കാക്കനാട്: ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമായി കാക്കനാട് അത്താണി സെന്റ് ആന്റണീസ് ദൈവാലയത്തിന്റെ നേതൃത്വത്തിൽ പ്രോ-തൂഫാൻ വാക്കത്തോൺ സംഘടിപ്പിച്ചു. ദൈവാലയത്തിലെ വിശ്വാസപരിശീലന വിഭാഗം, കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി, തൃക്കാക്കര നഗരസഭ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ശിശുദിനത്തോടനുബന്ധിച്ച് ആനുകാലിക സാമൂഹിക വിഷയമായ ലഹരിവ്യാപനത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച വാക്കത്തോൺ ഐഎംജി ജംഗ്ഷൻ വരെ നീണ്ടു. തൃക്കാക്കര നഗരസഭാ അധ്യക്ഷൻ റാഷിദ് ഉള്ളമ്പള്ളി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.ചടങ്ങിൽ ഇടവക വികാരിയും കെസിബിസി വരാപ്പുഴ അതിരൂപത ഡയറക്ടറുമായ ഫാ. ജോസഫ് ഷെറിൻ ചെമ്മായത്ത്, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. സുജിത്, വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ഡിക്സൺ റോഡ്രിഗ്സ്, വിശ്വാസപരിശീലന വിഭാഗം ഹെഡ്മിസ്ട്രസ് അനിത ആൻഡ്രൂ എന്നിവർ പ്രസംഗിച്ചു.
Trending
- ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പദ്ധതിക്ക് തുടക്കം
- ആമസോൺ ജനതയ്ക്കും പ്രകൃതിക്കും ഭീഷണിയാകുന്ന ചൂഷണങ്ങൾക്കെതിരെ ലെയോ പാപ്പ
- കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥാന സമിതിയുടെ പുനലൂർ രൂപതാ സന്ദർശനം അവിസ്മരണീയമായി
- പെറുവിൽ ഹെലികോപ്റ്റർ യാത്ര; പൈലറ്റുമാർക്കൊപ്പം കോക്പിറ്റിലിരുന്ന് ലെയോ പതിനാലാമൻ പാപ്പ
- ലഹരിവിരുദ്ധ സന്ദേശവുമായി പ്രോ-തൂഫാൻ വാക്കത്തോൺ സംഘടിപ്പിച്ചു
- പുല്ലുവിളയിൽ ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത ശിൽപ്പം അനാവരണം ചെയ്തു
- പഴയ രൂപതയിലെ 140 വൈദികർക്കൊപ്പം അത്താഴവിരുന്നിൽ ലെയോ പാപ്പ
- പെറൂവിയൻ ആമസോണിൽ ദിവ്യബലി അർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ; സഭാചരിത്രത്തിൽ പുതിയ അധ്യായം

