തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച നഴ്സിന്റെ അവയവങ്ങൾ കൊച്ചിയിലെത്തിച്ചു. 11:15ഓടെയാണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചത്.കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന ഹരിനാരായണൻ(16) ആണ് ഹൃദയം സ്വീകരിക്കുക.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ ആരംഭിക്കും. ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലാണ് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തുക. സർക്കാരിന്റെ എയർ ആംബുലൻസാണ് അവയവങ്ങൾ കൊച്ചിയിലെത്തിച്ചത്.