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് സ്വീകരിക്കാനാകില്ലെന്നും ഇഡി സുപ്രീംകോടതിയെ അറിയിച്ചു.