ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്നേഹത്തിന്റെയും കരുണയുടെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം പകരുന്ന എക്യുമെനിക്കൽ സംഗമമായ ‘ക്രിസ്തു മഹോത്സവ് 26’ ഡിസംബർ 10-ന് ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഭാരതത്തിലെ ഒൻപത് പ്രധാന മതങ്ങളുടെ പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ക്രൈസ്തവ സഭകളിലെ മെത്രാന്മാർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്തവ സ്ഥാപനങ്ങളിൽ നിന്നായി ആയിരത്തിലധികം ഭിന്നശേഷിക്കാരായ കുട്ടികളും പ്രത്യേക പരിഗണന അർഹിക്കുന്നവരും അവതരിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരിക്കും.സംഗീത-വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് തൃശൂർ ചേതന മ്യൂസിക് അക്കാദമി ആൻഡ് ചേതന സ്റ്റുഡിയോസ് ഡയറക്ടർ ഫാ. തോമസ് ചക്കാലമറ്റത്ത് സിഎംഐയ്ക്ക് ചടങ്ങിൽ ‘ഗുരുശ്രേഷ്ഠ പുരസ്കാരം’ സമ്മാനിക്കും. പ്രശസ്ത പിയാനിസ്റ്റ് സ്റ്റീഫൻ ദേവസി ഉൾപ്പെടെ പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് സംഗീതപരിശീലനം നൽകി വഴികാട്ടിയായ വ്യക്തിയാണ് അദ്ദേഹം.ഗുരുവിനോടുള്ള ആദരസൂചകമായി സ്റ്റീഫൻ ദേവസിയും മകൻ ഷോൺ സ്റ്റീഫൻ ദേവസിയും ചേർന്നൊരുക്കുന്ന സംഗീതവിരുന്നും ആഘോഷത്തിന് പ്രത്യേക മിഴിവേകും. ശാസ്ത്രീയ സംഗീതത്തിൽ പ്രാവീണ്യം നേടിയ വൈദികരും സിസ്റ്റേഴ്സും അണിനിരക്കുന്ന സംഗീതാർച്ചനയും പരിപാടിയുടെ ഭാഗമായിരിക്കും.സിബിസിഐ, ഡൽഹി ചാവറ കൾച്ചറൽ സെന്റർ, സിആർഐ നാഷണൽ, സിഎംഐ മീഡിയ ഇയർ, എസിആർസിഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ‘ക്രിസ്തു മഹോത്സവ് 26’ സംഘടിപ്പിക്കുന്നത്.
Trending
- പത്തനാപുരം ഫൊറോന യുവജന സംഗമം ‘ARISE 2026’ സമാപിച്ചു
- പുനലൂർ രൂപതയുടെ ‘ലിഖിതം’ ബൈബിൾ ഡയറി 2027 പ്രകാശനം ചെയ്തു
- ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങളുമായി ‘ക്രിസ്തു മഹോത്സവ് 26’ ഡിസംബർ 10-ന് ഡൽഹിയിൽ
- സിഡിപിഐ കേരള റീജിയന്റെ നേതൃത്വത്തിൽ കായികദിനവും വിവിധ ബാച്ചുകളുടെ സംഗമവും
- മൂലമ്പിള്ളി പുനരധിവാസം: 188 കുടുംബങ്ങളുടെ ഭൂമി വാസയോഗ്യമാക്കാൻ 2.68 കോടി രൂപ അനുവദിച്ചു
- ഷെവലിയർ ഇഗ്നേഷ്യസ് ഗൊൺസാൽവസിന് അനുമോദനം
- ആഗ
- അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍

