കൊച്ചി: കേരളത്തിന്റെ വാര്‍ഷിക ബജറ്റ് ജനജീവിതത്തെ ദുസഹമാക്കുന്നതാണെന്ന് കെആര്‍എല്‍സിസി വക്താവ് ജോസഫ് ജൂഡ്. പുതിയനികുതി നിര്‍ദേശങ്ങള്‍ സര്‍വ്വവ്യാപിയായ വിലക്കയറ്റത്തിന് കാരണമാകും. മത്സ്യബന്ധന മേഖല ഉള്‍പ്പെടെ തീരദേശം തീര്‍ത്തും അവഗണിക്കപ്പെട്ടതായി ജോസഫ് ജൂഡ് വ്യക്തമാക്കി.
തീരദേശജനത തള്ളിക്കളഞ്ഞ പുനര്‍ഗേഹം പദ്ധതിക്കായാണ് 20 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പദ്ധതിയുടെ ആരംഭം മുതല്‍ ഇന്നുവരെ 1682 ഭവനങ്ങള്‍ മാത്രമെ ഈ പദ്ധതിയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പ്രത്യേക ഭവനപദ്ധതി പ്രതീക്ഷിച്ചിരുന്നു. കിഫ്ബിയില്‍ സാമ്പത്തിക വിനിയോഗത്തിന് സാധ്യത ഇല്ലാതായി എന്ന് ബജറ്റ് പ്രസംഗത്തില്‍ തന്നെ ധനമന്ത്രി വ്യക്തമാക്കിയിരിക്കെ തീരദേശസംരക്ഷണത്തിനും തീരശോഷണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ തുക അനുവദിക്കപ്പെട്ടിട്ടില്ല. തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ഗൗരവമായി സമീപിക്കാത്തത് ആശങ്കപ്പെടുത്തുന്നുണ്ട്.
സംസ്ഥാനത്ത് മുന്നാക്ക സമുദായ ക്ഷേമകോര്പറേഷന് 38.05 കോടി രൂപ വകയിരുത്തിയപ്പോള്‍ പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ന് 16 കോടി മാത്രമാണ് നീക്കി വച്ചിരിക്കുന്നത്. ഇത് നീതിരഹിതവും പക്ഷപാതപരവുമാണ്. ധനമന്ത്രി ഇതിന്റെ യുക്തിയും പശ്ചാത്തലവും വിശദമാക്കണം. സര്‍ക്കാരിന്റെ മൂന്നാക്ക പ്രീണനനയം പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണെന്ന് ജോസഫ് ജൂഡ് ആരോപിച്ചു.