അഹമ്മദാബാദ്:ശമ്പളം ചോദിച്ച ദളിത് യുവാവിന്റെ വായിൽ ചെരിപ്പ് കുത്തിക്കയറ്റിയെന്ന പരാതിയിൽ വനിതാ വ്യവസായി വിഭൂതി പട്ടേൽ ഉൾപ്പടെ ആറുപേർക്കെതിരെ കേസ്. ഗുജറാത്തിലെ മോർബിയിലാണ് സംഭവം.
21 വയസുകാരന് നേരെയാണ് അതിക്രമമുണ്ടായത്. റാണിബ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (ആർഐപിഎൽ) മേധാവിയാണ് വിഭൂതി പട്ടേൽ
ഒക്ടോബറിലാണ് നിലേഷ്, റാണിബ ഇന്ഡസ്ട്രീസില് ടൈല്‍സ് കയറ്റുമതി വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. മാസം 12,000 രൂപയായിരുന്നു ശമ്പളം.
ഒക്ടോബര്‍ 18ന് നിലേഷിനെ വിഭൂതി പട്ടേല്‍ പിരിച്ചുവിട്ടു. ജോലി ചെയ്ത 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ വിഭൂതി പട്ടേല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. പിന്നീട് ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി.
ഇതോടെ ശമ്പളം ചോദിക്കാന്‍ സഹോദരന് മെഹുലിനും അയല്‍വാസിയായ ഭവേഷിനുമൊപ്പമാണ് നിലേഷ്, റാണിബ ഇൻഡസ്ട്രീസില് എത്തിയത്. തുടര്‍ന്ന് വിഭൂതി പട്ടേലിന്റെ സഹോദരൻ ഓം പട്ടേൽ കൂട്ടാളികളുമായി സ്ഥലത്തെത്തി മൂവരെയും മര്‍ദിച്ചെന്നാണ് പരാതി.